fokana

പ്രവാസി ദ്രോഹം: കേരളത്തിലെ എംപിമാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട്  ഫൊക്കാന നിവേദനം നൽകി 

ഫ്രാൻസിസ് തടത്തിൽ 

Published

on

ന്യൂജേഴ്‌സി: പ്രവാസികളുടെ  അവകാശങ്ങൾക്ക് മേൽ കത്തി വയ്ക്കുന്ന പുതിയ  ഭേദഗതി പുനഃപരിശോധിക്കണമെന്ന്  ഫൊക്കാന നേതൃത്വം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. പ്രവാസികളുടെ ഇന്ത്യയിലെ  വസ്തുക്കളുടെമേൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ,  ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (ഒ.സി.ഐ) കാർഡ് പുതുക്കുന്നതിൽ ഏർപ്പെടുത്തിയ ഭേദഗതി, പ്രവാസികളുടെ മക്കൾക്ക് ഇന്ത്യയിൽ ഉപരിപഠനം നടത്താനുള്ള അവകാശങ്ങളുടെമേൽ ഏർപ്പെടുത്തിയിരിക്കുന്ന  നിയന്ത്രണം  തുടങ്ങിയവ  പ്രവാസികളുടെ അവകാശങ്ങളുടെമേൽ കടന്നുകയറ്റമാണെന്ന് ഫൊക്കാന നേതൃത്വം ചൂണ്ടിക്കാട്ടി 

ഇതിനെതിരെ പാർലമെന്റിൽ ഇടപെടലുകൾ നടത്തുവാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന് കേരളത്തിൽ നിന്നുള്ള എം.പി മാർക്ക് ഫൊക്കാന നേതൃത്വം നിവേദനം നൽകി.

ഇന്ത്യയുടെ സാമ്പത്തിക സ്രോതസായ  പ്രവാസികളുടെമേൽ തുടർച്ചയായി നടത്തുന്ന അവകാശലംഘനം പ്രവാസികളോടുള്ള കടുത്ത അവഗണനയായി മാത്രമേ കാണാൻ കഴിയുവകയുള്ളുവെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് പറഞ്ഞു. പ്രവാസികൾക്ക് നാട്ടിലുള്ള വസ്തുകവഹകൾ ക്രയവിക്രയം ചെയ്യണമെങ്കിൽ റിസർവ് ബാങ്കിൽ നിന്ന് അനുമതി ലഭിക്കണമെന്ന അശാസ്ത്രീയമായ നിയമ ഭേദഗതി നടപ്പിലാകുന്നതിനെ ശക്തമായി എതിർക്കുന്നതായും ഫൊക്കാന  നേതാക്കന്മാർ അറിയിച്ചു.  

2005 ഏപ്രിൽ മുതൽ വിവിധ ഘട്ടങ്ങളിൽ അംഗീകരിച്ച പ്രത്യേക ഉത്തരവു പ്രകാരം ഒ സി ഐ കാർഡുള്ളവർക്ക് ലഭിച്ചിരുന്ന അവകാശങ്ങളും ആനുകൂല്യങ്ങളുമാണ് 1955-ലെ 57 മത് അനുച്ഛേദനത്തിലെ പൗരത്വ നിയമത്തിനു കീഴിലുള്ള സെക്ഷൻ 7 ബിയിലെ വ്യവസ്ഥകൾ ഉയർത്തിക്കാട്ടിയാണ് പ്രവാസികളെ ദ്രോഹിക്കുന്ന തരത്തിൽ നിയമഭേദഗതി നടപ്പിലാക്കുന്നതിനുള്ള ഗസറ്റ് വിജ്‍ഞാപനമിറക്കിയിട്ടുള്ളത്.

ഒ സി ഐ കാർഡുള്ള ഇന്ത്യാക്കാർ അനുഭവിച്ചിരുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും കാലക്രമേണ ഇല്ലാതെയാക്കുന്ന പുതിയ നിയമമനുസരിച്ച്, ഇന്ത്യയിൽ ഏതെങ്കിലും വിധത്തിലുള്ള ഗവേഷണങ്ങളോ,പഠനങ്ങളോ, മതപ്രാഭാഷണമോ , മാധ്യമ പ്രവർത്തനമോ നടത്തണമെങ്കിൽ ഒ സി ഐ കർഡുള്ള ഇന്ത്യാക്കാർക്ക് ഇനിമുതൽ പ്രത്യേക അനുമതി വാങ്ങേണ്ടതായും വരും. പുതിയ നിയമം മൂലം  ഓ.സി.ഐ കാർഡുള്ളവർക്ക് ഇത് വരെ  ലഭിച്ചിരുന്ന ഒട്ടു മിക്ക അവകാശങ്ങളും ഇല്ലാതാകും. വിദേശ ഇന്ത്യക്കാർക്ക് വോട്ടവകാശം ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന പ്രവാസികളുടെ നിലവിലുണ്ടായിരുന്ന അവകാശങ്ങൾകൂടി ഇല്ലാതാക്കുന്ന ഈ നടപടി എത്രയും വേഗം പിൻവലിക്കണമെന്നും ഫൊക്കാന നേതാക്കൾ ആവശ്യപ്പെട്ടു.

ഇന്ത്യ ഗവൺമെന്റിന്റെ ഗസറ്റ് വിഞ്ജാപനത്തിൽ അസാധാരണ (EXTRAORDINARY [PART II—SEC. 3(ii)] (ii)) പ്രകാരം മറ്റൊരു പ്രവാസി വിരുദ്ധ നിയമ ഭേദഗതി കൂടി കൊണ്ടുവന്നിട്ടുണ്ട്. ഈ നിയമപ്രകാരം ഒ.സി.ഐ. കാർഡ് ഹോൾഡർമാരായ പ്രവാസികളുടെ മക്കൾക്ക് ഇന്ത്യയിലെ മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളായ National Eligibility cum Entrance Test (NEET) അഥവാ നീറ്റ് എൻട്രൻസ് പരീക്ഷ, ജോയിന്റ് എൻട്രൻസ് പരീക്ഷകളായ (Joint Entrance Examination (Mains), Joint Entrance Examination (Advanced)) അഥവാ JEE(M), JEE(A) തുടങ്ങിയവയിൽ ഉന്നത മാർക്ക് നേടിയാലും ഇന്ത്യൻ പൗരത്വമുള്ള കുട്ടികൾക്കായി നീക്കി വച്ചിരിക്കുന്ന (reserved) സീറ്റിനു അയോഗ്യത കൽപ്പിച്ചിരിക്കുകയാണ്‌. അതായത് നോൺ റസിഡന്റ് ഇന്ത്യൻ (NRI) വിഭാഗത്തിനായി മാറ്റി വച്ചിരിക്കുന്ന പ്രവാസികളുടെ പോക്കറ്റ് കീറുന്ന അഥവാ കഴുത്തറപ്പൻ തുക നൽകേണ്ടി വരുന്ന NRI സീറ്റിനു മാത്രമേ യോഗ്യതയുണ്ടാകുകയുള്ളു. 

(ഇന്ത്യ ഗവൺമെന്റിന്റെ ഗസറ്റ് വിഞ്ജാപനത്തിൽ അസാധാരണ (EXTRAORDINARY [PART II—SEC. 3(iii)) , (iv) എന്നിവ പ്രകാരം കൃഷി, ഫാം ഹൗസ്, പന്റേഷൻ വസ്‌തുവിഭാഗത്തിൽപ്പെടാത്ത വസ്തുവഹകളുടെ ക്രയവിക്രയങ്ങൾ, പ്രഫഷണൽ തൊഴിൽ വിഭാഗത്തിൽ ഉൾപ്പെടുന്ന ഡോക്ടർമാർ, ഡെന്റിസ്റ്റ്, നഴ്സസ്, ഫാർമസിസ്റ്റസ്, അഡ്വക്കേറ്റ്സ്, ആർക്കിറ്റെക്റ്റ്സ്, ചര്ട്ടേഡ് അക്കൗണ്ടന്റ്സ്, മറ്റ്‌ ഇക്കണോമിക്, ഫിനാൻഷ്യൽ , എഡ്യൂക്കേഷണൽ തുടങ്ങിയ സേവന മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ പ്രതിഫലവും കൈപ്പറ്റുമ്പോഴും റിസർവ് ബാങ്കിനെ അറിയിച്ചിരിക്കണമെന്നും പുതിയ നിയമം സംബന്ധിച്ച ഗസറ്റ് നോട്ടിഫിക്കേഷനിൽ സൂചിപ്പിക്കുന്നു. 

പ്രവാസികളെ മനപൂർവ്വം ദ്രോഹിക്കാനുതകുന്ന ഇത്തരം നടപടിയിൽ  നിന്ന് പിൻമാറാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തയാറാകണമെന്നും അല്ലാത്ത പക്ഷം ഫൊക്കാനയുടെ നേതൃത്വത്തിൽ വിവിധ തരത്തിലുള്ള സമരമുറകളുമായി മുന്നോട്ടുപോകുമെന്നും  ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്,സെക്രെട്ടറി ഡോ.സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അസോസിയേറ്റ്‌ സെക്രെട്ടറി ഡോ. മാത്യു വർഗീസ്, അസോസിയേറ്റ്‌ ട്രഷറർ വിപിൻ രാജ്, അഡിഷണൽ അസോസിയേറ്റ്‌ സെക്രട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ്‌ ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹിയെട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് , ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, കോർഡിനേറ്റർ ലീല മാരേട്ട്, മുൻ പ്രസിഡണ്ടുമാരായ ഡോ. എം. അനിരുദ്ധൻ, കമാൻഡർ ജോർജ് കൊരുത്, മന്മഥൻ നായർ, മറിയാമ്മ പിള്ള, ജി.കെ. പിള്ള, മാധവൻ ബി. നായർ, ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി പോത്തൻ, വൈസ് പ്രസിഡണ്ട് ബെൻ പോൾ,മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി.ജേക്കബ്,  ഫൌണ്ടേഷൻ ചെയർമാൻ ജോൺ പി. ജോൺ, അഡ്വസറി ബോർഡ് ചെയർമാൻ ടി.എസ്. ചാക്കോ തുടങ്ങിയവർ അറിയിച്ചു.

Facebook Comments

Comments

  1. JEP

    2021-03-10 15:10:20

    "OCI എന്ന മുട്ടനാടിൻറെ" പൃഷ്ട ശൗര്യം കാണിച്ചു കോൺഗ്രസ് നേതാക്കൾ വിദേശ മലയാളികളെ ദീർഘനാൾ വെള്ളം കോരിച്ചതും വിറകു വെട്ടിച്ചതുമാണ് . OCI കാർഡ് ഒക്കെ അനുവദിച്ചു കിട്ടിയതൊക്കെ വിദേശത്തുള്ള വടക്കേ ഇന്ത്യക്കാരുടെ ശ്‌കതമായ സംഘടനാ ഇടപെടൽ കൊണ്ടാണ് .അതും BJP ഭരണത്തിൽ വന്നതിനു ശേഷം ആണന്നു തോന്നുന്നു ഇത്രയും സൗകര്യങ്ങൾ OCI കാർഡിൽ ഉൾപ്പെടുത്തിയത് . ഈരണ്ടു വര്ഷം കൂടുംബം ഓരോരുത്തരുടെ വീട്ടിലെ ഗാരേജ് അഡ്രസ്സിൽ മാറി മാറി പ്രവൃത്തിക്കുന്ന മലയാളി സംഘടനകൾ അമേരിക്കൻ രാഷ്ട്രീയത്തിലും , ഇന്ത്യൻ ദേശീയ തലത്തിലും വിദേശ മലയാളികൾക്ക് നൽകിയ സംഭാവന എന്താണ്?

  2. പ്രവാസി

    2021-03-10 05:31:45

    OCI അവകാശങ്ങൾ കേരളത്തിൽ നിന്നുള്ള പ്രവാസികളെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമാണ് എന്നുള്ള ധാരണ ആദ്യം തിരുത്തുക. ലോകമെമ്പാടും ചേക്കേറിയ ഭരതീയരായ പ്രവാസികളെ മൊത്തത്തിൽ ബാധിക്കുന്ന ഒരു ആഗോള പ്രശ്‌നമാണ്‌. കേരളത്തിൽ നിന്നുമുള്ള പ്രതിപക്ഷ എംപിമാരുടെ രോദനം വെറും ജല്പനങ്ങളായി മാത്രമേ പാർലമെൻറിൽ കേൾക്കുകയുള്ളൂ. OCI യുടെ അവകാശങ്ങൾ ഇന്ത്യൻ സിറ്റിസൺ ആക്ടിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. അത് ആദ്യം പഠിക്കുക, ശേഷം എല്ലാ ലോക്സഭ, രാജ്യസഭ അംഗങ്ങൾക്കും പ്രശ്നങ്ങൾ നിവേദനമായി അയച്ചുകൊടുക്കുക.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാന ഒന്നേയുള്ളൂ, ജോർജി വര്ഗീസ് നയിക്കുന്ന ടീം; മറ്റുള്ളവർ വിഘടന പ്രവർത്തനം നിർത്തണം: മുൻ പ്രസിഡന്റുമാർ

ഫൊക്കാന ഇന്നലെ മുതല്‍ ഇന്നു വരെ (രാജന്‍ പടവത്തില്‍)

ഫൊക്കാനയുടെ പേരില്‍ വ്യാജ പ്രസ്താവന ഇറക്കുന്നവര്‍ക്കെതിരെ നടപടി: ഫിലിപ്പോസ് ഫിലിപ്പ്

കോവിഡ് പരിരക്ഷ പ്രവർത്തകർക്ക് ഫൊക്കാന കൺവൻഷനിൽ ആദരം

കോവിഡ് പരിരക്ഷാ പ്രവര്‍ത്തകര്‍ക്ക് ഫൊക്കാന കണ്‍വന്‍ഷനില്‍ ആദരം

ഫൊക്കാന ഏകദിന കണ്‍വന്‍ഷന്‍ ജൂലൈ 31-ന് മാര്‍ ക്രിസോസ്റ്റം നഗറില്‍

ഫൊക്കാന  ഒരു കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ അയച്ചു; കോവിഡ് ചലഞ്ചിലേക്ക് ആദ്യ ഗഡു  10 ലക്ഷം  

ഫൊക്കാന നാഷണൽ കമ്മിറ്റി വിപുലീകരിച്ചു; ന്യൂയോർക്ക് എമ്പയർ, ന്യൂഇംഗ്ളണ്ട്  റീജിയണുകളിൽ പുതിയ ആർ. വി.പി.മാർ

ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയന്റെയും ഫൊക്കാനാ- രാജഗിരി മെഡിക്കല്‍ കാര്‍ഡ് റീജിയണൽ വിതരണോദ്ഘാടനവും നടത്തി 

മികച്ച സേവനം കാഴ്ച്ച വച്ച ഫൊക്കാന കാനഡ റീജിയണല്‍ ഭാരവാഹികളെ മന്ത്രി വി.എന്‍. വാസവന്‍ അനുമോദിച്ചു

വിവരസാങ്കേതിക വിദ്യ ലോകരാജ്യങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാക്കി : മന്ത്രി ഡോ. ആർ. ബിന്ദു

ഫൊക്കാനയിൽ അംഗത്വമെടുത്തു പ്രവർത്തിക്കുവാനുള്ള മാപ് തീരുമാനത്തെ ഫൊക്കാന സ്വാഗതം ചെയ്തു

ഫൊക്കാനാ മലയാളം അക്കാദമിയുടെ നേതൃത്വത്തില്‍ ജൂണ്‍ 22ന് കുട്ടികള്‍ക്കായി 'അക്ഷരജ്വാല'

ഫൊക്കാന ഇലക്ഷന്‍ ജൂലൈ 31-ന്

കാനഡാ റീജിയണിൽ ഫൊക്കാന- രാജഗിരി മെഡിക്കല്‍ കാര്‍ഡിന്റേ വിതരണോദ്ഘാടനം 12 ന്

ഫൊക്കാനാ യൂത്ത്  ലീഡർഷിപ്പ്  പരിശീലന പ്രോഗ്രാം ഗ്രാജുവേഷന്‍ സെറിമണി ജൂണ്‍ 12ന് 

റെജി കുര്യനെ ഫൊക്കാന നാഷണല്‍ കമ്മറ്റിയംഗമായി തെരഞ്ഞെടുത്തു

കൊച്ചുമ്മന്‍ ടി.ജേക്കബിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു

പിറന്നാൾ ദിനത്തിൻ്റെ നിറവിൽ ഫൊക്കാനാ പ്രസിഡൻ്റ് ജോർജി വർഗ്ഗീസ്

രണ്ടാം പിണറായി സര്‍ക്കാരിന് പിന്തുണ അറിയിച്ച് ഫൊക്കാന നേതൃത്വം

ഫൊക്കാന ന്യൂജേഴ്‌സി റീജിയണല്‍ മീറ്റിംഗ് പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു

ഫൊക്കാന- രാജഗിരി ഹെല്‍ത്ത് കാര്‍ഡ് ന്യൂയോര്‍ക്ക് റീജിയനുകളിലെ വിതരണോദ്ഘാടനം പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് നിര്‍വഹിച്ചു

ഫൊക്കാന കോവിഡ് റിലീഫ് ഫണ്ടിന് ആവേശകരമായ തുടക്കം: ഒരു മണിക്കൂറിനകം 7600 ഡോളർ ലഭിച്ചു

ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ മാര്‍ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച രാത്രി 9 ന്

വലിയ മെത്രാപ്പോലീത്തയുടെ വിയോഗം ലോകമലയാളികളുടെ തീരാദുഖം: ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്

ജനറൽ കൗൺസിലുമായി ഔദ്യോഗിക സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല: ഫൊക്കാന ഭാരവാഹികൾ

ഫൊക്കാനയ്ക്ക് എതിരെ നൽകിയ സ്റ്റേ ഓർഡർ കോടതി തള്ളി

ഫൊക്കാന ഭരണഘടന ഭേദഗതി ചെയ്തു; ശല്ല്യക്കാരായ വ്യവഹാരികൾക്കെതിരെ ശക്തമായ നടപടി

വാക്‌സിൻ ചലഞ്ചിൽ ഫൊക്കാന മുൻ പ്രസിഡണ്ട് പോൾ കറുകപ്പിള്ളിൽ ഒരു ലക്ഷം രൂപ നല്കി

ഫൊക്കാന ഹെൽത്ത് കാർഡും സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമും   മന്ത്രി ശൈലജ ടീച്ചർ ഉദഘാടനം ചെയ്തു 

View More