കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനത്തെതുടര്‍ന്ന് ഞായറാഴ്ച മുതല്‍ ഒരു മാസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചതിനാല്‍ രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തന സമയം ഉച്ചകഴിഞ്ഞു രണ്ടു വരെ ആയിരിക്കുമെന്ന് കുവൈറ്റ് ബാങ്ക് അസോസിയേഷന് അറിയിച്ചു.
ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ബാങ്കുകള്‍ക്ക് അയച്ചതായും താമസ മേഖലയിയും വാണിജ്യ വ്യാവസായിക മേഖലയിലും സ്ഥിതിചെയ്യുന്ന ബാങ്കുകള്‍ വൈകുന്നേരങ്ങളില്‍ പ്രവര്‍ത്തിക്കില്ലെന്നും ബാങ്ക് അസോസിയേഷന് പറഞ്ഞു. കര്‍ഫ്യൂ കാലയളവില്‍ ബാങ്കുകള്‍ പരമാവധി 50 ശതമാനം ജീവനക്കാരെ മാത്രമായി പരിമിതപ്പെടുത്തും.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല