-->

FILM NEWS

ത്രില്ലടിപ്പിച്ച് 'മഡ്ഡി' ടീസര്‍ പുറത്തിറങ്ങി

Published

on



പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് അഡ്വഞ്ചറസ് ആക്ഷന്‍ ത്രില്ലര്‍ മഡ്ഡിയുടെ ടീസര്‍ പുറത്ത്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് 4×4 മഡ് റേസ് പ്രമേയമായി ഒരു സിനിമ പുറത്തിറങ്ങുന്നത്. നവാഗതനായ ഡോ. പ്രഗഭല്‍ സംവിധാനം ചെയ്യുന്ന മഡ്ഡിയുടെ ടീസര്‍ ഫഹദ് ഫാസില്‍, ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി, ആസിഫ് അലി, സിജു വില്‍സണ്‍, അമിത് ചക്കാലക്കല്‍ എന്നീ താരങ്ങള്‍ അവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ടു. 

ഇതുവരെ പുറംലോകം കണ്ടിട്ടില്ലാത്ത മനോഹരവും, അതിസാഹസികവുമായ ലോക്കേഷനിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഇതിനോടകം തന്നെ പ്രേക്ഷകരെ ആകാംക്ഷഭരിതരാക്കുകയും ത്രസിപ്പിക്കുകയും ചെയ്യ്തിരിക്കുകയാണ് മഡ്ഡിയുടെ ടീസര്‍. നവാഗതരായ പ്രധാന അഭിനേതാക്കളെ ഓഫ് റോഡ് റേസിംഗില്‍ രണ്ട് വര്‍ഷത്തോളം പരിശീലിപ്പിച്ചതിന് ശേഷം ഡ്യൂപ്പുകളൊന്നും കൂടാതെയാണ് ഈ ചിത്രത്തിന്റെ സാഹസിക രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

കെ.ജി.എഫിന് സംഗീതം നല്‍കിയ രവി ബസ്റൂര്‍  മഡ്ഡിയിലൂടെ ആദ്യമായി മലയാളത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. രാക്ഷസന്‍ സിനിമിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷ് എഡിറ്റിങ്ങും, കെ.ജി രതീഷ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.

പി.കെ. സെവന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രേമ കൃഷ്ണദാസാണ് സിനിമ നിര്‍മ്മിക്കുന്നത്. പുതുമുഖങ്ങളായ യുവാന്‍, റിദ്ദാന്‍ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ്  പ്രധാന വേഷങ്ങളില്‍   അണിനിരക്കുന്നത്. ഹരീഷ് പേരഡി,ഐ.എം.വിജയന്‍, രണ്‍ജി പണിക്കര്‍, സുനില്‍സുഗത, ശോഭ മോഹന്‍, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് താരങ്ങള്‍. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും മഡ്ഡി ദൃശ്യ വിരുന്നൊരുക്കും

മഡ്ഡിയുടെ ഹിന്ദി ടീസര്‍ ബോളിവുഡ് താരം അര്‍ജുന്‍ കപൂറും, തമിഴില്‍ ജയം രവിയും അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പുറത്തുവിട്ടു. കന്നഡയില്‍ ഡോ ശിവരാജ് കുമാര്‍, തെലുങ്കില്‍ അനില്‍ രവിപുടി എന്നിവരും മഡ്ഡിയുടെ ടീസര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' ആമസോണ്‍ പ്രൈം വീഡിയോയില്‍

കോപ്പിയടി വിവാദത്തില്‍ 'ഹിസ് സ്റ്റോറി'യുടെ പോസ്റ്റര്‍ പിന്‍വലിച്ച്‌ നിര്‍മാതാക്കള്‍

'മനസ്സ് നന്നാകട്ടെ. മതമേതെങ്കിലുമാകട്ടെ'; 'കുഞ്ഞെല്‍ദോ'യിലെ ഗാനമെത്തി

ചിത്രകാരനും, സിനിമാ ഡോക്യുമെന്‍ററി സംവിധായകനുമായ ജ്യോതി പ്രകാശ് അന്തരിച്ചു

ഇരുണ്ട മനസ്സുകളുടെ കഥ; അപൂര്‍വ്വമായി മലയാളി കാണുന്ന ഒരു യഥാതഥ ലോകമാണ് ജോജി

സുലൈമാന്‍ ആന്‍ഡ് ഡേവിഡ് ഫോട്ടോയുമായി വിനയ് ഫോര്‍ട്

ഹിന്ദു-മുസ്ലീം പ്രണയ രംഗം ചിത്രീകരിച്ചതിന്റെ പേരില്‍ ക്ഷേത്ര പരിസരത്തെ സിനിമ ചിത്രീകരണം തടസപ്പെടുത്തി

1921 പുഴ മുതല്‍ പുഴ വരെ: സിനിമയ്ക്ക് പണത്തിനായി വീണ്ടും കൈനീട്ടി അലി അക്ബര്‍

അന്ന് മമ്മൂക്കയുടെ അനുജന്‍, ഇപ്പോള്‍ ദുല്‍ഖറിന്റെ ചേട്ടന്‍: മനോജ് കെ. ജയന്‍

ദിശ പൂര്‍ത്തിയായി

'ഞാന്‍ സ്നേഹിക്കുന്ന പുരുഷന് വിവാഹവാര്‍ഷിക ആശംസകള്‍' ;സണ്ണി ലിയോണി

റിലീസിന് മുന്‍പ് തന്‍റെ ചിത്രം അമ്മ കാണാറില്ല, അഭിഷേക് ബച്ചന്‍

കന്നട നടി ഛൈത്രകൂട്ടുര്‍ വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍

ബിജെപി സ്ഥാനാര്‍ത്ഥിയായതോടെ മക്കള്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടമായി: കൃഷ്‌ണകുമാര്‍

സുശാന്ത് സിംഗിന്റെ മരണം സിനിമയാകുന്നു

പത്മശ്രീ സന്തോഷ് ശിവന്‍ കാനണ്‍ സിനിമ ഇഒഎസ് അംബാസഡര്‍

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു, പിന്നാലെ ടെസ്റ്റ് പൊസിറ്റീവ്: നഗ്മ

ജോജി: ഫഹദും ദിലീഷ് പോത്തനും ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ഒരുക്കുന്ന ദൃശ്യവിരുന്ന് (സൂരജ് കെ.ആർ)

പാതിരാ കുര്‍ബാന; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

സ്റ്റാര്‍ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി; ചിത്രം ഏപ്രില്‍ 9ന്

അവളുടെ തിളങ്ങുന്ന ഭാവിക്കായി വോട്ട് ചെയ്തു, പേളിയുടെ മഷിപുരണ്ട കൈകളില്‍ കോര്‍ത്ത് മകളുടെ കുഞ്ഞിക്കൈ

തമിഴ്‌നാട്ടില്‍ വോട്ട് ചെയ്ത് ജയറാമും കുടുംബവും

റിലീസിന് ഒരുങ്ങി നിഴലും നായാട്ടും, സന്തോഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

കമല്‍ഹാസന്റെ കൂടെ വിക്രത്തിലും ഞാനുണ്ട്: ഫഹദ് ഫാസില്‍

എസ്. ജാനകിയ്ക്ക് സോഷ്യല്‍ മീഡിയയുടെ ‘ആദരാഞ്ജലികള്‍’; വ്യാജ പ്രചാരണം ഇത് ഒമ്പതാം തവണ

റോഷന്‍ ആന്‍ഡ്രൂസ് - ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'സല്യൂട്ട്' ടീസര്‍ പുറത്തിറങ്ങി

ഊര്‍മ്മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണി വിവാഹിതയായി; വധുവിനൊപ്പം ചേച്ചിയായി സംയുക്ത വര്‍മ്മ

ദുര്‍ഗ കൃഷ്ണ വിവാഹിതയായി

അക്ഷയ് കുമാര്‍ ആശുപത്രിയില്‍

നായാട്ടിലെ എട്ടുകാലേ പിമ്ബിരായ അപ്പലാളേ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

View More