Image

രഞ്ജിനിമാര്‍ക്കൊപ്പം റിമി ടോമി

Published on 27 February, 2021
രഞ്ജിനിമാര്‍ക്കൊപ്പം റിമി ടോമി
മലയാളികള്‍ക്ക് ഏറെ സുപരിചിതമായ മുഖങ്ങളാണ് റിമി ടോമി, രഞ്ജിന് ഹരിദാസ്, രഞ്ജിനി ജോസ് എന്നിവര്‍. റിമിയും രഞ്ജിനി ജോസും പാട്ടിലൂടെ മലയാളികളുടെ​ ഇഷ്ടം കവര്‍ന്നപ്പോള്‍ അവതാരകയായി എത്തിയാണ് രഞ്ജിനി ഹരിദാസ് മലയാളികളുടെ സ്വീകരണമുറിയിലെ പരിചിതമുഖമായി മാറിയത്.

തങ്ങളുടെ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച്‌, പുതിയ വഴിത്താരകള്‍ കണ്ടെത്തി മുന്നേറുമ്ബോഴും പരസ്പരമുള്ള സൗഹൃദത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നവരാണ് മൂന്നുപേരും. ഇപ്പോഴിതാ, മൂവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ്​ ശ്രദ്ധ കവരുന്നത്.

ചലച്ചിത്ര പിന്നണിഗായകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ശബ്ദത്തിനുടമയാണ് മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി നൂറോളം ചിത്രങ്ങള്‍ക്ക്‌ വേണ്ടി പാടിയിട്ടുള്ള ഗായിക  രഞ്ജിനി ജോസ്.  പിന്നണി ഗായികയായി പ്രവര്‍ത്തിക്കുന്നതിനൊപ്പം തന്നെ ഏക എന്ന മ്യൂസിക് ബാന്‍ഡും രഞ്ജിനിയുടേതായിട്ടുണ്ട്. നടനും ഗാനരചയിതാവും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'കിങ് ഫിഷ്' എന്ന ചിത്രത്തിനു വേണ്ടി രഞ്ജിനി ഒരുക്കിയ തീം സോങ്ങ് അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. രഞ്ജിനി തന്നെയാണ് ഈ ഇംഗ്ലീഷ് ഗാനത്തിന് ഈണം പകര്‍ന്നു പാടിയിരിക്കുന്നത്.

എണ്‍പതുകളിലെ പ്രമുഖ ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവായ ബാബു ജോസിന്റേയും ജയലക്ഷ്മിയുടേയും മകളാണ് രഞ്ജിനി. സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായ റാം നായര്‍ ആണ് രഞ്ജിനിയുടെ ഭര്‍ത്താവ്.

മലയാളത്തിലെ സെലബ്രിറ്റി അവതാരകരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ടെലിവിഷന്‍ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. 'ബിഗ് ബോസ്' മലയാളം ആദ്യ സീസണിലെ മത്സരാര്‍ത്ഥി എന്ന രീതിയിലും രഞ്ജിനി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക