ഹ്യൂസ്റ്റണ്‍: മലയാളി അസ്സോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ (മാഗ്) ഇന്ത്യയുടെ എഴുപത്തി രണ്ടാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ജനുവരി ഇരുപത്തിആറിന് രാവിലെ ഒന്‍പതു മണിക്ക് കേരള ഹൗസില്‍ നടക്കപ്പെടും ,ഇന്ത്യ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആയതിന്റെ എഴുപത്തി രണ്ടാം വാര്ഷികംആണ് റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത് .
പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടക്കപെടുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മിസോറി സിറ്റി മേയര്‍ റോബിന് ഇലക്കാട്ട് ,സ്റ്റാഫോര്‍ഡ് സിറ്റി മാന്‍ കെന്‍ മാത്യൂ എന്നിവര്‍ മുഖ്യ അഥിതികള്‍ ആയിരിക്കും ,മാഗ് റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മാഗ് 2021 കമ്മറ്റി അറിയിച്ചു
വാര്‍ത്ത: റെനി കവലയില്‍