കെ.പി.എ യുടെ ഏരിയ സമ്മേളനങ്ങളുടെ ഭാഗമായുള്ള ഹമദ് ടൌണ്‍ ഏരിയ കമ്മിറ്റിയുടെ സമ്മേളനം ബൂരി അല്‍ ദാന ഹാളില്‍ വച്ച് നടന്നു . കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച സമ്മേളനത്തില്‍ ഹമദ് ടൌണ്‍ ഏരിയയിലെ കൊല്ലം പ്രവാസികള്‍ പങ്കെടുത്തു.
കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിന്റെ ആദ്യ ഘട്ടമായ കള്‍ച്ചറല്‍ മീറ്റ് പ്രവാസി കമ്മീഷന് അംഗം സുബൈര്‍ കണ്ണൂര്‍ ഉത്ഘാടനം ചെയ്തു, സാംസ്കാരിക പ്രവര്ത്തകന് ഇ.എ സലിം മുഖ്യ പ്രഭാഷകന്‍ ആയിരുന്നു. കെ.പി.എ സെക്രെട്ടറി കിഷോര്‍ കുമാര്‍ ആശംസകള്‍ അറിയിച്ചു. യോഗത്തിനു കെ.പി. എ ട്രെഷറര്‍ രാജ് കൃഷ്ണന് സ്വാഗതവും, വൈസ് പ്രസിഡന്റ് വിനു ക്രിസ്ടി നന്ദിയും അറിയിച്ചു.
ഏരിയ കോര്‍ഡിനേറ്റര്‍ അജിത് ബാബു അധ്യക്ഷത വഹിച്ച സമ്മേളനത്തിന്റെ രണ്ടാം ഘട്ടമായ ഓര്‍ഗനൈസഷന്‍ മീറ്റിനു ഏരിയ സെക്രെട്ടറി രാഹുല്‍ സ്വാഗതം ആശംസിച്ചു. കെ.പി.എ സെക്രട്ടറി കിഷോര്‍ കുമാര്‍ ഉത്ഘാടനം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം സംഘടനാ വിഷയവുമായി ബന്ധപ്പെട്ടു മുഖ്യപ്രഭാഷണം നടത്തി. ഏരിയ കോ ഓര്‍ഡിനേറ്റര്‍ നവാസ് ജലാലുദ്ധീന്‍ , ട്രെഷറര്‍ അനൂപ്, വൈ. പ്രസിഡന്റ് ജുനൈദ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. തുടര്‍ന്ന് നടന്ന ഹമദ് ടൌണ്‍ ഏരിയ എക്സിക്യൂട്ടീവ് പുന:സംഘടനയില്‍ ഏരിയ പ്രസിഡന്റ് ആയി വി.എം .പ്രമോദിനെയും, ജോ. സെക്രട്ടറിയായി പ്രദീപ് കുമാറിനെയും കമ്മിറ്റി അംഗങ്ങള്‍ തിരഞ്ഞെടുത്തു.
സമ്മേളനത്തില്‍ രണ്ടാം ഘട്ട കെ.പി.എ ഐഡി കാര്‍ഡ് വിതരണവും നോര്‍ക്കയില്‍ രെജിസ്ട്രേഷന് ചെയ്യാത്ത അംഗങ്ങളില്‍ നിന്നും ഉള്ള അപേക്ഷകളും സ്വീകരിച്ചു. ഹമദ് ടൗണ്‍ ഏരിയയില്‍ ഉള്ള കൊല്ലം പ്രവാസികളെ കണ്ടെത്തി മെമ്പര്‍ഷിപ് എടുപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും എന്നു സമ്മേളനത്തില്‍ തീരുമാനം എടുത്തു. ജോ. സെക്രട്ടറി പ്രദീപ് കുമാര്‍ യോഗത്തിനു നന്ദി അറിയിച്ചു.