അബുദാബി: ആരോഗ്യ പ്രതിരോധ മന്ത്രാലയം നവംബര്‍ രണ്ടിന് (തിങ്കള്‍) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് 1,234 കോവിഡ് കേസുകളും 1,516 പേര്‍ക്ക് രോഗമുക്തിയും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്നു 71,466 ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ മൊത്തം ടെസ്റ്റുകളുടെ എണ്ണം 13.3 ദശലക്ഷത്തിലധികമായി ഉയര്‍ന്നു. കോവിഡ് ബാധിതരുടെ എണ്ണം 135, 141 ആയും രോഗമുക്തരുടെ എണ്ണം 132, 024 ആയും മരണസംഖ്യ 497 ആയും ഉയര്‍ന്നു. 2,620 വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.