അന്ന് കാക്കകളുടെ ഓർമ്മ ദിനമായിരുന്നു
എല്ലാ കാക്കകളും
കാ കാ എന്നു ശബ്ദമുണ്ടാക്കി..
ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം ;
ബലിക്കാക്കയും, പേനക്കാക്കയും തുടങ്ങി
നാനാ ജാതി കാക്കകൾ..!
അതിലവൾ ആരെയെല്ലാമോ
തിരഞ്ഞു..
ചില കാക്കകൾ
തല മെല്ലെ ചെരിച്ചവളെ നോക്കി,
അവളോടു ചിരിക്കുന്ന പോലെ തോന്നി..
വിതറിയിട്ട വറ്റുകൾ, കൊത്തിക്കൊത്തി
അവരും പരസ്പരം
കഥ പറയുകയാവുമോ.. ?
ഒന്നും പ്രകടിപ്പിക്കാനറിയാതെ.. .
ജീവിച്ചു മരിച്ചവരവർ
പിന്നെയും ഒത്തുകൂടി...
ഇവയെല്ലാം
ഓരോരോ മനുഷ്യജന്മങ്ങളായ്
ജീവിച്ചവരാവാം
ആർക്കോവേണ്ടി ജീവിച്ചു മരിച്ചവരാവാം
വിവിധ മതക്കാരായ് ജീവിച്ചു
മരിച്ചവർ,
ഇഹലോകംവിട്ടപ്പോൾ
ഒരേ മതക്കാർ..ഒരുമയോടെ..
ആത്മാക്കൾക്കായ്
ചാർത്തി നൽകിയ ദിവസത്തിൽ
പ്രാർത്ഥനയിൽ അവരെയോർത്തു
അന്നു മാത്രമവരെല്ലാം
ഒത്തുകൂടി
അവർ ജീവിച്ചിരുന്നതിന്റെ
ഓർമ്മയാഘോഷിക്കാൻ ...
അന്ന് അവളുടെയും ഓർമദിവസമായിരുന്നു ..
ജീവിച്ചിരിന്നിട്ടും
മരിച്ചവളെപ്പോൽ
കാക്കകളുടെ കൂടെ
അവളുമാ ദിനം കൊണ്ടാടി ..