മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ചിത്രീകരണം പുരോഗമിക്കുകയാണ് ചിത്രീകരണ വിശേഷങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ട്കെട്ടില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം വന്‍ വിജയമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജ്ജ് കുട്ടിയും കുടുംബവും തിരികെ വരവിനായി തയ്യാറെടുക്കുമ്പോള്‍ ഒരുപാട് പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും ദൃശ്യം 2 ന്റെ രസകരമായ ഒരു ലൊക്കേഷന്‍ ചിത്രമാണ്.
മീനക്കൊപ്പുള്ള ജീത്തു ജോസഫിന്‍രെ ചിത്രമാണ് പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച വിഷയമായിരിക്കുന്നത്. ഒരു തേങ്ങപൊതിക്കല്‍ യന്ത്രവും കയ്യില്‍ ഒരു തേങ്ങയുമായി സംവിധായകന് ജീത്തു ജോസഫും തൊട്ടരികില്‍ നായിക മീനയും നില്ക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഫാന്‍ ഗ്രൂപ്പില്‍ വൈറലായ ചിത്രം പ്രേക്ഷകരുടെ ഇടയില്‍ ചിരിപ്പൊട്ടിച്ചിട്ടുണ്ട്. മീനയെ തേങ്ങ പൊതിക്കാന്‍ പഠിപ്പിക്കുന്ന സംവിധായകന് എന്നിങ്ങനെയുള്ള കമന്റുകാളാണ് വൈറലാകുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു ലൊക്കേഷന്‍ ചിത്രവും പുറത്ത് വന്നിരുന്നു. ലൊക്കേഷനില്‍ സമൂഹിക അകലം പാലിച്ച് ഇരിക്കുന്ന ചിത്രമായിരുന്ന മോഹന്‍ലാലിന്റേയും മീനയം ചിത്രമായിരുന്നു ഇത്. മീനയായിരുന്നു ചിത്രം പങ്കുവെച്ചത്. പിന്നീട് മീന ഷെയര്‍ ചെയ്ത ഫോട്ടോ പിന്നീട് ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു