കുവൈറ്റ്: ഒഐസിസി കുവൈറ്റ് ഇടുക്കി ജില്ലാകമ്മിറ്റിക്ക് ഇനി പുതിയ നേതൃത്വം. പ്രസിഡന്റ് സണ്ണി മണര്‍കാട്ടും ജനറല്‍ സെക്രട്ടറി ബാബു പാറയാനിയും രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
ട്രഷററായിരുന്ന തോമസ് വേഴാബശേരി അമേരിക്കയിലേക്ക് പോയതിനാല്‍ ആ ഒഴിവിലേക്കും തിരഞ്ഞെടുപ്പ് നടന്നു. പുതിയ പ്രസിഡന്റായി ജോസഫ് മൂക്കന്തോട്ടവും ജനറല്‍ സെക്രട്ടറിയായി ടുബിന് കോടമുള്ളിലും ട്രഷററായി ബിജോയ് കുര്യനും തിരഞ്ഞെടുക്കപ്പെട്ടു. ബാബു പാറയാനി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സണ്ണി മണര്‍കാട്ട് അദ്ധ്യക്ഷം വഹിച്ചു. ബിജു പി. ആന്‍ന്റോ, സോജന്, ബിനോയി കലത്തനാനി, ടോം ജോസ്, പ്രമോദ് , മാത്യു അരീപ്പറബില്. എന്നിവര്‍ പ്രസംഗിച്ചു. ബൈജു പോള്‍ നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍