ദുല്‍ഖര്‍ സല്‍മാനും പാര്‍വതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് 'ചാര്‍ലി'. ഇപ്പോഴിതാ ചിത്രത്തിന്റെ തമിഴ് റീമേക്ക് എത്തുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ ആരാധകരെ ആവേശത്തിലാക്കുകയാണ്. തമിഴകത്തിന്റെ പ്രിയതാരം മാധവനാണ് ദുല്‍ഖര്‍ സല്മാന് അവതരിപ്പിച്ച ചാര്‍ലിയുടെ വേഷത്തില്‍ എത്തുന്നത്. പാര്‍വതി അനശ്വരമാക്കിയ ടെസ്സയായി വേഷമിടുന്നത് ശ്രദ്ധ ശ്രീനാഥാണ്. ദിലീപ് കുമാര്‍ ആണ് ചിത്രം തമിഴില്‍ സംവിധാനം ചെയ്യുന്നത്.
'മാര' എന്ന പേരിലാണ് തമിഴില്‍ ചിത്രമെത്തുക. തമിഴ് പ്രേക്ഷകര്‍ക്കായി അനുയോജ്യമായ മാറ്റങ്ങള്‍ ചിത്രത്തില്‍ വരുത്തിയിട്ടുണ്ട്. ഡിസംബര്‍ 17 ന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യാനൊരുങ്ങുകയാണ് അണിയറപ്രവര്‍ത്തകര്‍. ശിവദ, അലക്സാണ്ടര്‍, മൗലി എന്നിവരും ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അതേസമയം ചാര്‍ലിയ്ക്ക് ശേഷം സംവിധായകന് മാര്ട്ടിന് പ്രക്കാട്ട് ഒരുക്കുന്ന പുതിയ സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 'നായാട്ട്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജും കുഞ്ചാക്കോ ബോബനുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഇരുവര്‍ക്കും പുറമെ നിമിഷ സജയനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗോള്‍ഡ് കോയിന് പിക്ചേഴ്സും മാര്ട്ടിന് പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.