ചെന്നെെ: നടന് സൂര്യയുടെ ഓഫീസിന് നേരേ വ്യാജ ബോംബ് ഭീഷണിക്ക് പിന്നില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടോ എന്ന അന്വേഷണവുമായി പൊലീസ്. ആല്‍വാര്‍ പേട്ടിലുള്ള താരത്തിന്റെ ഓഫീസിന് നേരെയാണ് കഴിഞ്ഞ ദിവസം ബോംബ് ഭീഷണി ഉണ്ടായത്. തിങ്കളാഴ്ച്ച വൈകീട്ടോടെയാണ് താരത്തിന്റെ ഓഫീസില്‍ ബോംബ് വച്ചതായുള്ള ഭീഷണി സന്ദേശം ആല്‍വാര്‍പേട്ട് പൊലീസ് കണ്ട്രോള് റൂമിന് ലഭിക്കുന്നത്. സന്ദേശം ലഭിച്ചയുടന്‍ ബോംബ് സ്ക്വാഡ് ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും അസ്വഭാവികമായി എന്തെങ്കിലും കണ്ടെത്താനായില്ല. വളരെക്കാലം മുമ്ബ് തന്നെ ഈ കെട്ടിടത്തില്‍ നിന്നും അഡയാറിലേക്ക് തന്റെ ഓഫീസ് താരം മാറ്റിയിരുന്നു.
നീറ്റ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേ സൂര്യയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു. കോവിഡ് പടരുന്ന സാഹചര്യത്തിലും നീറ്റ് പരീക്ഷ നടത്തണമെന്ന കോടതി നിര്‍ദ്ദേശത്തിന് എതിരെയാണ് സൂര്യ രംഗത്തെത്തിയത്. അതുകൊണ്ട് തന്നെ ഈ ബോംബ് ഭീഷണിക്ക് പിന്നില്‍ രാഷ്ട്രീയ വശമുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്