ആലിയ ഭട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സഡക് 2 ട്രെയിലര്‍ എത്തി. സഞ്ജയ് ദത്തും ആദിത്യറോയ് കപൂറും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സുശാന്ത് സിങ്ങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ ആരോപണങ്ങള്‍ നേരിടുന്ന അവസരത്തിലാണ് മഹേഷ് ഭട്ട്തന്റെ പുതിയചിത്രവുമായി എത്തുന്നത്.
സിനിമയ്ക്കെതിരേ വിമര്‍ശനങ്ങളും നടക്കുന്നുണ്ട്. സിനിമ ബഹിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ചിലര്‍ രംഗത്തുവന്നിരുന്നു. ചിത്രത്തിനെതിരേ ഡിസ് ലൈക്ക് ക്യാമ്പെയ്നും തുടങ്ങി കഴിഞ്ഞു. സ്വജനപക്ഷപാതം ചര്‍ച്ചയായിരിക്കേയാണ് ചിത്രത്തിനെതിരേ ക്യാമ്പെയ്ന് നടക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മക്കളായ ആലിയ ഭട്ടും പൂജാ ഭട്ടും അഭിനയിക്കുന്നുണ്ട്.
റൊമാന്റിക് ത്രില്ലര്‍ സിനിമയായിട്ടാണ് സഡക് 2 ഒരുങ്ങുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ചിത്രത്തിന്റെ ഒന്നാം ഭാഗം 29 വര്ഷംമുമ്പാണ റിലീസായത്. റൊമാന്റിക് ത്രില്ലറായി എത്തിയ ചിത്രത്തില്‍ സഞ്ജയ് ദത്തും പൂജാഭട്ടുമായിരുന്നു നായികാ നായകന്മാര്. അക്കാലത്തെ വമ്പന്‍ ഹിറ്റുകളിലൊന്നായിരുന്നു സഡക്. നിലവില്‍ ഒടിടി റിലീസായി സഡക് 2 റിലീസ് ചെയ്യാനണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല