ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 20,394,035ല്‍ എത്തി. 741,807 ആളുകള്‍ ഇതിനകം മരണമടഞ്ഞു. 13,283,658 പേര് രോഗമുക്തരായപ്പോള്‍, 6,368,570 പേര് ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1.5 ലക്ഷം പേരിലേക്ക് പുതുതായി കൊവിഡ് എത്തി. 3500 ഓളം പേര് മരണമടഞ്ഞു.
യു.എസ്.എയില്‍ 5,270,692(+19,246) പേര് രോഗബാധിതരായപ്പോള്‍, 166,870(+678) പേര് മരണമടഞ്ഞു. ബ്രസീലില്‍ 3,068,138(+10,668) പേര്‍ക്ക് രോഗം ബാധിച്ചു. 102,034(+177) പേര് മരിച്ചു. ഇന്ത്യയില്‍ 2,328,405(+61,252) പേര് രോഗികളായി. 46,188 (+835) പേര് ഇതിനകം മരണമടഞ്ഞു.
റഷ്യയില്‍ 897,599 (+4,945) പേര് രോഗികളും 15,131(+130) മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണാഫ്രിക്കയില്‍ 563,598 പേരിലേക്ക് രോഗമെത്തിയപ്പോള്‍ 10,621 പേര് മരണമടഞ്ഞു. മെക്സിക്കോയില്‍ കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ 485,836(+5,558 പുതിയ) രോഗികളും53,003(+705പുതിയ) മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു.