പ്രശസ്ത ഇന്ത്യൻ-അമേരിക്കൻ സാഹിത്യകാരൻ സിറിൽ മുകളേലിന്റെ silenced എന്ന ഹ്രസ്വ ചിത്രം, ഹോളിവുഡ്/ ഇന്ത്യൻ സിനിമയിലെ ബഹുമുഖ പ്രതിഭ തമ്പി ആന്റണി റിലീസ് ചെയ്തു. ലോക്ഡോൺ കാലഘട്ടത്തിലെ എല്ലാ നിയമങ്ങളും പാലിച്ചു നിർമിച്ച ഈ സസ്പെൻസ് ത്രില്ലർ സിനിമ, ഭാഷയുടെ അതിർവരന്പുകൾക്ക് അതീതമാണ്.
സംഗീത സംവിധാനം ഇറ്റാലിയൻ സംഗീതജ്ഞൻ ഫെഡറികോ ഡാസി. അഞ്ജലി തോമസ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തിന്റെ ചീഫ് കോൺസൾട്ടന്റായി ശ്രീജിത്ത് മാധവൻ നായർ പ്രവർത്തിച്ചു.