മലയാളത്തിന്റെ പ്രിയപ്പെട്ട താരകുടുംബമാണ് ജയറാംപാര്വ്വതി ദമ്പതികള്‍. 1992ലായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും വിവാഹം. അപരന്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ശുഭയാത്ര, തലയണമന്ത്രം, പാവക്കൂത്ത്, കുറുപ്പിന്റെ കണക്കുപുസ്തകം തുടങ്ങിയ പതിനഞ്ചോളും ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ജയറാമിനെ കൂടാതെ മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി പാര്‍വതി എത്തിയിട്ടുണ്ട്
തുടര്‍ന്ന് വിവാഹത്തിന് ശേഷം പാര്‍വതി അഭിനയരംഗത്തു ഇടവേള എടുക്കുകയായിരുന്നു. പാര്‍വതി എന്ന നടിയ്ക്ക് തിരിച്ചു വരവില്‍ അഭിനയിക്കാന്‍ ഏറ്റവും ആഗ്രഹമുള്ള നടന് ആരാണെന്ന് വെളിപ്പെടുത്തുകയാണ് ജയറാം. '' എന്റെ പേരോ, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ പേരോ അല്ല പാര്‍വതി ചൂസ് ചെയ്യുന്നത്. ഇനിയും മമ്മൂട്ടിയുടെ നായികയായി അഭിനയിക്കണമെന്നായിരിക്കും പാര്‍വതി പറയുക.'' ജയറാം പറയുന്നു
താന്‍ ഏതു നായികക്കൊപ്പം അഭിനയിക്കാനാണ് പാര്‍വതി ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിനും ജയറാം മറുപടി നല്കുന്നു. ഉര്‍വശിയുടെ പേരാകും പാര്‍വതി പറയുകയെന്നാണ് ജയറാം തുറന്നു പറയുന്നത്. തന്റെ നായികമാരില്‍ ഉര്‍വശി എന്ന നടിയുടെ റേഞ്ച് മറ്റൊരു നടിമാര്‍ക്കും ഇല്ലെന്നും അതൊരു പ്രത്യേക അവതാരം തന്നെ ആണെന്നും ജയറാം പ്രമുഖ മാധ്യമത്തോട് പങ്കുവെയ്ക്കുന്നു