ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക് പ്രൊഡ്യൂസറും ഡിജെയുമായ റിബിന് റിച്ചാര്‍ഡിന്റെ ഏറ്റവും പുതിയ വീഡിയോ ആല്‍ബം ‘നാടന്‍ വൈബ്’ യൂട്യൂബില്‍ ട്രെന്‍ഡിംഗാവുന്നു. ‘മലയാളിഡാ’, ‘അവസ്ഥ’ തുടങ്ങിയ നിരവധി ഹിറ്റ് ട്രാക്കുകള്‍ സമ്മാനിച്ച തിരുമാലിയാണ് നാടന്‍ വൈബിനുവേണ്ടി വരികളും റാപ്പും ഒരുക്കിയത്.
ആദ്യമായാണ് ഇങ്ങനെയൊരു ഇഡിഎം ജോണര്‍ മലയാളത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജീവിതത്തോടുള്ള പുതുതലമുറയുടെ കാഴ്ചപ്പാടുകളും സമീപനവുമാണ് ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക്കിലൂടെ നാടന്‍ വൈബ് പകര്‍ന്നു നല്‍കുന്നത്.
റിബിന് റിച്ചാര്‍ഡ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് നാടന്‍ വൈബ് ഫീറ്റ് റിലീസ് ചെയ്തിരിക്കുന്നത്. ഇതിനു മുമ്പ് റിലീസ് ചെയ്ത റിബിന് റിച്ചാര്‍ഡിന്റെ ‘കൊല്ലപ്പെടും’ എന്ന ഇഡിഎം ട്രാക്കും യൂട്യൂബില്‍ വളരെയധികം ശ്രദ്ധ നേടിയിരുന്നു.