Image

ന്യു യോര്‍ക്കില്‍ ബില്‍ഡിംഗില്‍ കയറാന്‍ ടെമ്പറേച്ചര്‍ നോക്കും; ടെക്‌സസില്‍ വൈറസ് വ്യാപനം കൂടുന്നു

Published on 06 June, 2020
ന്യു യോര്‍ക്കില്‍ ബില്‍ഡിംഗില്‍ കയറാന്‍ ടെമ്പറേച്ചര്‍ നോക്കും; ടെക്‌സസില്‍ വൈറസ് വ്യാപനം കൂടുന്നു

ന്യു യോര്‍ക്ക് സിറ്റി തിങ്കളാഴ്ച തുറക്കലിന്റെ ഒന്നാം ഘട്ടം ആരഭിക്കാനിരിക്കെ സ്റ്റേറ്റില്‍ ഞായറ്‌ഴ്ച ഉച്ച വരെ 35 പേരാണു മരിച്ചതെന്നു ഗവര്‍ണര്‍ ആന്‍ഡ്രു കോമോ അറിയിച്ചു. തലേന്ന് 42. ഏപ്രിലില്‍ പ്രതിദിനം 800 പേര്‍ വരെ മരിച്ച സ്ഥാനത്താണിത്. ആശുപതിയില്‍ 18,000-ല്‍ പരം പേര്‍ ചികില്‍സയിലുണ്ടായിരുന്ന സ്ഥാനത്ത് അത് 2600 ആയി കുറഞ്ഞു.

സ്റ്റേറ്റിലെ മിഡ് ഹഡ്‌സന്‍ റീജിയന്‍ ചൊവ്വാഴ്ചയും ലോംഗ് ഐലന്‍ഡ് ബുധനാഴ്ചയുംരണ്ടാം ഘട്ടത്തിലേക്കു കടകും. ആരാധനാലയങ്ങള്‍ ഉള്‍ക്കൊള്ളാവുന്ന ആളുകളുടേ എണ്ണം 25 ശതമാനമാക്കി പ്രവര്‍ത്തിക്കാം.

ന്യു യോര്‍ക്ക് സിറ്റിയിലെ ഏതു കൊമേര്‍ഷ്യല്‍ ബില്‍ഡിംഗിലും വരുന്നവരുടെ ടെമ്പറേച്ചര്‍ നോക്കാന്‍ ഗവര്‍ണര്‍ അനുമതി നല്കി. സിറ്റി തുറക്കുമ്പോള്‍ പഴയ രീതിയിലേക്കു മടങ്ങി പോകാനാവില്ലെന്നു ഗവര്‍ണര്‍ പറഞ്ഞു.

ന്യു യോര്‍ക്ക് സിറ്റിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 48-ല്‍ നിന്ന് 84 ആയത് ഫ്‌ലോയ്ഡ് വധത്തിലെ പ്രതിഷേധ പ്രകടനം കൊണ്ടല്ലെന്നു മേയര്‍ ബില്‍ ഡി ബ്ലാസിയോ പറഞ്ഞു. കോവിഡ് മൂലം സിറ്റിയില്‍ ആരും വ്യാഴാഴ്ച മരിചില്ലെന്ന ശുഭവാര്‍ത്തയും മേയര്‍ പങ്കു വച്ചു.

ന്യു ജെഴ്‌സിയില്‍ 60 പേര്‍ കൂടി മരിച്ചതായി ഗവര്‍ണര്‍ ഫില്‍ മര്‍ഫി അറിയിച്ചു. പുതുതായി 600 പേരില്‍ കൂടി വൈറസ് ബാധ കണ്ടു.

ടെക്‌സസ് നഗരങ്ങളില്‍ വന്‍ വര്‍ധനവ്

അജു വാരിക്കാട്:

ടെക്‌സസിലെ വന്‍ നഗരങ്ങളില്‍കഴിഞ്ഞ ദിവസങ്ങളില്‍കോവിഡ്കേസുകളില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് രേഖപ്പെടുത്തി. ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ കൊലയെത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധം വൈറസിന്റെ വ്യാപനം എങ്ങനെ വര്‍ദ്ധിപ്പിക്കുമെന്ന ആശങ്കയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

കൊറോണ വൈറസിന്റെ 298 പോസിറ്റീവ് കേസുകളാണ് വെള്ളിയാഴ്ച ഡാളസ് കൗണ്ടിയില്‍രേഖപ്പെടുത്തിയത് . ഇതോടെ ഡാളസ് കൗണ്ടിയിലെ ആകെ കേസുകളുടെ എണ്ണം 11,541 ആയി. അതേസമയം, ഹ്യൂസ്റ്റണ്‍ ഉള്‍പ്പെടുന്ന ഹാരിസ് കൗണ്ടിയില്‍ വ്യാഴാഴ്ച 180 പുതിയ കേസുകളും വെള്ളിയാഴ്ച 337 പുതിയ കേസുകളും രേഖപ്പെടുത്തി, ഹ്യുസ്റ്റണ്‍ നഗരത്തില്‍ മാത്രം കേസുകളുടെ എണ്ണം 8,231 ആയി. ഹാരിസ് കൗണ്ടിയില്‍ 13,940കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പാന്‍ഡെമിക് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഒറ്റ ദിവസത്തെ കേസാണ് ഡാളസ് കൗണ്ടിയിലും ഹാരിസ് കൗണ്ടിയിലും വെള്ളിയാഴ്ച രേഖപ്പെടുത്തിയത്.

'എണ്ണം കൂടുന്നതായി ഞങ്ങള്‍ കാണുന്നു. എന്നാല്‍ അവ വളരെ ഗണ്യമായി വര്‍ദ്ധിക്കുന്നില്ല, പക്ഷേഅവ സമയബന്ധിതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്,' ഹ്യൂസ്റ്റണ്‍ അഗ്നിശമന വകുപ്പിന്റെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഡേവിഡ് പെര്‍സെ പറഞ്ഞു

കേസുകള്‍ ഉയരുന്നതിനു പ്രതിക്ഷേധ പ്രകടനവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍കൗണ്ടി ജഡ്ജി ക്ലേ ജെങ്കിന്‍സ് ആവശ്യപ്പെട്ടു.

''സാമൂഹ്യ അകലമില്ലാതെ തോളോട് തോള്‍ ചേര്‍ന്ന് മാസ്‌കുകള്‍ ഉപയോഗിക്കാതെയുള്ള പ്രതിക്ഷേധ പ്രകടനങ്ങള്‍ കാണുമ്പോള്‍ എനിക്ക് ഞങ്ങളുടെ പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് ആശങ്കയുണ്ട്',ജെങ്കിന്‍സ് പറഞ്ഞു. 'ഒരു സമൂഹവ്യാപനം ആകുമോ എന്ന് ഞാന്‍ ആശങ്കപ്പെടുന്നു'. ജെങ്കിന്‍സ് കൂട്ടിച്ചേര്‍ത്തു.

ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് ജൂണ്‍ 3 ന് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവ് പ്രകാരം സംസ്ഥാനം വീണ്ടും തുറക്കുന്നതിന്റെ മൂന്നാം ഘട്ടത്തിലേക്ക് മാറി. പാന്‍ഡെമിക് ആരംഭിച്ചതിനുശേഷം സംസ്ഥാനത്ത് 71,000 കേസുകളും 1,788 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ടെക്‌സസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ഹെല്ത്ത് സര്‍വീസസ് റിപ്പോര്‍ട്ട് ചെയ്തു.

ആഗോളതലത്തില്‍ കോവിഡ് ശരവേഗത്തില്‍ വര്‍ദ്ധിക്കുന്നു

അജു വാരിക്കാട്

ആഗോളതലത്തില്‍ കൊറോണ വൈറസിന്റെ പുതിയ കേസുകള്‍ ശരവേഗത്തിലാണ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്. ഏഴ് ദിവസത്തെ ശരാശരി എടുത്താല്‍ ഒരു ദിവസം ഒരു ലക്ഷത്തില്‍ കൂടുതല്‍ പുതിയ കേസുകളാണ് രേഖപ്പെടുത്തുന്നത്.

ഏപ്രിലില്‍, പുതിയ കേസുകള്‍ ഒരിക്കല്‍ പോലും ഒരു ദിവസം കൊണ്ട് ഒരു ലക്ഷത്തില്‍ എത്തിയിട്ടില്ല, എന്നാല്‍ മെയ് 21 ന് ശേഷമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഒരു ലക്ഷത്തില്‍ താഴെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് വെറും 5 ദിവസം മാത്രമാണെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണ്‍ 3 ന് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ 130,400 എന്ന ഉയര്‍ന്ന നിലയിലെത്തി നില്‍ക്കുന്നു.

ഇപ്പോഴും പല രാജ്യങ്ങളിലും കൃത്യമായ ഒരു ചിത്രം പകര്‍ത്താന്‍ ആവശ്യമായ പരിശോധന ഇല്ല

വിവിധ രാജ്യങ്ങളില്‍ പല രീതിയിലാണ് വൈറസ് വ്യാപനത്തിന്റെ പാത. ചൈന, യുഎസ്, യുകെ, ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെയുള്ള മഹാമാരി നേരത്തേ ബാധിച്ച പല രാജ്യങ്ങളിലും ഇപ്പോള്‍ പുതിയ കേസുകളുടെ എണ്ണം കുറഞ്ഞു വരുന്നു.

തെക്കേ അമേരിക്ക, ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ വ്യാപനം ഇപ്പോള്‍ത്വരിതഗതിയിലാണ്.

ലിബിയ, ഇറാഖ്, ഉഗാണ്ട, മൊസാംബിക്ക്, ഹെയ്തി എന്നിവിടങ്ങളില്‍ ഓരോ ആഴ്ചയും രേഖപ്പെടുത്തുന്ന പുതിയ കേസുകളുടെ എണ്ണം ഇരട്ടി ആകുന്നതായാണ് ഡാറ്റ. ബ്രസീല്‍, ഇന്ത്യ, ചിലി, കൊളംബിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ ഓരോ രണ്ടാഴ്ച കൂടുമ്പോഴും കേസുകള്‍ ഇരട്ടിയാകുന്നു.

''ഏറ്റവും കൂടുതല്‍ കേസുകള്‍ അമേരിക്കയില്‍ ഇപ്പോഴും തുടരുന്നു. കഴിഞ്ഞ പല ആഴ്ചകളായി, അമേരിക്കയില്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകള്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതലാണ്,'' ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ബുധനാഴ്ച പറഞ്ഞു.

കോവിഡ് 19 ബാധിതരുടെ എണ്ണത്തില്‍ ശനിയാഴ്ച ഇന്ത്യ ഇറ്റലിയെ മറികടന്നിരുന്നു. 9,887 പുതിയ കേസുകളും 294 മരണങ്ങളും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ടു ചെയ്തതോടെയാണിത്. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നിലവില്‍ രാജ്യത്ത് 236,657 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
'മധ്യ-തെക്കേ അമേരിക്കയെക്കുറിച്ച് ഞങ്ങള്‍ വളരെ ആശങ്കാകുലരാണ്, അവിടെ പല രാജ്യങ്ങളിലും പകര്‍ച്ചവ്യാധി ശരവേഗത്തിലാണ് കൂടുന്നത്.' ഡബ്ല്യുഎച്ച്ഒ ഹെല്ത്ത് എമര്‍ജന്‍സി പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മൈക്ക് റയാന്‍ പറഞ്ഞു.

ആഗോള മരണങ്ങളുടെ ഏറിയ പങ്കും ഇപ്പോള്‍തെക്കേ അമേരിക്കയിലും കരീബിയന്‍ പ്രദേശങ്ങളിലുമാണ് രേഖപ്പെടുത്തുന്നത്.
ബ്രസീലില്‍ വ്യാഴാഴ്ച 30,000 ത്തിലധികം പുതിയ കേസുകള്‍ രേഖപ്പെടുത്തി. ആകെ കേസുകളുടെ എണ്ണം 615,000. 1,473 പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം മരണസംഖ്യ 34,000 ത്തിലധികമാണ്.

1,983,217 കേസുകളും 111,971 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത യുഎസിന് തൊട്ടുപിന്നിലാണ് ബ്രസീല്‍ .

വൈറസ് വ്യാപനഭീതി അസ്തമിക്കുന്നില്ല എന്ന് വേണം കരുതുവാന്‍. മാസ്‌കുകള്‍ ധരിക്കയുംസാമൂഹ്യ അകലവും പാലിച്ചും കൈകളുടെ ശുചിത്വം കാത്തുസൂക്ഷിച്ചും വയറസിനെനേരിടാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക