Image

ഫിലഡല്ഫിയയില്‍ ഡോക്ടര്‍മാരുടേ മുട്ടുകുത്തല്‍ സമരം സംഘടിപ്പിച്ച് മലയാളി ഡോക്ടര്‍

Published on 06 June, 2020
ഫിലഡല്ഫിയയില്‍ ഡോക്ടര്‍മാരുടേ മുട്ടുകുത്തല്‍ സമരം സംഘടിപ്പിച്ച് മലയാളി ഡോക്ടര്‍
ഫിലഡല്ഫിയ: ഒന്നാം തലമുറ മലയാളികള്‍ എന്തു പറഞ്ഞാലും രണ്ടാം തലമുറയിലെ മലയാളി കുട്ടികള്‍ വര്‍ണ വിവേചനത്തിനെതിരെ ശക്തമായ പോരാട്ടത്തിലാണ്. മിന്യാപോലിസില്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്ലോയ്ഡ് വര്‍ണ വിവേചനത്തിന്റെ ഇര തന്നെ എന്ന് അവരും വിശ്വസിക്കുന്നു.

വര്‍ണ വിവേചനത്തിനെതിരെ മെഡിക്കല്‍ പ്രൊഫഷനലുകളുടെ പ്രസ്ഥാനമായ വൈറ്റ് കോട്ട്സ് ഫോര്‍ ബ്ലാക്ക് ലിവ്സ്ശനിയാഴ്ചസംഘടിപ്പിച്ച നിശബ്ദ മുട്ടുകുത്തല്‍ സമരത്തില്‍ വിവിധ മെഡിക്കല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളൂം ഫാക്കല്ട്ടിയും പങ്കെടുത്തു.

ജെഫെഴ്സണ്‍ ഹോസ്പിറ്റലില്‍ ഇന്റേണല്‍ മെഡിസിന്‍ റെസിഡന്റും മലയാളിയുമായ ഡാനിയേല വര്‍ഗീസ് ആണു ഇതിനു തുടക്കം കുറിച്ചത്. മെയ് 31-നു ഡാനിയല വര്‍ഗീസ് തുടങ്ങി വച്ച പ്രതിഷേധം ജൂണ്‍-5-നുശനിയാഴ്ച ദേശവ്യാപകമായി മാറി.

സമരപരിപാടി സംബന്ധിച്ച ഡോ. വര്‍ഗീസിന്റെ സന്ദേശം പെട്ടെന്നു വൈറലായി. അതു രാജ്യമാകെ മെഡിക്കല്‍ പ്രൊഫഷനലുകള്‍ ഏറ്റെടുത്തു.

വര്‍ണ വിവേചനത്തിനെതിരെ ശക്തമായ പിന്തുണ അറിയിച്ച് ജെഫേഴ്സണ്‍ ഹോസ്പിറ്റലും പ്രസ്താവന ഇറക്കി. ഫിലഡല്ഫിയ മേഖലയിലെ 10 മെഡിക്കല്‍ സ്‌കൂളുകളിലെങ്കിലും റെസിഡന്റ്സും ഫാക്കല്ട്ടിയുമൊക്കെ മുട്ടുകുത്തല്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

പത്തു മിനിട്ടുള്ള മുട്ടുകുത്തല്‍ സമരത്തില്‍ ഫ്ലോയിഡിന്റെ ജീവിതത്തെപറ്റി അനുസ്മരിക്കുകയും വ്യവസ്ഥാപിതമായ റേസിസത്തെപറ്റി പരിചിന്തനം നടത്തുകയും ചെയ്യുക എന്നതാണു ലക്ഷ്യമെന്നു ഡാനിയല നേരത്തെ എഴുതി. റേസിസവും ഒരു പൊതുജനാരോഗ്യ പ്രശ്നമാണെന്നു നാം മനസിലാക്കുന്നു. ഇത് മെഡിക്കല്‍ പ്രത്യാഘാതങ്ങള്‍ക്കു കരണമാകുന്നു. കേള്‍ക്കുകയും പഠിക്കുകയും സഹായിക്കുകയുമാണു ഞങ്ങള്‍. ഇതാണു ഞങ്ങളുടെ കര്‍മ്മപാത- ബ്ലാക്ക് ലിവ്സ മാറ്റര്‍ ഫൗണ്ടേഷനു വേണ്ടി ധനസമാഹരണം നടത്താന്‍ സൃഷിടിച്ച ഗോ ഫണ്ട് മീ പേജില്‍ അവര്‍ ചൂണ്ടിക്കാട്ടി.

പോലീസിന്റെ അന്യായമായ വെടിവയ്പിനെ അതിജീവിച്ചവരെയും ഉറ്റവര്‍ നഷ്ടപ്പെട്ടവരെയും സഹായിക്കുക എന്നതാണു തങ്ങളുടെ ദൗത്യം. അതു പോലെ പോലീസും സമൂഹവും ഒരുമിച്ചു പ്രവര്‍ത്തിച്ച് മനുഷ്യ ജീവന്‍ രക്ഷിക്കാനുള്ള പുതിയ ആശയങ്ങള്‍ ഉപയോഗിക്കുകയും ലക്ഷ്യമിടുന്നു.

താനൊരു ഡോക്ടറാണെന്നും ആക്റ്റിവിസ്റ്റല്ലെന്നും ഡാനിയല പറഞ്ഞു. എന്നാല്‍ രോഗികള്‍ ജീവിക്കുന്ന സാമൂഹിക അവസ്ഥ മനസിലാക്കുന്ന ഡോക്ടറാണ്. അവര്‍ നേരിടുന്ന വംശീയ വിവേചനം , അവരുടെ സാമൂഹികാവസ്ഥ എന്നിവയൊക്കെ തന്നെയും അലോസരപ്പെടുത്തുന്നു. ആ അര്‍ഥത്തില്‍ ഞാന്‍ ഒരു പ്രൊഫഷനലും സിറ്റിസനുമാണ്. എന്നാല്‍ സാമൂക കാര്യങ്ങള്‍ക്ക് വേണ്ടി ആക്ടിവിസത്തിനു ഏറെയൊന്നും സമയം ചെലവഴിച്ചിട്ടില്ല.

പുല്ലാട് സ്വദേശി ഡോ. ചെറിയാന്‍ വര്‍ഗീസിന്റെ പുത്രിയാണു ഡാനിയല. മൂത്ത പുത്രി ആന്‍ഡ്രിയയും ജെഫേഴ്സണ്‍ ഹോസ്പിറ്റലില്‍ ഇന്റേണല്‍ മെഡിസിന്‍ റെസിഡന്റാണ്. 
ഫിലഡല്ഫിയയില്‍ ഡോക്ടര്‍മാരുടേ മുട്ടുകുത്തല്‍ സമരം സംഘടിപ്പിച്ച് മലയാളി ഡോക്ടര്‍
ഫിലഡല്ഫിയയില്‍ ഡോക്ടര്‍മാരുടേ മുട്ടുകുത്തല്‍ സമരം സംഘടിപ്പിച്ച് മലയാളി ഡോക്ടര്‍
ഫിലഡല്ഫിയയില്‍ ഡോക്ടര്‍മാരുടേ മുട്ടുകുത്തല്‍ സമരം സംഘടിപ്പിച്ച് മലയാളി ഡോക്ടര്‍
ഫിലഡല്ഫിയയില്‍ ഡോക്ടര്‍മാരുടേ മുട്ടുകുത്തല്‍ സമരം സംഘടിപ്പിച്ച് മലയാളി ഡോക്ടര്‍
Join WhatsApp News
Boby Varghese 2020-06-06 16:09:32
White coats for black lives ? What color coats you have for brown lives or white lives. You wear that white coats for lives of all color. If not, get the hell out of that coat.
T 2020-06-06 14:50:16
വികാരം കൊള്ളാതെ മാഷെ. സത്യം എവിടെ?? ചിന്തിക്കൂ. നാലു പോലീസുകാർ. ഒരു ഏഷ്യൻ വംശജനായ ലാവോസ് കാരൻ, ഒരു ബ്ലാക്ക് (ഏതാണ്ട് ഫെയർ നിറം), രണ്ടു വൈറ്റ് . ഇതാണ് നാലു പോലീസുകാരുടെ കഥ. വർണ്ണവിവേചനം എവിടെ?? വീഡിയോ കാണുമ്പോൾ: വെളുത്ത പോലീസുകാരൻ പ്രതിയുടെ നിറം നോക്കാനോ വംശീയമായി അധിക്ഷേപിക്കാനോ മിനക്കെടാതെ അതിക്രമം കാട്ടുന്നു. കാൽമുട്ട് കഴുത്തിൽ അമർത്തുന്നു. മറ്റൊരു പോലീസുകാരൻ കാഴ്ചക്കാരെ നേരിടുവാനെന്ന പോലെ നോക്കി നിൽക്കുന്നു. പ്രതി വെളുത്തതായാലും ഇരുനിറമോ കറുപ്പോ ഉള്ളവനായാലും മുട്ടമർത്തിയ പോലീസുകാൻ അവന്റെ അഗ്ഗ്രസ്സീവ് സ്വഭാവം കാട്ടുന്നു. ഒരു ജീവൻ പൊലി യുന്നു. മലയാളികൾക്ക് പോലീസുകാരുടെ മൂന്നാം മുറ സുപരിചിതമാണ്. ചിന്തിക്കാൻ ഒരു പത്ത് സെക്കന്റ് എടുത്തോളൂ.......... ഇക്കാര്യത്തിൽ പ്രതിയുടെ നിറം കറുപ്പായതു കൊണ്ടും, അതിന്റെ വീഡിയോ പരസ്യമായതുകൊണ്ടും അവന്റെ (ആ പോലീസുകാരന്റെ) അഗ്രസ്സീവ് സ്വഭാവം നാട്ടുകാരറിയാൻ ഇടയായി. ഇനി ഈ ക്രിമിനൽ സ്വഭാവം മേലിൽ ആവർത്തിക്കുവാൻ അവനു കഴിയില്ല എന്ന് തോന്നുന്നു. അവൻ ഇ പ്പോൾ അകത്തായി. ഇതു കേരളമല്ല. ഇവിടെ പോലീസുകാരനും കണക്കു ബോധിപ്പിക്കേണ്ടി വരും. വർണ്ണവിവേചനം എവിടെ?? ഇനി ചിക്കാഗോഉൾപ്പെടെ അമേരിക്കയിലെ പല നഗരങ്ങളിലും കറുത്ത വംശജർ കൊല്ലപ്പെടുന്നു. ഇക്കഴിഞ്ഞ മാസം മെയ് 31 വീക്കെൻഡിൽ മാത്രം എത്ര പേര് ചിക്കാഗോ നഗരത്തിൽ കൊല്ലപ്പെട്ടെന്നറിയാമോ? 85 ഷൂട്ടിങ്സ്, 24 പേര് കൊല്ലപ്പെട്ടു. 2019 ഈ ദിനത്തിൽ കൊല്ലപ്പെട്ടതിന്റെ (8) 3 ഇരട്ടി. കൊല്ലപ്പെട്ടവർ കറുത്ത വംശജരായിരിക്കുമോ? ഒന്ന് വെറുതെ അന്വേഷിച്ചു നോക്കൂ. ബ്ലാക്ക് ലൈവ്സ് കാര്യമാക്കുന്നവരെ. പറയുന്നതിൽ ആത്മാർഥത ഉണ്ടെങ്കിൽ വെളുത്ത തൊലിയുള്ളവൻ ഉപദ്രവിക്കുമ്പോൾ മാത്രം പ്രതിഷേധിക്കാതെ കറുത്തവരെ കറുത്തവർ കൊന്നുതള്ളുമ്പോൾ വികാരം കൊള്ളാനെങ്കിലും ഒന്നു ശ്രമിക്കരുതോ ?...വർണ്ണവിവേചനം എവിടെ?? ഒപ്പം ചിക്കാഗോ, ന്യൂ യോർക്ക് നഗരങ്ങളിൽ ഈ വംശജരുടെ അക്രമണത്തിനിരയായ മലയാളികളുടെ ഒരു ലിസ്റ്റും കരുതുക.
Where are the Malayalees! 2020-06-06 22:47:33
Even the Amish or Mennonites protesting George Floyd’s brutal public lynching don’t look like the Antifa or Radical Left. They look like hard working Americans who usually stay on their farms without cellphones and TVs yet feel compelled to show solidarity.
CID Moosa 2020-06-07 00:00:24
ഓരോ അവന്മാര് മിടുക്കന്മാരാകാൻ പേരും മാറ്റി എഴുതും അവസാനം പ്രശനത്തിലാകും . ഇപ്പോൾ ജാക്സണുമായി എന്താണ് ബന്ധമെന്നാണ് ഒരാൾക്കറിയേണ്ടണ്ടത് . നല്ല ചോദ്യം. ട്രമ്പ് ഒബാമയോട് ബെർത്ത് സെര്ടിഫിക്കറ്റ് ചോദിച്ചതുപോലെയാണല്ലോ 'ചുമ്മാതെ ' I can help you if you want. I am private detective CID Moosa. A DNA test is required and there is fee for it.
Jack Daniel 2020-06-07 00:20:03
ജെസി ജാക്സൺ ആള് വേന്ദ്രനായിരുന്നു . ക്ലിന്റണ് കൗൺസിൽ കൊടുത്തിരുന്ന സമയത്താണ് അയാൾക്ക് കുട്ടിയുണ്ടായത് ഇപ്പോൾ കുട്ടി എവിടെയാണെന്നു അറിയില്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക