`ലോകം മുഴുവന്‍ പഴയതു പോലെയാകാന്‍ പ്രാര്‍ത്ഥിക്കുക, അതിനു ശേഷം മതി സിനിമ.'' മരക്കാര്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവ് ആന്റിണി പെരുമ്പാവൂരിനോട് നടന് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണിത്. മോഹന്‍ലാലിന്റെ ഈ വാക്കുകള്‍ കേട്ട ശേഷം തനിക്ക് സ്വസ്ഥമായി ഉറങ്ങാന്‍ സാധിച്ചുവെന്നും ആന്റിണി പെരുമ്പാവൂര്‍ പറഞ്ഞു.
അതേ സമയം കേരളത്തില്‍ തിയേറ്ററുകള്‍ തുറന്നാലും മരക്കാര്‍ റിലീസ് ചെയ്യാന്‍ സാധിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട് അറുപത് രാജ്യങ്ങളുമായി കരാര്‍ ഉണ്ടെന്നും അവിടെയെല്ലാം ചിത്രം ഒരുമിച്ചു റിലീസ് ചെയ്യണമെന്നും ആന്റണി വ്യക്തമാക്കി.
``മോഹന്‍ലാല്‍ സര് എന്നെ വിളിച്ചു പറഞ്ഞത്, ആന്റണി ലോകം മുഴുവന്‍ പഴയതു പോലെയാകാന്‍ പ്രാര്‍ത്ഥിക്കൂ, അതിനു ശേഷം മതി സിനിമയെന്നാണ്. മറ്റൊന്നും ആലോചിക്കരുത്. പഴയ അവസ്ഥയിലെത്തിയാല്‍ നമുക്ക് എന്തു വേണമെങ്കിലും ചെയ്യാനാകും എന്നാണ്.''
``അതിനു ശേഷം വളരെ ശാന്തമായ മനസുമായാണ് ഞാന്‍ ഉറങ്ങുന്നത്. എല്ലാം ശാന്തമാകുന്ന ദിവസം റിലീസ് ചെയ്യുമെന്നേ ഇപ്പോള്‍ പറയാനാകൂ. അറുപത് രാജ്യങ്ങളുമായി കരാര്‍ ഉണ്ട്. എല്ലായിടത്തും ഒരുമിച്ചു റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. '' ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.