ഫാ. കെജി വര്‍ഗീസിന്റെ മരണം; കോവിഡിനു പുറമെ ഗുരുതര ശ്വാസകോശ രോഗങ്ങളും
Published on 02 June, 2020
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ഫാ. കെജി വര്‍ഗീസാണ് (77) മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 11 ആയി.
ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിക്കെ ഇന്ന് രാവിലെയാണ് ഫാ. വര്‍ഗീസ് മരിച്ചത്. ഉച്ചയോടെ ലഭിച്ച പരിശോധന ഫലത്തില്‍ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
നേരത്തെ തലസ്ഥാനത്തെ മറ്റൊരു ആശുപത്രിയില്‍നിന്ന് ശസ്ത്രക്രിയക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശ്വാസകോശ രോഗത്തിന് പുറമേ മറ്റ് ഗുരുതര രോഗങ്ങളും ഉണ്ടായിരുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്കുന്ന സൂചന. അതേസമയം എങ്ങനെയാണ് രോഗബാധിതനായതെന്ന് വ്യക്തമായിട്ടില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല