ബര്‍ലിന്‍: അമേരിക്കയില്‍ പൊലീസിെന്റ വര്‍ണവെറിക്കിരയായി മരിച്ച ജോര്‍ജ് ഫ്ലോയ്ഡിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി ജര്‍മന്‍ ബുണ്ടസ്ലിഗയില് പ്രതിഷേധിച്ച താരങ്ങള്‍ക്കെതിരെ നടപടിക്ക് സാധ്യത. നാല് യുവതാരങ്ങളാണ് പൊലീസ് ക്രൂരതക്കെതിരെ കളിക്കളത്തില്‍ പരസ്യമായി പ്രതിഷേധമറിയിച്ചത്.
ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ബുണ്ടസ് ലിഗ അച്ചടക്ക സമിതിയും ഡി.എഫ്.എഫ് കണ്ട്രോള് സമിതിയും അന്വേഷണ സമിതിയെ നിയോഗിച്ചു. ഒന്നു മുതല്‍ മൂന്നു വരെ കളികളില്‍ വിലക്ക് അല്ലെങ്കില്‍ ഭാരിച്ച പിഴ എന്നിവയാണ് നിയമലംഘനങ്ങള്‍ക്കുള്ള സാധാരണ ശിക്ഷ