Gulf

വന്ദേ ഭാരത് മിഷന്‍: സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് 13 വിമാന സര്‍വീസ് കൂടി

Published

onറിയാദ്: വന്ദേ ഭാരത് മിഷന്റെ ഭാഗമായി മേയ് 29 മുതല്‍ സൗദി അറേബ്യയില്‍ നിന്നും ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് 13 വിമാന സര്‍വീസുകൂടി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മേയ് 31 നു റിയാദില്‍ നിന്നും തിരുവനന്തപുരത്തേക്ക് എഐ 928 എയര്‍ ഇന്ത്യ വിമാനം നേരത്തെ ഷെഡ്യൂള്‍ ചെയ്തിരുന്നു. ഉച്ചക്ക് 1.30 നു യാത്ര തിരിക്കുന്ന ഈ വിമാനത്തിനുള്ള ടിക്കറ്റുകള്‍ എയര്‍ ഇന്ത്യ വിറ്റു തീരാറായി.

പുതിയ ഷെഡ്യൂള്‍ പ്രകാരം മേയ് 29 നും 30 നും ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് ഉള്ള രണ്ടു വിമാനങ്ങളാണ് കേരളത്തിലേക്കുള്ളത്. ഇത് രണ്ടും വലിയ വിമാനങ്ങളാണ്. 29 നു തന്നെ റിയാദില്‍ നിന്നും ശ്രീനഗറിലേക്കും ഒരു വിമാനമുണ്ടായിരിക്കും. മേയ് 31 നു ദമാമില്‍ നിന്നും ശ്രീനഗറിലേക്ക് ഒരു വിമാനമുണ്ട്. റിയാദില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തിനു പുറമെ 31 നു ഹൈദരാബാദിലേക്കും ഒരു വിമാനമുണ്ടായിരിക്കും.

ജൂണ്‍ ഒന്നിനു റിയാദില്‍ നിന്നും ലക്നൗവിലേക്കും ദമാമില്‍ നിന്നും ഡല്‍ഹി വഴി ബിഹാറിലെ ഗയ വിമാനത്താവളത്തിലേക്കും സര്‍വീസുണ്ടാകും. ഡല്‍ഹി വഴി ഗയയിലേക്ക് ജൂണ്‍ 2 നു ജിദ്ദയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനമുണ്ട്. ജൂണ്‍ നാലിന് സൗദിയിലെ ദമാം, ജിദ്ദ, റിയാദ് വിമാനത്താവളങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് സര്‍വീസുണ്ട്. ജിദ്ദ - ശ്രീനഗര്‍, റിയാദ് - ചെന്നൈ, ദമാം - കോല്‍ക്കത്ത എന്നിവയാണ് അവ. ജൂണ്‍ അഞ്ചിന് ദമാമില്‍ നിന്നും ചെന്നൈയിലേക്കും ജൂണ്‍ ആറിന് ജിദ്ദയില്‍ നിന്നും ചെന്നൈയിലേക്കുമാണ് അവസാനത്തെ രണ്ടു സര്‍വീസുകള്‍.

ഇന്ത്യയിലേക്ക് സൗദിയില്‍ നിന്നും വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇതുവരെ 11 വിമാനങ്ങളാണ് സര്‍വീസ് നടത്തിയിരിക്കുന്നത്. ഇതുവഴി രണ്ടായിരത്തിനു താഴെ ആളുകളെ മാത്രമാണ് നാട്ടിലെത്തിക്കാനായിട്ടുള്ളത്. എന്നാല്‍ എഴുപത്തിനായിരത്തോളം പ്രവാസികളാണ് സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രോഗികളും ഗര്‍ഭിണികളും വീസ കാലാവധി കഴിഞ്ഞ സന്ദര്‍ശക വീസയിലുള്ളവരും പ്രായം കൂടിയവരുമായ ആളുകളെയാണ് മുന്‍ഗണനാ ക്രമത്തില്‍ ഇന്ത്യന്‍ എംബസി വിളിക്കുന്നത്. വളരെ മന്ദഗതിയില്‍ നടക്കുന്ന ഈ ഓപ്പറേഷന്‍ പ്രകാരം ആളുകളെ നാട്ടിലെത്തിക്കാന്‍ കുറെ സമയമെടുക്കും.

പുതിയ കണക്കുകള്‍ പ്രകാരം സൗദിയിലെ പ്രവാസികള്‍ക്കിടയില്‍ കോവിഡ് ബാധയുടെ അനുപാതം സ്വദേശികളെ അപേക്ഷിച്ചു വളരെ കൂടുതലാണ്. 66 ശതമാനം വിദേശികള്‍ക്ക് പുതുതായി കോവിഡ് ബാധിക്കുമ്പോള്‍ അതില്‍ ഇന്ത്യക്കാരുടെ എണ്ണവും വളരെ കൂടുതലാണ്. സൗദി അറേബ്യയിലെ നോര്‍ക്ക ഹെല്പ് ഡെസ്‌ക്കിലേക്കും വിവിധ സംഘടനകളുടെ ഹെല്‍പ്പ് ഡെസ്‌ക്കിലേക്കും സഹായഭ്യര്‍ഥനയുമായി വരുന്ന കോവിഡ് പോസിറ്റീവ് രോഗികളുടെ ഫോണ്‍ വിളികള്‍ ദിനേന കൂടി വരികയാണ്. ഇനിയും കേരളത്തിലേക്കടക്കം ധാരാളം വിമാനങ്ങള്‍ സര്‍വീസ് നടത്തിയാല്‍ മാത്രമേ അടിയന്തര പ്രാധാന്യമുള്ളവരെ പോലും നാട്ടിലെത്തിക്കാന്‍ സാധിക്കുകയുള്ളു എന്നാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നാട്ടിൽ വെക്കേഷനുപോയപ്പോൾ കോവിഡ് ബാധിച്ചു മരണമടഞ്ഞ ഷെഫീഖിന്റെ കുടുംബത്തിനുള്ള നവയുഗത്തിന്റെ സഹായം കൈമാറി

മസ്കറ്റ് മൊർത്ത്ശ്മൂനി പള്ളിയിൽ വലിയപ്പെരുന്നാൾ ജൂലൈ 24 ന് ആരംഭിക്കും

കെ.പി.എ ഹിദ്ദ് ഏരിയ "ഓപ്പൺ ഹൗസ്" സംഘടിപ്പിച്ചു

കുവൈറ്റ് റോയൽസ് ഡെസേർട് ചാമ്പ്യൻസ് T-20 (സീസൺ 3) കപ്പിൽ മുത്തമിട്ട് റൈസിംഗ് സ്റ്റാർ സി സി കുവൈറ്റ്.

കുവൈറ്റ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

ന്യൂസനയ്യ ഏരിയ അറൈഷ് യൂണിറ്റ് അംഗം സുരേഷ് ബാബുവിന് കേളി യാത്രയയപ്പ് നല്‍കി

കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് കുവൈറ്റിലേക്ക് യാത്ര ചെയ്യാമെന്ന് ഇന്ത്യന്‍ എംബസി

ദുബായില്‍ യാത്രാവിമാനങ്ങള്‍ കൂട്ടിയിടിച്ചു; യത്രക്കാര്‍ക്ക് പരിക്കില്ല

തൃശൂര്‍ സ്വദേശി കുവൈറ്റില്‍ കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധിച്ച് എറണാകുളം സ്വദേശിനി കുവൈറ്റില്‍ മരിച്ചു

കുവൈറ്റില്‍ മാസങ്ങളായി ആശുപത്രികളില്‍ കഴിയുന്ന വിദേശികളെ നാടുകടത്തുന്നു

കെ.പി.എ ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന ജോമോൻ ജോസഫിന് നവയുഗം യാത്രയയപ്പ് നൽകി

കോവിഡ് ബാധിച്ച് വിഷമത്തിലായ മുൻ ബഹ്‌റൈൻ പ്രവാസിക്ക് ലാല്‍ കെയേഴ്സിന്റെ സഹായം

മലങ്കര സഭയുടെ പരമാധ്യക്ഷന് കുവൈറ്റ് ഓര്‍ത്തഡോക്‌സ് സമൂഹത്തിന്റെ സ്മരണാഞ്ജലികള്‍

വനിതാ വേദി കുവൈറ്റ് കേന്ദ്ര സമ്മേളനത്തിന് പുതു നേതൃത്വം

വേണുഗോപാലപിള്ളക്ക് കേളി യാത്രയയപ്പു നല്‍കി

കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് വെബ്‌സൈറ്റ് ഉദ്ഘാടനം ഇന്ത്യന്‍ അംബാസിഡര്‍ നിര്‍വഹിച്ചു

തൊഴിലാളികൾക്ക് ഭക്ഷണം നൽകി കെ.പി.എ. യുടെ പെരുന്നാൾ ആഘോഷം

കെ.പി.എ സിത്ര, മനാമ ഏരിയ "ഓപ്പൺ ഹൗസുകൾ" നടന്നു

സ്പോൺസർ വഴിയിൽ ഉപേക്ഷിച്ച ജോലിക്കാരി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

കുവൈറ്റില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന തുടങ്ങി

ആരോഗ്യ ഇന്‍ഷുറന്‍സ്: ഭേദഗതികള്‍ വരുത്തി കുവൈറ്റ് സര്‍ക്കാര്‍

നീറ്റ് പരീക്ഷ: കുവൈറ്റില്‍ സെന്റര്‍ അനുവദിച്ചതില്‍ കല കുവൈറ്റിന്റെ അഭിനന്ദനങ്ങള്‍

ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് നടത്തുന്നു

നാട്ടിലേയ്ക്ക് മടങ്ങാനിരുന്ന മലയാളി പ്രവാസി അല്‍ഹസ്സയില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു.

നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് ആലൂർ മഹമൂദ് ഹാജി നാട്ടിലേക്ക്

നവയുഗവും തമിഴ് സാമൂഹ്യപ്രവർത്തകരും കൈകോർത്തു; അഞ്ചു വർഷത്തിനു ശേഷം നാഗേശ്വരി നാട്ടിലേയ്ക്ക് മടങ്ങി

കെ.പി.എ ഗുദേബിയ ഏരിയ "ഓപ്പൺ ഹൗസ്" സംഘടിപ്പിച്ചു

പന്തളം എന്‍.എസ്.എസ് പോളിടെക്‌നിക് കോളേജ് ഗ്ലോബല്‍ അലുമ്‌നി, വിദ്യാനിധി 2021 ജൂലൈ 10 ന്

View More