അബുദാബി : കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇക്കുറി ഷാര്‍ജ എമിറേറ്റില്‍ റംസാന് ടെന്ററുകള്‍ കെട്ടാന്‍ അനുമതി നല്‍കില്ലെന്ന് മുന്‍സിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.
ഷാര്‍ജ ഇസ്ലാമിക് അഫയേഴ്സ് വിഭാഗവുമായി ആലോചിച്ചാണ് മുന്‍സിപ്പാലിറ്റി ഇതിനുള്ള തീരുമാനമെടുത്തത്. മോസ്ക്കുകളുടെയും, സ്വകാര്യ വ്യക്തികളുടെയും സ്ഥലങ്ങളില്‍ ടെന്റ്കെട്ടുന്നത് പതിവാണ്. അനധികൃതമായി നിര്‍മ്മിക്കുന്ന ടെന്റുകള്‍ മുന്നറിയിപ്പ് കൂടാതെ പൊളിച്ചുനീക്കുമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള