ഒന്നാകുന്നിവിടെയി ഭൂലോക ജനത
പൊരുതുന്നു ഒരുമനമോടെയി നാളില്‍
വൈര്യങ്ങള്‍, വിദ്വേഷ ഭാവം മറന്നു
വ്യാധിക്കു നേരെ പൊരുതാം നമുക്ക്
അതിജീവനത്തിന്റെ പാതയില്‍ പോകാം
ജാതിമതചിന്ത നേടിയില്ലൊന്നും
സ്നേഹ മതമാണ് ശ്വാശ്വത സത്യം
വര്‍ഗീയ ചിന്തകള്ക്കില്ലിനീ സ്ഥാനം
എല്ലാരും ഒരുപോലെ ആണിന്നു സത്യം
എല്ലാരും ഭീതിയില്‍ ഉഴലുന്നു സത്യം ...
ജാതിതിരിച്ചല്ല മരണമിന്നിവിടെ
സംഹാര താണ്ഡവമാടുന്നതോര്ക്ക
പകച്ചു നിരാലംബരായിന്നു ജനത
ഓടി ഒളിപതിനാശിപ്പതെങ്ങോ
ഇടമില്ല എങ്ങുമേ ഭൂഗോള മാര്‍ഗേ ..
നിഷ്പ്രഭമാകുന്നു നേട്ടങ്ങളെല്ലാം
ധനവുമാധികാര ശ്രേഷ്ഠ പദവി
നിഷ്ക്രിയരാവുന്നു ഭരണതന്ദ്രഞ്ജര്
പട്ടുപോകുന്നൊരീ ജനതയ്ക്ക് മുന്പില്
കൊല്ലാതെകൊല്ലുന്ന വ്യാധിക്ക് മുന്പില് ....
എവിടെയിന്നെവിടെ ആള്ദൈവമെവിടെ ?
ദൈവത്തിനാള്രൂപ
സിദ്ധരിന്നെവിടെ ?
എവിടെ ദൈവത്തെ
വിറ്റു കാശാക്കിയോര്
അത്ഭുതവീര്യപ്രമുഖ -
കണ്‍കെട്ടുകാര്‍ ?
ഭയന്ന് പോകുന്നവര്‍
ഒളിവിടം തേടി
അതിജീവനത്തിന്റെ
മാര്‍ഗങ്ങള്‍ തേടി...
ഹ ലജ്ജ, നിങ്ങളെ ഓര്‍ത്തു
ലജ്ജിക്കുന്നു
ഭോഷരായി ഞങ്ങളും
ലജ്ജിതരാവുന്നു ......
ചതികുഴി , നിങ്ങടെ വഞ്ചന നാവുകള്‍
തിരിച്ചറിഞ്ഞിടുന്നു, വേണ്ടിനി നിങ്ങള്‍
മധ്യസ്ഥരൂപരായി വേണ്ടിനി നിങ്ങള്‍
ദൈവത്തെ നേരിട്ട് ഞങ്ങള്‍ വിളിക്കും
ദിവ്യപ്രകാശങ്ങള്‍ നേരിട്ട് കാണും ....
ഇരുണ്ടാല്‍ വെളുക്കും എന്നതാ സത്യം
നല്ലോരുദയം ഇനിയുമുണ്ടാവും
അതിജീവനത്തിന്റെ പാതയില്‍ നമ്മള്
പുതു ലോകമിനിയം പണിഞ്ഞു മുന്നേറും
പതറാതെ മാനവര്‍ അതിജീവിച്ചീടും
കവചമായി പ്രാര്‍ത്ഥന മന്ദ്രങ്ങള്‍ ചൊല്ലി
ഈശ്വര ചൈതന്യം നേടി മുന്നേറാം
സഹജരിന്‍ പ്രാണനു കാവലായിടാന്
മനമുരുകി പ്രാര്‍ത്ഥന ഏകരായി ഏകാം
ദുര്‍ഘടഘട്ടം കടന്നു കരേറി
മരണത്തിന് വ്യാധിയെ തരണം ചെയ്തീടാം ....
നല്ലോരു പുലരിയെ കാത്തു നിന്നിടാം
ജോയ്സ് തോന്നിയാമല