നിഖില്‍ പ്രേംരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് ആനപ്പറമ്ബിലെ വേള്‍ഡ്കപ്പ്. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ആന്റണി വര്‍ഗ്ഗീസ് നായകനായി എത്തുന്ന ചിത്രത്തിന്റെ മറ്റ് താരങ്ങളുടെ വിവരണങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അച്ചാപ്പു മൂവി മാജിക്കിന്റെ ബാനറില്‍ സ്റ്റാന്‍ലി സി എസ്, ഫൈസല്‍ ലത്തീഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഫയ്സ് സിദ്ദിക്ക് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. ചിത്രത്തിന്റെ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള ആണ്.