fomaa

ഫോമ സണ്‍ഷൈന്‍ റീജിയന്‍ യൂത്ത് ഫെസ്റ്റിവെല്‍ 2020 വന്‍പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

സോണി കണ്ണോട്ടുതറ

Published

on

ഫ്‌ലോറിഡ: ഫെബ്രുവരി ഒന്ന് ശനിയാഴ്ച്ച റ്റാമ്പാ സൈന്റ്‌റ് ജോസഫ്‌സ് കാത്തോലിക് ചര്‍ച് ഓഡിറ്റോറിയത്തില്‍ (റെജി ചെറിയാന്‍ നഗറില്‍) വെച്ച് നടന്ന ഫോമയുടെ  സണ്‍ഷൈന്‍ റീജിയന്‍ യൂത്ത് ഫെസ്റ്റിവെല്‍ 2020 വന്‍പിച്ച ജനപങ്കാളിത്തം കൊണ്ടും സംഘടനാമികവുകൊണ്ടും ഒരു പുത്തന്‍ അനുഭവമായി മാറി. രാവിലെ ഒന്‍പത് മണിക്കുതന്നെ റീജിയന്‍ ആര്‍ വി പി ശ്രീ. ബിജു തോണിക്കടവിന്റെ അദ്ധ്യക്ഷതയില്‍ കുടിയ യോഗത്തില്‍ ഫോമായുടെ പ്രഥമ സെക്രട്ടറിയും ഫോമാ ഭവനപദ്ധതിയുടെ ചെയര്‍മാനുമായ ശ്രീ അനിയന്‍ ജോര്‍ജ് ഔപചാരികമായി ഉദ്ഘാടനം നടത്തി. മൂന്ന് സ്‌റ്റേജുകളില്‍ അഞ്ചു വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ സി കാറ്റഗറിയില്‍ മിസ് മീര നായരും ഡി കാറ്റഗറിയില്‍ മിസ് വനീസ സക്കറിയയും കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു. 

ഏകദേശം എഴുപത്തിമൂന്നോളം  വ്യക്തിഗത  രജിസ്‌ടേഷനുകളിലായി ഇരുനൂറ്റിഅറുപതില്പരം എന്‍ട്രികള്‍  ലഭിച്ചിരുന്നു. മത്സരങ്ങള്‍ക്ക്  യൂത്ത് ഫെസ്റ്റിവല്‍ പ്രോഗ്രാം കോഡിനേറ്റര്‍ ഡോക്ടര്‍  ജഗതി നായരും, യൂത്ത് ഫെസ്റ്റിവല്‍ കമ്മിറ്റി അംഗങ്ങളായ  അനീന ലിജു, ഷീല ജോസ്, അഞ്ജനാ കൃഷ്ണന്‍, ദയാ കാമ്പിയില്‍, ജിഷാ ജിനോ, ഷീല ഷാജു, സുനി ആലുംമൂട്ടില്‍, ജൂന തോമസ്, സ്മിത നോബിള്‍,  ബിനു മാമ്പിള്ളി എന്നിവര്‍  നേതൃത്വം നല്‍കി. അംഗങ്ങളും നേതൃത്വം നല്‍കി. പ്രവാസ ജീവിതത്തിനിടയില്‍ തങ്ങളുടെ സര്‍ഗാത്മകമായ കഴിവുകള്‍ മാറ്റുരയ്ക്കാന്‍ മുതിര്‍ന്നവര്‍ക്കും അവസരമുണ്ടായിരുന്നുവെന്നതാണ് ഈ യൂത്ത് ഫെസ്റ്റിവലിന്റെ പ്രധാന സവിശേഷത. കേരളത്തിന്റെ തനതു കലയായ തിരുവാതിരയും മാര്‍ഗംകളിയും കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. 

നാഷണല്‍ കമറ്റി മെമ്പര്‍മാരായ നോയല്‍ മാത്യു, പൗലോസ് കുയിലാടന്‍, വനിതാ പ്രതിനിധി അനു ഉല്ലാസ്, ഫോമാ ജുഡീഷ്യല്‍ കൌണ്‍സില്‍ സെക്രട്ടറി സുനില്‍ വര്‍ഗ്ഗിസ്, ഫോമാ നാഷണല്‍  യൂത്ത് ഫെസ്റ്റിവല്‍ കോഡിനേറ്റര്‍ നിവിന്‍ ജോസ്,  ഫോമാ നാഷണല്‍ വില്ലേജ് പ്രൊജക്റ്റ് കോഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍, കൂടാതെ  പ്രമുഖ ദേശീയ നേതാക്കളായ ശ്രീ തോമസ് ടി ഉമ്മന്‍, ശ്രീ സിജില്‍ പാലക്കലോടി, ശ്രീ ജോസ് മണക്കാട്, ശ്രീ അനു സക്കറിയ, ഫാദര്‍ സിറിള്‍ ബേബി എന്നിവരും  ആശംസ പ്രസംഗങ്ങള്‍ നടത്തി. ഫ്‌ലോറിഡയിലെ വിവിധ സംഘടനകളുടെ പ്രിസിഡന്റ്മാരും, ഫ്‌ലോറിഡയിലെ ഫോമായുടെ നേതാക്കന്മാരും സമാപന സമ്മേളനത്തിന്റെ ചുക്കാന്‍പിടിച്ചു. പ്രസ്തുത സമ്മളനത്തില്‍ റീജിയന്‍ കണ്‍വീനര്‍ ശ്രീ ജോമോന്‍ തെക്കേത്തൊട്ടിയിലും, അഞ്ജനാ കൃഷ്ണന്‍, അനീന ലിജു എന്നിവര്‍  എംസിമാരായിരുന്നു. സമ്മാനദാനച്ചടങ്ങിനു ശേഷം റീജിയന്‍ സെക്രട്ടറി സോണി കണ്ണോട്ടുതറ  നന്ദിയര്‍പ്പിച്ചതോടെ യൂത്ത് ഫെസ്റ്റിവല്‍ ട്വന്റി ട്വന്റി യ്ക്ക് തിരശീല വീണു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢഗംഭീരമായി

ഫോമാ മിഡ് അറ്റ്ലാന്റിക്  മേഖല സമ്മേളനത്തിനു ഗംഭീര പരിസമാപ്തി

ഫോമാ ജൂനിയർ യൂത്ത് ഫോറം രൂപം കൊള്ളുന്നു

ഫോമാ ഹെല്പിങ് ഹാൻഡ് കോട്ടയം ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തു

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം നാളെ (ഞായറാഴ്ച) ന്യൂജേഴ്‌സിയിൽ

കിറ്റെക്സ് പ്രശ്നം: പ്രവാസി സമൂഹവും ഫോമയും സത്യാവസ്ഥ തേടി നടത്തിയ ചർച്ച

ഫോമയുടെ നേതൃത്വത്തില്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ അനുസ്മരണ സമ്മേളനം ജൂലൈ 19 ന്

ഫോമാ വനിതാ വേദിയുടെ  മയൂഖം മേഖലാ മത്സരങ്ങൾക്ക് തിരശ്ശീല ഉയരുന്നു

ഫോമാ പൊളിറ്റിക്കൽ ഫോറം ചർച്ച ഇന്ന്; കിറ്റെക്സ് സാബു ജേക്കബ് പങ്കെടുക്കുന്നു 

ഫോമാ യുവജന ഫോറത്തിന്റെ ഐസ്ബ്രേക്കർ ഇവന്റ് ശ്രദ്ധേയമായി

ഫോമാ സാംസ്കാരിക കമ്മറ്റി ചെണ്ടമേള മത്സരവും, തിരുവാതിരകളി മത്സരവും സംഘടിപ്പിക്കുന്നു

ഫോമ നേതാക്കൾ കേന്ദ്രമന്ത്രി മുരളീധരനെ സന്ദർശിച്ചു 

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം ജൂലൈ 11 ന് കണക്റ്റികട്ട്  ഹാർട്ട്ഫോഡിൽ  നടക്കും

ഫോമയുടെ പത്തനാപുരം പാര്‍പ്പിട പദ്ധതിക്കുള്ള നിര്‍ദ്ദിഷ്ട സ്ഥലം ഫോമാ പ്രതിനിധികള്‍ സന്ദര്‍ശിച്ചു

ഫോമാ യുവജന വിഭാഗം പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാകണം: ഫോമ

ഫോമയുടെ അംഗസംഘടനകള്‍ കൈത്തറി ഉല്പന്നങ്ങള്‍ വാങ്ങും; കേരളത്തിലെ അനാഥാലയങ്ങള്‍ക്ക് ഓണ സമ്മാനം നല്‍കും.

കൈത്തറി വ്യവസായത്തെ സംരക്ഷിക്കാന്‍ കൈകോര്‍ക്കുക: കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഇന്ന് (ജൂലൈ ഒന്ന് )വൈകിട്ട് (വ്യാഴം) 9 മണിക്ക് ഫോമാ യോഗത്തില്‍ സംസാരിക്കുന്നു

വിദ്യാര്‍ത്ഥികള്‍ക്ക് ഫോമായുടെ സഹായം: കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് എല്‍.പി. സ്‌കൂളിന് ഫോണുകള്‍ നല്‍കും.

ഫോമയ്‌ക്ക് ആരോഗ്യ വകുപ്പ് മന്ത്രിയുടെ അഭിനന്ദനം

ഫോമാ തിരുവനന്തപുരം ജില്ലക്ക് നൽകിയ വെന്റിലേറ്റർ മന്ത്രി ആന്റണി രാജു ഏറ്റുവാങ്ങി

കൈത്തറി: കേന്ദ്ര മന്ത്രി വി മുരളീധരൻ ഇന്ന് വൈകിട്ട് (വ്യാഴം) 9 മണിക്ക് സൂം യോഗത്തിൽ

ഫോമയുടെ ഭരണഘടനയും ചട്ടങ്ങളും കാലാനുസൃതമായി ഭേദഗതി ചെയ്യുന്നു

ഫോമാ കള്‍ച്ചറല്‍ കമ്മിറ്റിയ്ക്ക് നവ നേതൃത്വം : പൗലോസ് കുയിലാടന്‍ ചെയര്‍മാന്‍

ഫോമ നേഴ്‌സസ് ഫോറം ഉദ്ഘാടനം ചെയ്തു

പഴയ ഞാനല്ല, പുതിയ ഞാൻ: ബീന കണ്ണൻ; കരണത്ത്   അടിച്ച ഓർമ്മയുമായി വാസുകി ഐ.എ.എസ് 

മികവിന്റെ പാരമ്പര്യവുമായി ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ സ്ഥാനാർഥി

ഫോമാ വനിതാസമിതി സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സെമിനാര്‍ ജൂണ്‍ 15 ചൊവ്വാഴ്ച സഃഘടിപ്പിക്കുന്നു

ഫോമാ നല്‍കിയ വെന്റിലേറ്റര്‍, കായംകുളം താലൂക്ക് ആശുപത്രിക്ക് കൈമാറി

ആർദ്ര ഗാനങ്ങളുമായി ദലീമ ജോജോ എം എൽ എ; ഫോമ നഴ്സസ് ഫോറം അരൂരിൽ പഠനോപകരണങ്ങൾ എത്തിക്കും

View More