ചെന്നൈ: ഡല്‍ഹി കലാപത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി രജനീകാന്ത്. കലാപം ഉരുക്ക് മുഷ്ടികൊണ്ട് നേരിടേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധങ്ങള്‍ അക്രമാസക്തമാകാന്‍ പാടില്ലായിരുന്നു.
പൗരത്വ നിയമ ഭേദഗതി മുസ്ലിം വിഭാഗക്കാരെ ബാധിക്കുന്ന സാഹചര്യമുണ്ടായാല്‍ അവര്‍ക്കൊപ്പം നിലയുറപ്പിക്കും. കലാപത്തിന് ഇടയാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ ഇന്റലിജന്‍സ് പരാജയമാണ്. ശക്തമായി അതിനെ അപലപിക്കുന്നു.
ഒരു വിഭാഗം മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും തനിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നതിനെയും രജനീകാന്ത് വിമര്‍ശിച്ചു.