വാഷിംഗ്ടണ്‍ ഡി.സി. : മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങള്‍ ഫണ്ട് ശേഖരണാര്‍ഥം ഓറഞ്ച്ബര്‍ഗ് സെന്റ്ജോണ്‍സ് ഓര്‍ത്തഡോക്സ ്ഇടവക സന്ദര്‍ശിച്ചു.
ഫെബ്രുവരി 23നു വിശുദ്ധകുര്ബാനക്ക്ശേഷം നടന്നചടങ്ങില്‍ വികാരിയും ഭദ്രാസന സെക്രെട്ടറിയുമായ ഫാ. ഡോ.വര്‍ഗീസ് എം.ഡാനിയേല്‍ ടീം അംഗങ്ങളെ സ്വാഗതം ചെയ്യുകയും ഇടവകാംഗങ്ങളുടെ പങ്കാളിത്തം കോണ്‍ഫറസില്‍ ഉണ്ടാകണമെന്നും പറഞ്ഞു.
ഇടവകയുടെ ട്രസ്റ്റി, അജിത് വട്ടശ്ശേരില്‍ എന്നിവര്‍ചേര്‍ന്ന് കോണ്‍ഫ്രന്‍സ് പ്രതിനിധികളെ പരിചയപ്പെടുത്തി. ഭദ്രാസന കൌണ്‍സില്‍ അംഗം സജി പോത്തന്, ഫിനാന്‍സ് ചെയര്ചെറിയാന് പെരുമാള്‍, മത്തായി ചാക്കോ എന്നിവര്‍ കോണ്‍ഫറന്‍സിനെക്കുറിച്ചും, രജിസ്ട്രേഷനെക്കുറിച്ചും, സുവനീറിനെക്കുറിച്ചും വിവരണങ്ങള്‍ നല്കി.
ഫാ.ഡോ.വര്ഗീസ്എം. ഡാനിയേലും ചെറിയാന് പെരുമാളുംചേര്ന്ന് രജിസ്ട്രേഷന്കിക്ക് ഓഫ്നിര്വഹിച്ചു. തുടര്‍ന്ന് രണ്ട് ഗ്രാന്ഡ്സ്പോണ്സര്മാരെ ലഭിക്കുകയും, നിരവധി അംഗങ്ങള്‍ രജിസ്റ്റര്‍ചെയ്യുകയും സുവനീറിലേക്ക് പരസ്യങ്ങള്‍ നല്‍കുകയും ചെയ്തു.
പീലിപ്പോസ്ഫിലിപ്പ് ,ജീമോന്വര്ഗീസ്, ഷീലാജോസഫ്, ഷീലാ വര്‍ഗീസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഓറഞ്ച്ബര്‍ഗ് ഇടവകയില്‍ നിന്നും നല്കിക്കൊണ്ടിരിക്കുന്ന എല്ലാ സഹായങ്ങള്‍ക്കും കമ്മിറ്റി നന്ദിഅറിയിച്ചു.