ഫ്രാങ്ക്ഫര്‍ട്ട്: ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് അലര്‍ഹൈലിഗസ്റ്റ് ത്രൈഫാള്‍ട്ടിഗ് പള്ളി ഹാളില്‍ കാര്‍ണിവല്‍ ആഘോഷിച്ചു. അന്‍പത് നോന്പാചരണത്തിനു മുന്നോടിയായി പ്രശ്ചന വേഷഭൂഷാദികളോടെ, പാട്ടും ഡാന്‍സും കൂട്ടത്തില്‍ വിവിധ തരം ഭക്ഷണങ്ങളും, പാനീയങ്ങളുമായി യൂറോപ്പിലും പാശ്ചാത്യ രാജ്യങ്ങളിലും നടത്തുന്ന ആഘോഷമാണ് കാര്‍ണിവെല്‍. നോന്പ് കാലത്ത് ഇവയെല്ലാം വര്‍ജിക്കേണ്ടതുകൊണ്ട് കാര്‍ണിവലിന് ഇവയെല്ലാം ആസ്വദിക്കുന്നു.
ജോണ്‍ മാത്യു സ്വാഗതം ആശംസിച്ചു. തുടര്‍ന്നു തമാശകള്‍, പാട്ടുകള്‍, ചര്‍ച്ചകള്‍ എന്നിവയോടെ ആഘോഷം തുടര്‍ന്നു. ഐസക് പുലിപ്ര, ജോണ്‍ മാത്യു, ബേബിച്ചന് കല്ലേപ്പള്ളി, ജോര്‍ജ് ജോണ്‍ എന്നിവര്‍ കാര്‍ണിവലിന്റെ ഉത്ഭവം, പ്രാധാന്യം എന്നിവ കുടുംബാംഗങ്ങളുമായി പങ്കുവച്ചു. തുടര്‍ന്നു കേരള തനിമയില്‍ വിഭവ സമ്യദ്ധമായ സദ്യയും ഉണ്ടായിരുന്നു. ചടങ്ങില്‍ 2020 ലെ വാരാന്ത്യ സെമിനാര്‍, മറ്റു പരിപാടികള്‍ എന്നിവയ്ക്ക് ഏകദേശ രൂപം നല്കി. മൈക്കിള്‍ പാലക്കാട്ട് നന്ദി പറഞ്ഞു. ജോണ്‍ മാത്യു പരിപാടികള്‍ മോഡറേറ്റ് ചെയ്തു.
റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍