സെല്‍ഫ് ട്രോളുകള്‍ കൊണ്ട് എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന താരമാണ് രമേശ് പിഷാരടി. അത്തരത്തില്‍ പുതിയ ഒരു ട്രോളുമായി എത്തിയിരിക്കുകയാണ് താരം. പ്ലാന്‍ വരച്ചു.. ഇനി പണി തുടങ്ങണം എന്ന ക്യാപ്ഷനോടെ മസിലുള്ള ഒരു കാര്‍ട്ടൂണാണ് പിഷാരടി പങ്കുവച്ചിരിക്കുന്നത്. നടന് ടൊവിനോ തോമസിന്റെ പേര് ഹാഷ്ടാഗില് കുറിച്ചിട്ടുണ്ട്.
ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ജിം വര്‍ക്കൗട്ട് ചിത്രങ്ങള്‍ വൈറലായിരുന്നു. ഇത് ഏറ്റെടുത്താണ് പിഷാരടിയും മസില് വരുത്താനുള്ള പണി തുടങ്ങിയിക്കകുന്നത്. രസകരമായ കമന്റുകളാണ് പിഷാരഡിയുടെ പോസ്റ്ററിന് ലഭിക്കുന്നത്. നേരത്തെ ടൊവിനോയുടെ ജിം ചിത്രങ്ങള്‍ക്ക് മറുപടിയുമായി അജു വര്‍ഗീസും എത്തിയിരുന്നു.
ഇതെന്താ മസില്മാസമാണോ, എല്ലാവര്ക്കും സിക്സ്പാക്കെന്നായിരുന്നു ടൊവിനോ തോമസിന്റെ ചോദ്യം. അജു വര്‍ഗീസിനെ ടാഗ് ചെയ്തായിരുന്നു ടൊവിനോയുടെ ചോദ്യം. മറുപടിയുമായി അജു എത്തിയില്ലെങ്കിലും ആരാധകര്‍ കമന്റുകളുമായി എത്തിയിരുന്നു. ടൊവിനോയും അജുവും എന്താണ് വരാത്തതെന്ന് നോക്കിയിരിക്കുകയായിരുന്നു താനെന്നായിരുന്നു ഒരാളുടെ കമന്റ്. കേരളത്തിലെ ആണ്പിള്ളേര്ക്കെന്തിനാണ് മസിലെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.