തിങ്കളാഴ്ച, അയോവാ സംസ്ഥാനത്തു പാര്‍ട്ടിയുടെ 2020 തിരഞ്ഞെടുപ്പു പ്രൈമറി കാലത്തിന് തുടക്കമിട്ടു എന്നാല്‍ ഇന്നും ആരു വിജയി എന്ന് പ്രഖ്യാപിക്കുവാന്‍ സാധിച്ചിട്ടില്ല കുപിതരായ സ്ഥാനാര്‍ത്ഥികള്‍ താന്‍ വിജയി എന്ന് പരസ്പരം പറയുന്നു പാര്‍ട്ടി നേതൃത്വം ആരെ പഴിക്കണം എന്നറിയാതെ കറങ്ങിനടക്കുന്നു.
ചൊവ്വാഴ്ച നാംകാണുന്നത് യൂ സ് കോണ്‍ഗ്രസ്സില്‍ ലോകജനസമഷം ഡൊണാള്‍ഡ് ട്രംപ് നടത്തിയ തീപ്പൊരി പ്രസംഗവും ഇതില്‍ കലികയറിയ സ്പീക്കര്‍ നാന്‍സി പോലോസി കലിമൂത്തു ക്രുദ്ധ മുഖത്തില്‍ ട്രംപ് നല്കിയ പ്രസംഗത്തിന്റ്റെ പതിപ്പ് പരസ്യമായി പിച്ചികീറുന്ന ബാലിശത .
ബുധനാഴ്ച ഒരുപാടു ആശയില്‍ തുടങ്ങിയ ഇമ്പീച് ട്രംപ് നാടകം സെനറ്റില്‍ പരാജയപ്പെടുന്നു അവതരിപ്പിച്ച അഭിനേതാക്കള്‍ സംഭാഷണം മറന്നു വായില്‍ തോന്നിയതെല്ലാം വിളിച്ചു പറയുന്നു ഇതിനെ തുണച്ചു നിരവധി മാധ്യമങ്ങള്‍ ഒരു ശവമടക്കു വേദിയില്‍ എന്ന മാതിരി അവരുടെ സ്റ്റുഡിയോ ക്യാമറകളുടെ മുന്നില്‍ .
വ്യാഴാഴ്ച ട്രംപ് വാഷിംഗ്ടണ്‍പോസ്റ്റ് എന്ന പത്രത്തില്‍ വന്ന തലക്കെട്ട് "ട്രംപ് അക്വിറ്റഡ്" സ്റ്റേജുകളില്‍ പൊക്കിപ്പിടിച്ചു പ്രത്യക്ഷപ്പെടുന്നു. ഇതില്‍ ശ്രദ്ധേയമായത് ട്രംപും നാന്‍സി പോളോസിയും ഒരുമിച്ചു പങ്കു വൈച്ച പ്രാര്ത്ഥ പ്രഭാതഭക്ഷണം എന്ന ചടങ്ങില്‍ ട്രംപ് ഒരു വിജയാഘോഷം നടത്തുന്നു.
വരുന്ന ആഴ്ച പൊതുജന ശ്രദ്ധ ന്യൂ ഹംഷയെര് സംസ്ഥാനത്തേക്കു നീങ്ങും അവിടെ െ്രെപമറി നടക്കുന്നു, കഴിഞ്ഞ അയോവ കാക്കസ്സില്‍ മേയര്‍ പീറ്റ് ബൂട്ടജഡ്ജ് , ബെര്‍ണി സാന്‍ഡേര്‍സ് ഇരുപരും ഒരുപോലെ വിജയം അവകാശപ്പെടുന്നു.എന്തായാലും അമേരിക്കന്‍ ജനത വൈറ്റ് ഹൗസില്‍ ഒരു പ്രസിഡന്റ്റിനോടൊപ്പം, പ്രഥമ ലേഡിക്കുപകരംഒരു "പ്രഥമപുരുഷനെ " കാണുന്നതിനോ ഒരു സോഷ്യലിസ്റ്റിനെ കാണുന്നതിനോ തയ്യാറാകുമെന്നു തോന്നുന്നില്ല.
ഡെമോക്രാറ്റ് പാര്‍ട്ടി സ്ഥാപിത നേതാക്കള്‍ക്ക് , വരുന്ന തിരഞ്ഞെടുപ്പില്‍ ജോ ബൈഡന് പ്രസിഡന്റ്റ് സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥി ആകണം എന്നതാണ് ആഗ്രഹം മറ്റാര്‍ക്കും ട്രംപുമായുള്ള മത്സരത്തില്‍ വിജയ സാധ്യത വട്ടപ്പൂജ്യം. എന്നാല്‍ ജോബൈഡന്മത്സര രംഗത്ത് മലമുകളില്‍ നിന്നും തുല്യത തെറ്റി താഴേക്കു പോരുന്നു.
മുന്‍ ന്യൂ യോര്‍ക്ക് സിറ്റി മേയര്‍ ബില്യനെയര്‍ മൈക്കള്‍ ബ്ലൂംബെര്‍ഗ് കാശെടുത്തെറിഞ്ഞു രംഗത്തുണ്ട് . തനിക്കും ഡിബേറ്റുകളില്‍ പങ്കെടുക്കണം എന്ന അവകാശത്തില്‍ പാര്‍ട്ടി നേതാക്കള്‍ വഴങ്ങുന്ന ലക്ഷണമാണ് കാണുന്നത്. എതിരാളികള്‍ പറയുന്നു ബ്ലൂംബെര്‍ഗ് പ്രസിഡന്‍സി വിലക്കുവാങ്ങുന്നതിന് ശ്രമിക്കുന്നു എന്ന്.
ആലോചിച്ചു നോക്കൂ എന്തുകൊണ്ട് ഡെമോക്രാറ്റ്സിന് ഈ കഴിഞ്ഞ ആഴ്ച മോശമായി. 2018 ഇടക്കാല തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ഹൗസില്‍ കിട്ടിയ വിജയം പലരേയും മത്തുപിടിപ്പിച്ചു പുതുതായി എത്തിയ തീവ്ര ഇടതുപക്ഷത്തിന്റ്റ ആവശ്യങ്ങള്‍ക്ക് പാര്‍ട്ടി നേതാക്കള്‍ വഴങ്ങിക്കൊടുത്തു.
എങ്ങുംഎത്തില്ല എന്നറിഞ്ഞിട്ടും പകുതി വെന്ത കേക്കു മാതിരി ഇബീച്ച് നാടകം അവതരിപ്പിക്കണമായിരുന്നോ? മുന്നില്‍ നില്ക്കുന്ന ബെര്‍ണീ സാന്‍ഡേര്‍സ്, എലിസബത്ത് വാറന്‍ എന്നിവര്‍ എന്താണ് വിളിച്ചുപറയുന്നത് സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാതാക്കുക എല്ലാവര്ക്കും എല്ലാം സൗജന്യം ഇമ്മിഗ്രേഷന്‍ നിര്വ്വ്ഹണ നടത്തിപ്പ് ഏജന്‍സിയെ പിരിച്ചുവിടുക ഇതെല്ലാം അമേരിക്കന്‍ സാധാരണ ജനത സമ്മതിച്ചു നിങ്ങളെ വിജയിപ്പിക്കും എന്ന വ്യാമോഹം അസ്ഥാനത്ത്.
ട്രംപിനെ സംബന്ധിച്ചിടത്തോളം പൊതുജനസമ്മതി എല്ലാക്കാലത്തേക്കാള് ഉയരത്തില്‍ എന്ന് അഭിപ്രായ വോട്ടുകള്‍ കാട്ടുന്നു. ട്രംപ് അധികം ആഹ്ലാദ പ്രകടനങ്ങളില്‍ പങ്കെടുക്കാതെ സംയമനം പാലിച്ചു രാജ്യഭരണത്തില്‍ ശ്രദ്ധിച്ചാല്‍ വരുന്ന നാലു വര്‍ഷങ്ങള്‍ കൂടി വൈറ്റ് ഹൌസ് താമസം തീര്‍ച്ച.