തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ യുഡിഎഫ് പ്രതിഷേധത്തില്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി മന്ത്രി ഇ.പി. ജയരാജന് രംഗത്തെത്തി. പ്രതിപക്ഷത്തിനു മാനസിക അസ്വാസ്ഥ്യം കൂടി വരുന്നു എന്നും മുന്‍പ് ഇല്ലാത്ത രീതിയിലാണു പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു.
നിയമമന്ത്രി എ.കെ. ബാലനും പ്രതിപക്ഷത്തിനെതിരേ രംഗത്തെത്തിയിരുന്നു. ഗവര്‍ണറുടെ പ്രസംഗത്തിന് മുന്‍പു നിയമസഭയില്‍ നടന്നതു കോണ്‍ഗ്രസിന്റെ പൊറാട്ട് നാടകമെന്നു പറഞ്ഞ മന്ത്രി, ഗവര്‍ണറെ തടഞ്ഞത് പ്രതിപക്ഷത്തിന്റെ അധഃപതനമാണെന്നും മന്ത്രി ആരോപിച്ചു.