ജിദ്ദ: ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന മലയാള മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ജലീല്‍ കണ്ണമംഗലം, പ്രസിഡന്റ് (24 ന്യൂസ്), സാദിഖലി തുവ്വൂര്‍, ജനറല്‍ സെക്രട്ടറി (ഗള്‍ഫ് മാധ്യമം), മുസ്തഫ പെരുവള്ളൂര്‍, ട്രഷറര്‍ (ദീപിക), സുല്‍ഫീക്കര്‍ ഒതായി, വൈസ് പ്രസിഡന്റ് (അമൃത ടിവി), മന്‍സൂര്‍ എടക്കര, ജോയിന്റ് സെക്രട്ടറി (വീക്ഷണം) എന്നിവരെ തെരഞ്ഞെടുത്തു.
വാര്‍ഷിക പൊതു യോഗത്തില്‍ പ്രസിഡന്റ് ഹാഷിം കോഴിക്കോട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗഫൂര്‍ കൊണ്ടോട്ടി വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ബിജു രാമന്തളി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി കബീര്‍ കൊണ്ടോട്ടി തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. ഹസന് ചെറൂപ്പ, പി.എം മായിന്‍കുട്ടി, അബ്ദുള്‍റഹ്മാന്‍ തുറക്കല്‍, ജാഫര്‍ അലി പാലക്കോട്, കെ.ടി.എ മുനീര്‍, ഇബ്രാഹിം ശംനാട്, പി.കെ. സിറാജുദ്ദീന് എന്നിവര്‍ സംസാരിച്ചു
റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍