അബുദാബി: അബുദാബി മാര്‍ത്തോമ്മാ യുവ ജനസഖ്യം ലേബര്‍ ക്യാമ്പില്‍ കഴിയുന്ന തൊഴിലാളികള്‍ക്കായി സുഹൃത്ത് സംഗമം സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 10 വരെ മുസഫ മാര്ത്തേമാ ദേവാലയങ്കണത്തില്‍ വച്ചാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.
തുടര്‍ച്ചയായി പന്ത്രണ്ടാമത് വര്‍ഷമാണ് സുഹൃത് സംഗമം സംഘടിപ്പിക്കുന്നത്. മുസഫ ദേവാലയങ്കണത്തില്‍ നടത്തപ്പെട്ട സുഹ്യത്ത് സംഗമത്തില്‍ 1100 പേര് പങ്കെടുത്തു.
വിവിധ ക്യാന്പുകളില്‍ നിന്നും എത്തിച്ചേര്ന്നവര് കലാപരിപാടികള്‍ അവതരിപ്പിച്ചു. പ്രോഗ്രാമിനു എത്തിയവര്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാന്പും ദേവാലയങ്കണത്തില്‍ ഒരിക്കിയിരുന്നു.
പ്രേഗ്രാമില്‍ പങ്കെടുത്ത എല്ലാവര്ക്കും യുവജനസഖ്യത്തിന്റെ ഉപഹാരവും നല്കി.
പാക്കിസ്ഥാന് സ്വദേശി വഖാര്‍, ബംഗ്ലാദേശ് സ്വദേശി ലബീബ്, ഇന്ത്യന്‍ സ്വദേശി സുരേന്ദര്‍ സിംഗ് എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചാണ് സുഹൃത്ത് സംഗമം ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടന മീറ്റിംഗിനു യുവജനസഖ്യം പ്രസിഡന്റ് റവ. ബാബു പി. കുലത്താക്കല്‍ അധ്യക്ഷത വഹിച്ചു. ഇടവക സഹവികാരി റവ. ബിജു സി.പി., അബുദാബി മലയാളി സമാജം വൈസ് പ്രസിഡന്റ്റ് സലിം ചിറക്കല്‍ , അബു കോശി എന്നിവര്‍ സുഹൃത്ത് സംഗമത്തിനു ആശംസകള്‍ അറിയിച്ചു. ബോബി ജേക്കബ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ പ്രിന്‍സ് വര്‍ഗ്ഗീസ് നന്ദിയും അറിയിച്ചു. യുവജനസഖ്യം സെക്രട്ടറി ജെറിന് ജേക്കബ്, ട്രഷറാര്‍ ഷിജിന് പാപ്പച്ചന്, കമ്മറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള