പാട്ടിനൊപ്പം കുസൃതികള്‍ കാട്ടി ഹാപ്പിയായി മഞ്ജു വാര്യര്‍. ചതുര്‍മുഖം സിനിമാ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സണ്ണി വെയ്നാണ് ചിത്രത്തിലെ നായകന്.
സിനിമ ഒരു ഹൊറര്‍ ത്രില്ലറാണ്. രഞ്ജിത്ത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ആസിഫ് അലി ചിത്രമായ കോഹിനൂറിന് തിരക്കഥയൊരുക്കിയത് ഇരുവരും ചേര്‍ന്നായിരുന്നു. ജിസ് ടോംസ് മൂവിയുടെ ബാനറില്‍ ജിസ് തോമസും ജസ്റ്റിന് തോമസും ചേര്‍ന്നാണ് നിര്‍മ്മാണം.