ഡബ്ലിന്‍ : ഡാഫോഡില്‍സ് ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്യൂണിറ്റി നിര്‍മിച്ചു വിനോദ് കുമാര്‍ സംവിധാനം ചെയ്ത 'പ്രണയമധുരം' മ്യുസിക് ആല്‍ബം യുട്യൂബില്‍ റിലീസ് ചെയ്തു. സംഗീതാസ്വാദകര്‍ക്ക് പ്രണയത്തിന്റെ മാധുര്യം ആവോളം വിതറിക്കൊണ്ട് അയര്‍ലന്‍ഡിന്റെ വശ്യമനോഹര ഭംഗി ആകര്‍ഷകമായി ഒപ്പിയെടുത്ത് ചിത്രീകരിച്ചിരിക്കുന്ന ഈ വീഡിയോ ഗാനം രചിച്ചത് പ്രശസ്ത ഗാനരചയിതാവും ബെന്‍ മ്യുസിക്സ് ചാനലിലൂടെ ശ്രദ്ധേയനുമായ ബെന്നി ചെമ്മനവും സംഗീതം നല്‍കിയത് ഡ്രം സ്പെഷലിസ്റ്റും സംഗീതജ്ഞനുമായ ഗണേഷ് കുമ്പളയുമാണ്.
പ്രണയമധുരമായ ഈ ഹൃദ്യ ഗാനം ആസ്വാദ്യമായി ആലപിച്ചത് പ്രമുഖ ഗായകന് സാബു ജോസഫ്. ആല്‍ബത്തിന്റെ കാമറ സംവിധായകന് കൂടിയായ വിനോദ് കുമാറും എഡിറ്റിംഗ് നിഖിലും അര്ജുന് വിനോദുമാണ് നിര്‍വഹിച്ചിരിക്കുന്നത്.
പ്രണയമധുരം സംഗീത ആല്‍ബത്തില്‍ അഭിനയിച്ചത് 'അയാളും ഞാനും' എന്ന ലാല്‍ ജോസ് ചിത്രത്തില്‍ പൃഥിരാജിനോടൊപ്പം അഭിനയിച്ചിട്ടുള്ള നാടക നടന് കൂടിയായ ഗോപകിഷോര്‍ കൊച്ചാറ്റിലും ശ്രീദേവി രംഗനാഥുമാണ്.
അയര്‍ലന്‍ഡിലെ നാടക മേഖലയിലെ അഭിനയപ്രതിഭകൂടിയായ വിനോദ് കുമാര്‍ 'മാടപ്രാവ് ' എന്ന വീഡിയോ ഗാനത്തിനുശേഷം സംവിധാനം ചെയ്യുന്ന ആല്‍ബമാണ് പ്രണയമധുരം. ഡബ്ലിനിലെ ഇന്ത്യന്‍ ഫാമിലി ക്ലബിലെയും ഡാഫോഡില്‍സ് കള്‍ച്ചറല്‍ കമ്യൂണിറ്റിയിലെയും അംഗവും ഡബ്ലിന്‍ ബസില്‍ ജോലി ചെയ്യുന്നതുമായ വിനോദ് കുമാര്‍ കണ്ണൂര്‍ സ്വദേശിയാണ്.
ഡബ്ലിനില്‍ സംഘടിപ്പിച്ച പ്രണയമധുരം വീഡിയോ റിലീസ് ചടങ്ങില്‍ സംബന്ധിച്ച കലാസാംസ്കാരിക പ്രവര്‍ത്തകരായ സലിന് ശ്രീനിവാസ്, ബിനു ആന്റണി, തോമസ് ആന്റണി, രാജേഷ് ഉണ്ണിത്താന് , പ്രമോദ് തങ്കപ്പന് , ഷൈന്‍ പ്രഭാകരന് , ലേഖ രുകേഷ് എന്നിവര്‍ ഈ ആല്‍ബത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളായ എല്ലാവര്ക്കും ആശംസകള്‍ അറിയിച്ചു.
പ്രണയമധുരം ഇതിനോടകം യൂട്യൂബില്‍ വളരെ ആസ്വാദക ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്.
റിപ്പോര്‍ട്ട് : ജയ്സണ്‍ കിഴക്കയില്‍