ഫിലെദെല്ഫ്യ: 2020 ജൂലൈ 2 മുതല്‍ 5 വരെ പെന്‍സില്‍വനിയ ലങ്കാസ്റ്റര്‍ കൗണ്ടിയില്‍ നടക്കുന്ന 38-ാമത് പി.സി.എന്‍.എ.കെ. പ്രാദേശിക സമിതിയെ തെരഞ്ഞെടുത്തു. പെന്‍സില്‍വേനിയയിലെ മലയാളി പെന്തെക്കോസ്തു സഭകളുടെ സംയുക്ത മീറ്റിംഗിലാണ് പ്രാദേശിക സമിതിയെ തെരഞ്ഞെടുത്തത്.
ബ്രദര്‍ ബാബുക്കുട്ടി ജോര്‍ജ്ജ്, ബ്രദര്‍ അലക്സ് ചെറിയാന് (കണ്‍വീനേഴ്സ്), ബ്രദര്‍ റോയി മേപ്രാല്‍ (സെക്രട്ടറി), ബ്രദര്‍ സാജന് ഏബ്രഹാം (ട്രഷറര്‍), ബ്രദര്‍ ആല്ണ്വിന് ഉമ്മന്‍, ബ്രദര്‍ റിജോ ഏബ്രഹാം (യൂണ്ത്ത് കോര്‍ഡിനേറ്റേഴ്സ്), സിസ്റ്റര്‍ ശോശാമ്മ ഡാനിയേല്‍ (ലേഡീസ് കോര്‍ഡിനേറ്റര്‍) എണ്ന്നിവരോടൊപ്പം വിപുലമായ കമ്മിറ്റിയെയും തെരഞ്ഞെടുത്തതായി ലോക്കല്‍ മീഡിയാ കോര്‍ഡിനേറ്റര്‍ ബ്രദര്‍ റെജി ഫിലിപ്പ് അറിയിച്ചു.
മലയാളി പെന്തെക്കോസ്ത് കോണ്‍ഫറന്‍സിന്റെ ചരിത്രത്തില്‍ ജനപങ്കാളിത്വം കൊണ്ടും, ആത്മീയ അനുഗ്രഹം കൊണ്ടു ശ്രണ്ദ്ധേയമായ 2003-ല്‍ പെന്‍സില്‍വേനിയായില്‍ നടന്ന 21-ാമത് പിസിനാക്കിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച പ്രവൃത്തിപരിചയമുള്ളവര്‍ അടങ്ങിയ 80-ല്‍ പരം അംഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രാദേശിക കമ്മിറ്റിയാണ് 38-ാമത് കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്.