ഓക്ലാന്‍ഡ്: നോര്‍ത്ത് ഷോര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന വടംവലി മത്സരത്തില്‍ ക്നാനായ കാത്തലിക്ക് അസോസിയേഷന് ഓഫ് ന്യൂസിലാന്‍ഡ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ന്യൂസീലാന്‍ഡിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ ഹാമില്ട്ടണ് കിംഗ്സിനെ തകര്‍ത്തു കൊണ്ടാണു ഫൈനലില്‍ ടീം ക്നാനായ വിജയക്കൊടി പാറിച്ചത്.
മാത്യൂസ് ബിജു കാവനാല്‍ ക്യാപ്റ്റനായ ടീമില്‍ സ്റ്റീഫന്‍ കല്ലടയില്‍, ജിന്‍സ് എടപ്പാറയില്‍, ജിതിന് ഉറുന്പില്‍, ജോയല്‍ തേക്കുംകാട്ടില്‍, ജോബിന് മാങ്കോട്ടില്‍, ഗ്ലാക്സണ്‍ ആലപ്പാട്ട്, എബിന് പഴുക്കായില്‍, ഡോണ്‍ പതിപ്ലാക്കില്‍ എന്നിവര്‍ ടീം അംഗങ്ങളായിരുന്നു. ജോബി എറികാട്ട്, ജിമ്മി പുളിക്കല്‍, ജോഷന് പുളിക്കീയില് എന്നിവര്‍ ടീം കോര്‍ഡിനേറ്റര്‍മാരായിരുന്നു.
അറേഞ്ച്ഡ് മാരിയേജ് റസ്റ്ററന്റ് ഗ്രൂപ്പ്, ട്രാവല്‍ എംബസി, എഎഎ ജോണ്‍, അജാക്സ് ഐടി ആന്‍ഡ് പ്രിന്റിംഗ് എന്നിവര്‍ ടീം ക്നാനായുടെ സ്പോണ്സര്മാരായിരുന്നു.
നോര്‍ത്ത് ഷോര്‍ മലയാളി സമാജം പ്രസിഡന്റ് ഷിനോ ഒഴുകയിലിന്റെ നേതൃത്വത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മൂന്നാം സ്ഥാനം ഓക്ലാന്‍ഡ് വാരിയേഴ്സ് കരസ്ഥമാക്കി.
റിപ്പോര്‍ട്ട്: റെജി പാറക്കല്‍