വാഷിംഗ്ടണ്‍ ഡി.സി: ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്ക (ഫോമ)യുടെ
ക്യാപ്പിറ്റല്‍ റീജിയന് കണ്വെന്ഷന് മെയ് അഞ്ചിന് നടക്കും.
മേരിലാന്റിലെ റോക്ക് വില്‍ സിറ്റിയില്‍ സ്ഥിതിചെയ്യുന്ന മോണ്ട് ഗോമറി
കൗണ്ടിയുടെ ആസ്ഥാന മന്ദിരമായ 101 മണ്‍റോ സ്ടീറ്റിലാണ് റീജിയന് കണ്വെന്ഷന്
അരങ്ങൊരുങ്ങുന്നത്. മെയ് 5-ന് വൈകിട്ട് 5 മണിക്ക് കണ്വെന്ഷന് കിക്ക് ഓഫും
തുടര്‍ന്ന് ഫോമാ ദേശീയ നേതാക്കാളും, രാഷ്ട്രീയ- സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും
പങ്കെടുക്കുന്ന പൊതുയോഗം, കലാപരിപാടികള്‍, സ്നേഹവിരുന്ന് തുടങ്ങിയവ ആസൂത്രണം
ചെയ്തുവരികയാണെന്ന് കണ്വെന്ഷന് കണ്‍വീനര്‍ നാരായണന് കുട്ടി മേനോന്
അറിയിച്ചു.
ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ, ചിക്കാഗോ, ഫ്ളോറിഡ, ന്യൂജേഴ്സി
എന്നിവടങ്ങളിലെ വിജയകരമായ റീജിയന് കണ്‍വെന്‍ഷനുശേഷം നടക്കുന്ന ക്യാപ്പിറ്റല്‍
റീജിയന് കണ്വെന്ഷന് വിജയകരമാക്കുവാന്‍ 25 അംഗ കമ്മിറ്റിയും
രൂപീകരിച്ചിട്ടുണ്ട്.
ഫോമയുടെ ജുഡീഷ്യന്‍ കൗണ്‍സില്‍ ചെയര്മാന് തോമസ്
ജോസ്, നാഷണല്‍ കമ്മിറ്റിയംഗങ്ങളായ രാജ് കുറുപ്പ്, ദയാല്‍ ഏബ്രഹാം, യൂത്ത്
ലീഡര്‍ മേഘ ജേക്കബ് എന്നിവര്‍ക്കൊപ്പം വിന്‍സണ്‍ പാലത്തിങ്കല്‍, ജോര്‍ജ്
ചെറുപ്പില്, മോഹന്‍ മാവുങ്കല്‍, മാത്യു പോള്‍, ജോര്‍ജ് പാര്‍ണേല്‍, രാജു
പോത്തന്, ജോണ്‍ മാത്യു, ഷാജി പടിയാനിക്കല്‍, ബാബു ജോര്‍ജ്, മുരളീധരന് നെറ്റായി,
ബാബു തെക്കേക്കര, പ്രീതി സുധ, വൃന്ദ സുരേഷ്, ജോണ്സണ് കാടംകുടത്തില് എന്നിവരും
വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്കുന്നു.
മേരീലാന്റ്, വെര്‍ജീനിയ,
നോര്‍ത്ത് കരോലിന, വാഷിംഗ്ടണ്‍ ഡി.സി പ്രദേശങ്ങളിലെ മലയാളി സുഹൃത്തുക്കളുടെ സഹായ
സഹകരണങ്ങള്‍ റീജിയന് കണ്വെന്ഷന് വിജയത്തിനായി കണ്‍വീനര്‍ നാരായണന് കുട്ടി
മേനോന് അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: കുട്ടി മേനോന്
(240 543 9578), രാജ് കുറുപ്പ് (410 790 3851), തോമസ് ജോസ് (443 722 3845),
ദയാല്‍ ഏബ്രഹാം (410 461 3379), മേഘ ജേക്കബ് (443 306 1077) എന്നിവരുമായി
ബന്ധപ്പെടുക.