അമേരിക്കന്‍ മലയാളികളുടെയും കേരളത്തിലെ
സാധാരണക്കാരുടെയും ജീവല്‍ പ്രശ്നങ്ങളില്‍ ഇടപെടുകയും അവര്‍ക്ക് ചില
സമയങ്ങളില്‍ അത്താണിയാകുകയും ചെയുന്ന ഫൊക്കാനയുടെ ജീവകാരുണ്യ
പ്രവര്‍ത്തങ്ങള്‍ക്ക് നവ കേരളം മിഷന്റെ ആശംസകളും പിന്തുണയും
അറിയിക്കുന്നതായി നവ കേരളംമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ചെറിയാന് ഫിലിപ്പ് .
ഫൊക്കാന ജനറല്‍ സെക്രട്ടറി ടോമി കോക്കാട് ചെറിയാന് ഫിലിപ്പിനെ
സന്ദര്‍ശിച്ച വേളയിലാണ് ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം
അഭിനന്ദിച്ചത് .
കേരളത്തിന്റെ പ്രളയക്കെടുതിയില്‍ ലഭിച്ച വിദേശമലയാളികളുടെ സഹായം നമുക്ക് വിലമതിക്കാനാവാത്തതാണ് .
ലഭിക്കുന്ന ഓരോ രൂപയും,സാധനങ്ങളായും ലഭിക്കുന്ന ഓരോ സഹായവും ഇപ്പോള്‍
കേരളത്തിന് ഇപ്പോള്‍ വിലപ്പെട്ടതാണ് .ഒരു ദുരന്ത മുഖത്ത് കേരളം
നിന്നപ്പോള്‍ ലോകമലയാളികള്‍ തങ്ങളുടെ സഹോദരന്മാര്‍ക്കുവേണ്ടി ഒന്നായി
നിലകൊണ്ടു.അത് ഇപ്പോളും തുടരുന്നു.നവകേരള സൃഷ്ടിവരെ അത് തുടരണം
.വാക്കായും,അല്ലാതെയും ലഭിക്കുന്ന എല്ലാ സഹായങ്ങള്‍ക്കും ഈ സര്‍ക്കാര്‍,കേരളത്തിലെ ജനങ്ങള്‍ കടപ്പെട്ടവരാകും .അദ്ദേഹം പറഞ്ഞു .
കേരളത്തിനെ പ്രളയക്കെടുതിയില്‍ ഫൊക്കാനയുടെ ദുരിതാശ്വാസ
പ്രവര്‍ത്തങ്ങളെക്കുറിച്ചും ഇതുവരെ ഫൊക്കാന നടത്തിയ
സഹായപ്രവര്‍ത്തനങ്ങളെക്കുറിച്ചും ഫൊക്കാനാ ജനറല്‍ സെക്രട്ടറി വിശദീകരിച്ചു
.നവകേരള മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ഫൊക്കാനയുടെ എല്ലാ പിന്തുണയും
ടോമികോക്കാട് അദ്ദേഹത്തെ അറിയിച്ചു.
മാധ്യമ പ്രവര്ത്തകന് റെജി ലൂക്കോസ് ടോമി കൊക്കാടിനൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു .