Image

ജെഎന്‍യു പ്രക്ഷോഭത്തെയും വിവാദത്തെയും തള്ളിപ്പറഞ്ഞ് ലാലിന്റെ ബ്ലോഗ്; ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നതെന്തിന്

Published on 21 February, 2016
ജെഎന്‍യു പ്രക്ഷോഭത്തെയും  വിവാദത്തെയും തള്ളിപ്പറഞ്ഞ് ലാലിന്റെ ബ്ലോഗ്; ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നതെന്തിന്

 കോട്ടയം: ജെഎന്‍യു സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ്. സൈനികര്‍ ജീവന്‍ നല്‍കി നിലനിര്‍ത്തുന്ന സ്വാതന്ത്ര്യത്തിലും സുരക്ഷയിലും ഇരുന്ന് നമ്മള്‍ പരിഹാസ്യരായി പകിട കളിക്കുകയാണെന്ന വിമര്‍ശനവുമായാണ് ലാല്‍ ബ്ലോഗ് ആരംഭിക്കുന്നത്. ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നത് എന്തിന്? എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പ് ജെഎന്‍യു പ്രക്ഷോഭങ്ങളെയും വിവാദങ്ങളെയും പരോക്ഷമായി തള്ളിപ്പറയുകയാണ്. 

തനിക്ക് പിറന്ന മകളെ ഒരിക്കല്‍ പോലും കാണാതെ സൈനികന്‍ (മലയാളിയായ ലാന്‍സ് നായിക്ക് സുധീഷ്) മരിച്ച് മൃതദേഹമായി വന്നിരിക്കുന്നു. തന്റെ ജീവന്‍ ബലി നല്‍കി നിലനിര്‍ത്തുന്ന സ്വാതന്ത്ര്യത്തിലും സുരക്ഷയിലും ഇരുന്ന് നമ്മള്‍ പരിഹാസ്യരായി പകിട കളിക്കുകയാണ്. എന്താണ് രാജ്യ സ്‌നേഹം എന്നതിനെ കുറിച്ച് പറഞ്ഞ് വൃത്തിക്കെട്ട രീതിയില്‍ തല്ലുകൂടുന്നത്. മകരമാസത്തില്‍ മഞ്ഞിറങ്ങിയാല്‍ പത്ത് മണിവരെ കമ്പിളിയില്‍ സസുഖം കിടന്നുറങ്ങുന്നവരാണ് നമ്മള്‍. പല്ലുതേക്കാന്‍ മുതല്‍ കുളിക്കാന്‍ വരെ ചൂടുവെള്ളം ഉണ്ട്. അതിനുശേഷമാണ് നാം സര്‍വകലാശാലകളിലും ഓഫിസുകളിലും പൊതുസ്ഥലത്തും എത്തുന്നത്. എന്നിട്ടാണ് ചര്‍ച്ചകള്‍ നടത്തുന്നത്, സമരങ്ങള്‍ സംഘടിപ്പിക്കുന്നത്, കല്ലെറിയുന്നത് പട്ടാളത്തെ തെറി പറയുന്നത്, അവരെ സംശയിക്കുന്നത്. രാജ്യ ദ്രോഹികളെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ആളുകളായി ചിത്രീകരിക്കുന്നത്. 

രാത്രി തണുപ്പിനെ മറികടക്കാന്‍ നമുക്ക് ഫയര്‍ സൈഡോ, വിസ്‌കിയോ വേണം. അവിടെയിരുന്നു നാം ഘോരഘോരം ചര്‍ച്ച ചെയ്യും എന്നിട്ട് വയറുനിറച്ചുണ്ട് വീണ്ടും കമ്പിളി വലിച്ചിട്ട് മതിമറന്ന് ഉറങ്ങും. എന്നാല്‍ അപ്പോഴെല്ലാം അങ്ങ് മുകളില്‍ സ്വന്തം ഉടല്‍ മൂടിപ്പൊതിഞ്ഞ്, കൃത്യമായി ഭക്ഷണം കഴിക്കാനോ, നിത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ പോലും സാധിക്കാതെ ഭ്രാന്ത് പിടിപ്പിക്കുന്ന ഏകാന്തതയില്‍ ഹനുമന്തപ്പമാരും സുധീഷ്മാരും ഏകാഗ്രരായി നില്‍ക്കുന്നുണ്ട്. ഒരോ ദിവസങ്ങളിലും മരവിപ്പിന്റെ മലമുടികളിറങ്ങിവരുന്ന അവരുടെ മൃതദേഹത്തില്‍ ചവിട്ടി നിന്നുകൊണ്ടാണ് നാം സ്വാതന്ത്ര്യത്തിന്റേയും ആവിഷ്‌കാര സ്വാതന്ത്ര്യ ചര്‍ച്ചകളുടേയും നൃത്തമാടുന്നത്. ഈ മഹാപാപത്തിന് കാലം മാപ്പുതരുമോ?. 

തനിക്ക് ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചകളിലോ ബഹളങ്ങളിലോ താല്‍പര്യമില്ലെന്നും ലാല്‍ പറയുന്നു. മനോഭാവം മാത്രമേ എന്നെ അലട്ടുന്നുള്ളുവെന്നും ലാല്‍ പറയുന്നു. എന്തുകൊണ്ടാണ് ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകളെങ്കിലും നിങ്ങളുടെ മക്കള്‍ക്ക് വായിക്കാന്‍ നല്‍കാത്തത്. അത് ചെയ്താല്‍ മാത്രം മതി ഒരു മകനും, മകളും ഇന്ത്യയ്‌ക്കെതിരെ ഇവിടെ ജീവിച്ചു കൊണ്ട് മുദ്രാവാക്യം വിളിക്കില്ല. എവിടെയോ ഒരു പട്ടാളക്കാരന്‍ മരിച്ചു വീഴുമ്പോള്‍ നമ്മുടെ മക്കള്‍ ഒരു നിമിഷം സ്വയം കണ്ണടച്ചു നിന്നോളം. കുട്ടികളെ അയക്കേണ്ടത് സംസ്‌കാരത്തിന്റെ സര്‍വകലാശാലകളിലേക്കായിരിക്കണമെന്നും മോഹന്‍ലാല്‍ പറയുന്നു. അപ്പോള്‍ അവര്‍ മുദ്രാവാക്യം വിളിക്കുന്ന അതെ ശക്തിയില്‍ സല്യൂട്ട് ചെയ്യാനും പഠിക്കും. പ്രസംഗിക്കുന്ന അതേ വീറോടെ രാജ്യത്തെയോര്‍ത്ത് കരയാനും പഠിക്കും. അക്രമിയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കാതെ സ്വരാജ്യത്തിന്റെ സുരക്ഷയെക്കുറിച്ച് ചിന്തിക്കും. എല്ലാ ചിന്തകളും നല്ലതാണ്. അവ രാജ്യത്തെ ഏതെങ്കിലും തരത്തില്‍ പുരോഗതിയിലേക്ക് നയിക്കുമെങ്കില്‍. എല്ലാ സമരങ്ങളും നല്ലതാണ് അത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഒരിഷ്ടിക കൂടി വയ്ക്കുമെങ്കില്‍ എന്നും ലാല്‍ ബ്ലോഗില്‍ പറയുന്നു. ഇന്ത്യ ജീവിക്കുമ്പോള്‍ നമ്മള്‍ മരിക്കുന്നതെങ്ങിനെ... ഇന്ത്യ മരിച്ചിട്ട് നമ്മള്‍ ജീവിച്ചിട്ട് എന്ത് കാര്യം... എന്നും ലാല്‍ ചോദിക്കുന്നു. 

Join WhatsApp News
Indian 2016-02-22 04:44:27
ലാലേ അറിയാവുന്ന കാര്യത്തില്‍ അഭിപ്രായം പറഞ്ഞാല്‍ പോരെ? പട്ടാളക്കരന്‍ സരക്ഷിക്കുന്നത് എന്താണു? ഇന്ത്യ എന്ന ഭൂവിഭാഗത്തെയോ, അതോ ഇന്ത്യ എന്ന ആശയത്തെയോ? ആളുകള്‍ക്ക് സ്വതന്ത്രമായി മിണ്ടാന്‍ പറ്റാത്ത ഒരു ഇന്ത്യയെ ആണോ അവര്‍ സംരക്ഷിക്കുന്നത്? അതോ സ്വാതന്ത്ര്യം നിലനില്‍ക്കുന്ന, ജനാധിപത്യം നിലനില്‍ക്കുന്ന, ഭിനാഭിപ്രായം ധൈര്യപൂര്‍വം പരയാന്‍ കഴിയുന്ന ഇന്ത്യയെ ആണൊ അവര്‍ സംരക്ഷിക്കുന്നത്?
നാളെ കേരളം സ്വതന്ത്ര രാജ്യമാകണമെന്നു പറഞ്ഞാല്‍അതു വലിയ രാജ്യദ്രോഹമായി കണക്കാക്കുന്ന ഇന്ത്യ ആണോ വേണ്ടത്?
ലാലിന്റെ പിന്തിരിപ്പന്‍ അഭിപ്രായം ആര്‍.എസെസുകാര്ക്കു ബോധിച്ചേക്കും. പക്ഷെ എല്ലാവരും ആര്‍.എസ്.എസുകരല്ലല്ലോ.
Reader 2016-02-22 04:53:37
http://www.telegraphindia.com/1160221/jsp/opinion/story_70434.jsp#.VslRPPl965d

A rash of fascisms

- The different poisons thrown up by the situation in JNU
The Thin Edge - Ruchir Joshi

There is one fairly straightforward arc to be drawn after the
grotesque misuse of government power in tandem with plain old street
thuggery at the Jawaharlal Nehru University and the Patiala House
Court. Narendra Modi comes from a background of extreme street
'action', starting initially as an RSS foot soldier, and then leaving
behind the sweat and blood of the streets to become a very important
backroom boy, a strategist who was supposed to do the Hindutvites'
forward-thinking. Now that the mask of 'Vibrant India' and an
all-inclusive, 'Sabka Vikas' Bharat has slipped, Modi and his team are
back to doing what they know best, bullying and trampling people by
whatever means they can find, all law and ethics be damned.

As if the arrest of Kanhaiya Kumar wasn't bad enough, the assaults on
JNU people and then on Kumar himself, even in the face of the Supreme
Court's specific orders to protect law and order in Patiala House
Court, took the gravity of the issue to another level. There again,
another conclusion can be directly drawn: if the police in India go
through cycles of lesser and greater servitude to whoever is in power,
then, at the moment, many police forces across India are going through
one of their worst and most cowardly phases. Otherwise how do you
explain the cops standing by watching an under-trial prisoner getting
beaten up not two inches from their own noses, and that too in the
premises of one of the most prominent trial courts in the country? The
nakedly deliberate apathy of the Delhi Police was highlighted by an
odd contrast: here in Calcutta, knowing as we do Calcutta Police's
terrible recent record of jumping to the CPI(M)'s or TMC's
finger-snapping, we suddenly witnessed the excellent handling by
police of the BJP's provocative march on Jadavpur University. The
conclusion is unavoidable: when Indian policemen want to maintain law
and order, they are actually quite good at it; when they are worried
about transfers, promotions and pensions, when they are scared of
their political masters, neither their uniforms nor the IPC prevents
them from stooping to criminality themselves.

The fascist crackdown at JNU may have been a planned one, or it could
have been an instance of someone in the elected section of the Orange
Brigade smelling an opportunity and going berserk; it may be the case
that the Hindutvites have lost control and over-reached themselves
without foreseeing the consequences. Whatever be the truth, the fact
is the sangh parivar isn't operating in isolation. This whole ugly
mess in Delhi has brought many different kinds of jingoists out of the
woodwork, pushed to the surface different overlapping fascisms, if you
will.

One classic proclamation goes: 'I don't care about religion,
beef-eating or sexual orientation! But I draw the line at
anti-national sloganeering!' Another beauty that's been oft-repeated
goes: 'How dare these students shout anti-Indian slogans while
receiving an education on my tax-money! They shouldn't have been
arrested but they certainly should have been expelled by the
university!' A third champion shout makes this connection: 'How can
they shout anti-India slogans while my brother/father/nephew/husband
is in the army, standing at the border, willing to sacrifice his
life?'

Let me attempt to answer from the third statement and work my way to
the first: Your brother/husband/nephew in the Indian army is not just
protecting a territory but also an idea of India, an idea that says
India is fundamentally different from Pakistan or Iran, China or North
Korea. That idea means we are big enough, secure enough, flexible
enough to let people shout about their particular notions of what
India should or shouldn't be, of what region should or shouldn't
belong within the Indian borders. If, tomorrow, I want to argue that
Calcutta would be better off seceding from India and forming its own
city-republic then, according to the Indian law and Constitution, I am
within my rights. On the other hand, if I urge people to take up arms
and slaughter this or that section of society then I would be in
breach of the law. (And no, ' Hindustan ke tukde-tukde kar dengey' is
an abstract concept, whereas ' iskey, ya uske santaan ke tukdey-tukdey
kar doh' is a criminal incitement.) The law against sedition is an
archaic, rotten, British Indian law and needs to go. The idea of
someone being 'anti-national' belongs in the garbage heap along with
the ideas of sati, caste-hierarchies and the notion that only a man
and a woman can love each other. If you live peaceably in society
without urging people to hate one another, you can dream and speak of
any country (or any country-less world) you want.

Next, let's talk about your taxes and your beautiful tax-paying. A
friend put it pithily on Facebook and I can only paraphrase it here:
Your ability to earn what you do and to pay taxes rest upon the labour
of millions who will never earn enough to pay taxes in their lives.
They are as Indian as you are and their children deserve an education
as much as your children, their youngsters need to go to college as
much as yours do. And their idea of India and of a 'Mother Country'
might be radically different from yours. These are ideas they (and any
other student, whether underprivileged or not) have a right to express
and yes, they have the right to express them in the centre of the
campuses which are supported only partly and very indirectly by your
great and glorious tax contributions. So do spare us the shallow
self-righteousness.

The other rash that has enlarged and spread because of this JNU
crackdown is one that comes from our media, specifically of some of
our national news channels. Once this government's war against the
country's students is over, once this despicable regime is gone, or
even before, once the fog has cleared, what we should examine is the
role played by certain TV anchors and channels that claim to be
broadcasting news. It's one thing to use your shouting circuses, your
evening's political WWF to gain TRPs, it's quite something else to
declare young, defenceless people guilty of serious crimes without any
evidence or before legal trial and set off a lynch-mob after them.

One of the most shameful acts was that of the channel which put out
the 'wanted' posters with JNU students' faces on them. In these,
innocent people were declared traitors, atheist-communists were
declared to be jihadi terrorists, in these, based on no evidence and a
hell of a lot of fakery (false tweets, doctored videos and so on), a
whole campaign of media-lynching was set rolling. Then, having crowned
themselves with the triple role of judge, jury and hangman, these
anchors and channels are now conducting a classic U-turn, braying in
outrage that the lawyer-thugs at the Patiala House Court had dared to
do exactly the same thing except physically and not on the TV screen.

Whatever damage Narendra Modi and Rajnath Singh sustain from their
gross campaign - and damage there will be - they will also take
sustenance from the fact that there are enough people in this country,
not necessarily classic BJP voters, who also share bits of their own
twisted jingoism, bits of their poisonous construction of India and
our society. As for the rest of us, the ones who can see the obscenity
of 35kg tiranga flags on 207-foot poles dotting a country where a
large proportion of the population doesn't have proper clothing, we
have to be aware that the battles we need to fight to save our ideas
of nation or society are going to be neither simple nor always against
easily identifiable opponents such as this particular regime.  - Reader
Secular Indian 2016-02-22 04:48:50
ലാലിന്റെ ചായ്‌വ് മനസിലായി. ആര്‍.എസ്.എസ്. നിശ്ചയിക്കുന്നതാണോ ദേശസ്‌ന്രേഹം? ഇവിടെ ജീവിക്കുന്നവര്‍ക്ക് ഇതിനു മുന്‍പ് ദേശസ്‌നേഹം ഇല്ലായിരുന്നോ?
സ്വാതന്ത്ര്യ്ം നിലനില്ക്കുന്ന ഇന്ത്യയാണു ഇന്ത്യ. ഭീതിയില്‍ ജീവിക്കുക, സംഘ പരിവാര്‍ ഏതവസരത്തിലും ആക്രമിക്കുമെന്നു പേടിക്കേണ്ടി വരിക്, ഈ ഇന്ത്യയാനോ ലാലിനു വേണ്ടത്? 
വഴിപോക്കന്‍ 2016-02-22 15:55:34
ഗോട്സേയെ തൂക്കിക്കൊന്ന ദിവസം ബലിധാന്‍ ദിവസമായി ആചരിച്ച സന്ഘികൾ നിഷ്കളങ്ക രാജ്യസ്നേഹികൾ. ഇവരെയും അഫ്സൽ ഗുരു അനുസ്മരണം നട്തിയവരെയും ഒരേപോലെ ശിഷിക്കണം. രാജ്യത്തിൻറെ ഭരണഖ്ടനയെ , സുപ്രീം കോടതിയെ നോക്കുകുത്തിയാകി ഒരുകൂടം സന്ഘി അഭിഭാഷകർ അക്രമം കാടിയത് ഭയങ്ക്കര രാജ്യസ്നേഹമായിപോയി. അവരുടെ രാജ്യസ്നേഹത്തിന്റെ തനികോണം കാരണം ഇന്ത്യയുടെ സമാധനം പോയി. ഇന്ത്യ കുട്ടിചോരായാലും വേണ്ടില്ല , സന്ഘികല്ക് എന്നും ഭരണം കിട്ടണം ,അതിനു എന്ത് തറ വേലയും ചെയ്യും , ഇവര അധികാരത്തിൽ കേറിയപ്പോൾ മുതൽ ചിലരൊക്കെ ബീഫ് ദ്രോഹി , എതിര്പ്പ് ദ്രോഹി ,വിമർശൻ ദ്രോഹി, മതേതര രോഗി ,ഇപ്പോൾ രാജ്യ ദ്രോഹി , ഇനിയെന്താണാവോ ??? ഇങ്ങനെ പോയാല സന്ഘികൾ അല്ലാത്ത എല്ലാ ജനങ്ങളും ഏതെങ്കിലും ദ്രോഹി ആയി മാറും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക