Image

ജെബ് ബുഷ് പ്രസിഡന്റ് മത്സരരംഗത്തുനിന്നും പിന്മാറി

പി.പി.ചെറിയാന്‍ Published on 21 February, 2016
ജെബ് ബുഷ് പ്രസിഡന്റ് മത്സരരംഗത്തുനിന്നും പിന്മാറി
ഫ്‌ളോറിഡ: ബുഷ് കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി അമേരിക്കന്‍ പ്രസിഡന്റാകുന്നതിനുള്ള മോഹം വോട്ടര്‍മാര്‍ നിരാകരിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടി പണവും സ്വാധീനവും ഉപയോഗിച്ചു ശക്തമായ പ്രചരണം നടത്തിയെങ്കിലും പ്രതീക്ഷിച്ച പിന്തുണ ലഭിക്കാതെ നിരാശനായാണ് മുന്‍ ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ ജെബ് ബുഷ് മത്സര രംഗത്തുനിന്നും പിന്മാറിയത്. 
സൗത്ത് കരോളിനായില്‍ നടന്ന റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ജെബ് ബുഷിനെ വോട്ടര്‍മാര്‍ പരിഗണിച്ചതേയില്ല. സൗത്ത് കരോളിലാനായില്‍ ട്രംമ്പ് വിജയിയാപ്പോള്‍, ഇന്ത്യന്‍ വംശജയും, ഗവര്‍ണ്ണറുമായ നിക്കിഹെയ്‌ലി പിന്തുണച്ച മാര്‍ക്കൊ റൂബിയൊ ടെക്‌സസ് സെന്റ്റര്‍ ടെഡ്ക്രൂസിനെ പിന്തള്ളി രണ്ടാം സ്ഥാനാത്തെത്തി.

പ്രസിഡന്റ് ബുഷ് ഉള്‍പ്പെടെയുള്ളവര്‍ ജെബ് ബുഷിനുവേണ്ടി രംഗത്തെത്തിയെങ്കിലും കാര്യമായ പ്രതികരണം ലഭിച്ചില്ല. ബുഷ് കുടുംബത്തില്‍ നിന്നും മൂന്നാമതൊരാള്‍ കൂടി പ്രസിഡന്റാകുമെന്ന് വോട്ടര്‍മാര്‍ തീരുമാനിച്ച സാഹചര്യത്തില്‍, ബില്‍ ക്ലിന്റിന് പുറമെ ഭാര്യ ഹില്ലരിക്കു ഡെമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചാല്‍ വോട്ടര്‍മാര്‍ ഹില്ലരിയെ അംഗീകരിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും.

ജെബ് ബുഷ് പ്രസിഡന്റ് മത്സരരംഗത്തുനിന്നും പിന്മാറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക