Image

കോണ്‍സല്‍ ജനറല്‍ മുലായ്ക്ക് യാത്രയയപ്പ്; റിവാ ഗാംഗൂലിദാസ് പുതിയ കോണ്‍സല്‍ ജനറല്‍

Published on 21 February, 2016
കോണ്‍സല്‍ ജനറല്‍ മുലായ്ക്ക് യാത്രയയപ്പ്; റിവാ ഗാംഗൂലിദാസ് പുതിയ കോണ്‍സല്‍ ജനറല്‍
ന്യു യോര്‍ക്ക്: രണ്ടു വര്‍ഷവും 10 മാസവും ന്യൂ യോര്‍ക്കിലെ കോണ്‍സല്‍ ജനറലായി സേവനം അനുഷ്ഠിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്ന അംബാസ്സഡര്‍ ജ്ഞാനേശ്വര്‍ മുലായ്ക്ക് പ്രവാസി ഇന്ത്യന്‍ സമൂഹം സ്‌നേഹാദരവുകള്‍അര്‍പ്പിച്ചു. ന്യൂ യോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വച്ച് നടന്ന യാത്രയയപ്പു ചടങ്ങില്‍, ഒട്ടേറെ പ്രമുഖ കമ്മ്യൂണിറ്റി നേതാക്കള്‍ പങ്കെടുത്തു.

പ്രവാസി വകുപ്പ് നിര്‍ത്തലാക്കിയതിനു് പകരമായി രൂപീകരിക്കപ്പെട്ട ഇന്ത്യാ ഡയസ്‌പോറാ ഡിവിഷന്റെ മേധാവിയായണു പുതിയ നിയമനം. ഈ നിയമനം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി കണക്കാക്കാം. ലോകമെമ്പാടുമുള്ള ഇന്ത്യന്‍ പ്രവാസി സമൂഹവുമായുള്ള ബന്ധം തുടരുവാന്‍ പുതിയ പദവി പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

ഇപ്പോള്‍ റൊമാനിയ-അല്‍ബെനിയാ-മല്‍ദൊവാഅംബാസ്സഡര്‍ആയ റിവാ ഗാംഗൂലിദാസ് ആണ് പുതിയ കോണ്‍സല്‍ ജനറല്‍

ചുരുങ്ങിയ കാലാവധിക്കുള്ളില്‍, കോണ്‍സുലേറ്റ്സേവനങ്ങള്‍ മെച്ചപ്പെടുത്തുവാനും, കമ്മ്യൂണിറ്റി പങ്കാളിത്തം വര്‍ധിപ്പിക്കുവാനും അംബാസ്സഡര്‍ മുലായ്ക്ക് കഴിഞ്ഞു എന്നു എല്ലാവരും ചുണ്ടിക്കാട്ടി. കൊണ്‍സുലെറ്റ്പ്രവര്‍ത്തനങ്ങളില്‍ വളരെയധികം മാറ്റങ്ങള്‍ അദ്ധേഹം വരുത്തുകയുണ്ടായി. അദ്ദേഹത്തിന്റെ സേവനങ്ങള്‍ പ്രവാസി സമൂഹത്തിനു ഏറെ സഹായകമായിരുന്നു.
കോണ്‍സല്‍ ജനറല്‍ മുലായ്ക്ക് യാത്രയയപ്പ്; റിവാ ഗാംഗൂലിദാസ് പുതിയ കോണ്‍സല്‍ ജനറല്‍
അംബാസ്സഡര്‍ജ്ഞാനേശ്വര്‍ മുലേയോടൊപ്പം തോമസ് ടി ഉമ്മന്‍, സാറാമ്മ ഉമ്മന്‍
കോണ്‍സല്‍ ജനറല്‍ മുലായ്ക്ക് യാത്രയയപ്പ്; റിവാ ഗാംഗൂലിദാസ് പുതിയ കോണ്‍സല്‍ ജനറല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക