Image

ഇന്ത്യാ പ്രസ്സ് ക്ലബ്­ : ചിക്കാഗോ ചാപ്റ്ററിന് പുതിയ നേതൃത്വം

അനിലാല്‍ ശ്രീനിവാസന്‍ Published on 21 February, 2016
ഇന്ത്യാ പ്രസ്സ് ക്ലബ്­ : ചിക്കാഗോ ചാപ്റ്ററിന് പുതിയ നേതൃത്വം
ചിക്കാഗോ: ഇന്ത്യാ പ്രസ്സ് ക്ലബ്­ ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA) യുടെ ചിക്കാഗോ ചാപ്റ്ററിന്റെ 2016­17 പ്രവര്‍ത്തനങ്ങള്‍ക്കായി ബിജു സക്കറിയ പ്രസിഡന്റ്­ ആയി പുതിയ നേതൃത്വം ചുമതലയേറ്റു. ജോയിച്ചന്‍ പുതുക്കുളം (വൈസ് പ്രസിഡന്റ്­ ), അനിലാല്‍ ശ്രീനിവാസന്‍ (സെക്രട്ടറി ), പ്രസന്നന്‍ പിള്ള ( ജോയിന്റ് സെക്ര ട്ടറി), ബിജു കിഴക്കെക്കുറ്റ് (ട്രഷറര്‍) എന്നിവരാണ്­ മറ്റു ഭാരവാഹികള്‍.

ഇല്ലിനോയിസിലെ വെസ്റ്റ് മോണ്ടിലുള്ള യൂസ് (Yu's ) റസ്‌റ്റോറന്റില്‍ വച്ച് നടന്ന ഡയറക്ടര്‍ ബോര്‍ഡ്­ മെമ്പര്‍മാരുടെ യോഗത്തിലാണ് പുതിയ ഭരണ സമിതി തെരഞ്ഞെടുക്കപ്പെട്ടത്. ജോസ് കണിയാലി, ശിവന്‍ മുഹമ്മ, ചാക്കോ മറ്റത്തിപറമ്പില്‍, മാത്തുക്കുട്ടി ആലുംപറമ്പില്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ചിക്കാഗോ ചാപ്റ്റര്‍ മുന്‍ പ്രസിഡന്റും ഇപ്പോള്‍ നാഷണല്‍ പ്രസിഡന്റ്­ ശിവന്‍ മുഹമ്മക്ക് യോഗം ആശംസകള്‍ അര്‍പ്പിച്ചു . 2015 നവംബറില്‍ ചിക്കാഗോയില്‍ വച്ച് നടത്ത പ്പെട്ട നാഷണല്‍ കണ്‍വെന്‍ഷന്‍ പരിപാടികള്‍ ചെയര്‍മാനും മുന്‍ പ്രസിഡന്റുമായ ജോസ് കണിയാലിയുടെ നേതൃത്വത്തില്‍
അംഗങ്ങള്‍ വിലയിരുത്തി.
ഇന്ത്യാ പ്രസ്സ് ക്ലബ്­ : ചിക്കാഗോ ചാപ്റ്ററിന് പുതിയ നേതൃത്വം
Join WhatsApp News
വിദ്യാധരൻ 2016-02-21 20:25:31
പ്രസ്‌ ക്ലബുകൾ മുളക്കുന്നു കൂണുപോലെ 
മുക്കിനും മൂലയ്ക്കും 
എന്തിനോ ഏതിനോ എന്നറിയാതെ. 
ചില പത്രാധിപർ  കേഴുന്നിടയ്ക്കിടെ 
മുടക്കിയ മുതല് നഷ്ടത്തിലാ 
കടത്തിലാ മുഴുവൻ കുഴ്പ്പമായെന്നു 
എത്ര പത്രങ്ങൾ പൂട്ടുന്നു 
പത്രവീരന്മാർ വിരമിക്കുന്നു 
എന്തിനാണീ ഈ പോല്ലാപ്പെടുത്തു 
തലയ്ക്കു വച്ച് ചുറ്റുന്നെൻ സുഹൃത്തുക്കളെ 
പ്രസ് ക്ലബ്ബു പൂട്ടി നൈട്ട് ക്ലുബാക്കൂ 
വന്നിടാം ഞങ്ങൾ കൂട്ടമായി 
വൃത്താന്തം ഓരോന്നോതി 
അടിച്ചുപൊളിച്ചാഘോഷിച്ചിടാം 
പത്രങ്ങൾ ഇല്ലാതെ വാർത്ത 
പരന്നിടും ലോകം എമ്പാടുമുടൻ
ശത്രുക്കൾ ഏറെയുണ്ടല്ലോ ലേഖകരായി?
Vayanakkaran 2016-02-21 23:10:28
Working independly is the best. All  are friends. Divided clubs are not doing any thing good. Respect all independent writers, independent journalists. Many press club leaders are not even working, writing or bradcasting any matters any where. But they are the press leaders and they occupy the major leadership position. One principle they speak and they violate the same principles. better not to divide the people based on press club membership. Some preplanned positions. The newspress club people also violate their own so called constitution. No proiper accounts or financial statements there also. No democratic elections there also. One or two leaders stays on the top there. They just announce the leadersip positions by emails . They just pick and choose their own slaves. Any way for any press club better to work independly or just stay with all the groups. All of the collect some convention money, give some awards to handpicked persons. invite same type of same Indian press people as their guests, publish it , broadcast every where as if done great things.  What a pity and also funny. But some are cheated and dumed and danced according to the tunes of some ignorat leaders. 
എഡിറ്റർ, ഒട്ടിപ്പ് പറ്റിപ്പ്‌ വീക്കി 2016-02-22 04:54:52
പത്രങ്ങളല്ലേ അവർ നമ്മുടെ 
മിത്രങ്ങളല്ലേ? ഇടയ്ക്കിടെ നമ്മുടെ 
ചിത്രങ്ങൾ വരണ്ടേ കണ്ടാസ്വദിക്കണ്ടേ ?
ശത്രുക്കളായി കാണാതെ 
എത്രയും വേഗം വരിസംഖ്യ അയക്കുവിൻ 
എത്രനാളിങ്ങനെ ചാക്കാത്തു വായിക്കും 
പത്രങ്ങൾക്കും ജീവിക്കണ്ടെ ഈ നാട്ടിൽ?

John Chacko 2016-02-22 09:24:46
Which Press club is the Real one and which one is the fake one?
Vaayanakkaaran 2016-02-22 09:34:02
     ആദ്യത്തെ പത്രകുഞ്ഞ് 

പ്രസ്സ് ക്ല്ബ്ബിൽ ഇരുന്നിട്ട്
                        ലഹരി കഴിക്കുമ്പോൾ 
ഓർക്കണം നിങ്ങളെന്റെ 
                        ജനന കഥയൊന്ന് 
കൊടിയ തണുപ്പത്ത് 
                       വീടിന്റെ ബയിസുമെന്റിൽ 
പത്രങ്ങൾ കത്രിച്ചു ഞാൻ 
                       പുൽക്കൂട്‌ *പണിയുമ്പോൾ
ഓർത്തില്ലൊരിക്കലും ഞാൻ 
                     അതിന്റെ ഉള്ളിലൊരു 
പത്രത്തിൻ കുഞ്ഞു വന്നു 
                      പിറന്നു വീഴുമെന്ന് 
വെട്ടിയും ഒട്ടിച്ചും ഞാൻ 
                          പത്രമിറക്കാനായി 
നെട്ടോട്ടം ഓടിടുമ്പോൾ 
                  കൂട്ടിനായി ക്രിസ്ത്യൻ ബ്രദർ
കാലങ്ങൾ പിന്നിട്ടെത്ര 
                  പത്രങ്ങൾ പിറക്കുന്നു 
കൊഴിഞ്ഞ് പോയീടുന്നു 
                   പോകാത്തതൊന്നു മാത്രം 
ഉള്ളിലെ സ്പിരിട്ടിന്റെ 
                       അത്ഭുത ജാലവിദ്യ 
  
Anthappan 2016-02-22 13:53:52

Kerala politics stinks

Like a nasty skunk

Politicians bribe

and they thrive 

Stop talking about Kerala politics

And talk about American politics

Our children are growing up here

And, are you all talking about there?

They steal the money of the public 

and call that it is republic.

with Hillary Our children’s future will be in order

And in the hand of Trump it will be in disorder.

Vote for Hillary

And that is good for harmony. 

Trump is doomed

And he will be fumed.  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക