Image

ഏലിയാമ്മ യോഹന്നാന്‍ ഒക്കലഹോമയില്‍ നിര്യാതയായി

നിബു വെള്ള­വ­ന്താനം Published on 21 February, 2016
ഏലിയാമ്മ യോഹന്നാന്‍ ഒക്കലഹോമയില്‍ നിര്യാതയായി
ഒക്കലഹോമ: കരുനാഗപ്പള്ളി കറുത്തേടത്ത് (കരുവാണിക്കല്‍) പരേതനായ കെ.ജി യോഹന്നാന്റെ സഹധര്‍മ്മണി ഏലിയാമ്മ യോഹന്നാന്‍ (തങ്കമ്മ ­85) നിര്യാതയായി. തേവലക്കര കൊച്ചുകുളങ്ങര വീട്ടില്‍ കുടുംബാഗമാണ്. ഒക്കലഹോമയിലെ ആദ്യകാല മലയാളി കുടുംബാംഗവും ന്യൂലൈഫ് പെന്തക്കോസ്തല്‍ അസംബ്ലി സഭാംഗവുമാണ് പരേത.

ഭൗതിക ശരീരം വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ ഒക്കലഹോമ ശാരോന്‍ ഫെലോഷിപ്പ് സഭയില്‍ പൊതുദര്‍ശനത്തിനു വെയ്ക്കുന്നതും ശനിയാഴ്ച രാവിലെ 10 മുതല്‍ സംസ്ക്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതുമായിരിക്കും.

മക്കള്‍: വര്‍ഗീസ്, സൂസമ്മ, പാസ്റ്റര്‍ ലൂക്കോസ്, മറിയാമ്മ, റോസമ്മ, ലാലി, പാസ്റ്റര്‍ തോമസ്, ജെസി
ഏലിയാമ്മ യോഹന്നാന്‍ ഒക്കലഹോമയില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക