Image

നോമ്പുകാലചിന്തകള്‍ -4 (ദീപം ബൈബിള്‍ സ്റ്റഡി: ഇ.­വി.­പി)

Published on 21 February, 2016
നോമ്പുകാലചിന്തകള്‍ -4 (ദീപം ബൈബിള്‍ സ്റ്റഡി: ഇ.­വി.­പി)
സ്വന്തം സിന­ഗോ­ഗില്‍ നിന്ന് അവനെ അവര്‍ പിടിച്ച് പുറ­ത്താ­ക്കി. മറ്റൊരു വഴി­യി­ല്ലാ­ത്ത­തു­കൊണ്ട് അവന്‍ പാപി­ക­ളുടെ പന്തി­യില്‍ കയ­റി­യി­രു­ന്നു. നിഷ്പിത താല്പ­ര്യ­ങ്ങ­ളുടെ തീന്‍ മേശയും വിശി­ഷ്ട­ഭോ­ജ്യ­ങ്ങളും അവന്‍ ബഹി­ഷ്ക­രി­ച്ചു. വേര്‍തിരിക്കപ്പെട്ട പാവം മനു­ഷ്യര്‍ അവന്റെ ചുറ്റും കൂടി - കാരണം അവന്റെ വിരു­ന്നു­മേ­ശക്ക് ഉപാ­ധി­ക­ളി­ല്ലാ­യി­രു­ന്നു. അചിരേണ സ്വന്തം മത­ത്തിന് യേശു മുടി­യ­നായ പുത്ര­നാ­യി­രു­ന്നു. അവ­രുടെ മത­ലോ­കത്തെ വാക്കു­കൊണ്ടും പ്രവര്‍ത്തി­കൊണ്ടും മലീ­ന­മാ­ക്കി­യ­വന്‍. അവ­രുടെ ഭാഷ­ണ­ങ്ങ­ളുടെ ഉള്ള് കണ്ടവന്‍ - അവ­രോട് മുടി­യ­നായ പുത്രന്റെ ഉപമ പറ­യു­ന്നു. പൗരസ്ത്യ മത­സം­ഹി­ത­യില്‍, പുത്രനെ സ്വീക­രി­ക്കാന്‍ പിതാവ് ഇറ­ങ്ങി­വ­രുന്ന പതി­വി­ല്ലാ­യി­രുന്നു - ശകാ­ര­ത്തിന് പകരം സ്‌നേഹ­ചു­മ്പനം കൊടു­ക്കുന്ന നാട്ടു­ന­ട­പ്പി­ലാ­യി­രുന്നു - ഈവിധം കുത­റി­മാ­റാന്‍ പറ്റാ­ത്ത­വി­ധം, യഹൂ­ദന്റെ കുതി­വ­ള്ളി­യില്‍ അവന്‍ പിടി­ക്കു­ക­യാ­യി­രു­ന്നു. പന്നി­യുടെ ഗന്ധം പൊതിഞ്ഞു നിന്ന മകനെ - പരി­ശു­ദ്ധ­നാക്കി സ്വീക­രി­ക്കുന്ന അവന്റെ കളി­ക്ക­ള­ത്തില്‍ യഹൂദമത നേതൃത്വം പരാ­ജ­യ­പ്പെ­ട്ടു. അതു­കൊണ്ട് അവര്‍ ഒറ്റു­കാരെ അന്വേ­ഷി­ച്ചു­പോ­യി. 30 വെള്ളി­കാ­ശിന്റെ കിഴി­യു­മായി അവര്‍ കാത്തി­രു­ന്നു.

തിന്മ­യുടെ ഇര­യാ­കു­മ്പോഴും നമുക്ക് മാറി സഞ്ച­രി­ക്കാം. അവന്റെ കരുണ ആലേ­ഖനം ചെയ്ത വഴി­യി­ലൂ­ടെ. ചെവി­യു­ണ്ടെ­ങ്കിലും നിങ്ങള്‍ കേള്‍ക്കു­ന്നില്ല എന്നു­മു­ണ്ടൊ­രു­വ­ചനം - കേള്‍ക്കു­ക­യെ­ന്നാല്‍ ശ്രദ്ധി­ക്കു­ക­യാണ് - ശ്രദ്ധ­യി­ലൂടെ കേള്‍വിയെ തിരി­ച്ച­റി­യാന്‍ കഴി­യും. ""സമു­ദ്ര­ത്തിന്റെ ആഴ­മു­ള്ളതും ആകാശത്തിന്റെ വിശാലതയും ഉണ്ടായിരുന്നതില്‍ നിന്നും കേട്ടവര്‍ എങ്ങനെ ബൊക്കോ­ഹ­റ­മിലും ഐസി­സി­ലു­മെത്തി? ശ്രദ്ധ അവ­രുടെ ബോധ­ത്തില്‍ ഉണ്ടാ­യി­രു­ന്നില്ല - നമ്മുടെ മനോ­ഭാവമാണ് സൗന്ദര്യം എന്ന് പാടിയ ഇക്ബാല്‍ ജനിച്ച മണ്ണില്‍ മനു­ഷ്യന്റെ ചോര എങ്ങനെ രുചി­ക്കാ­നാ­കും. ചോര പുരണ്ട കൈ - പ്രാര്‍ത്ഥി­ക്കാ­നുള്ള അവ­കാ­ശത്തെ നിഷേ­ധി­ക്കുന്നു എന്ന് കിത്താബ് ഓതു­ന്ന­വന്‍ - കഴു­ത്ത­റ­ക്കുന്നു - ഇത് നിന്റെ സമ­യ­മാണ് - നോമ്പു­കാ­രന്‍ വേദ­നി­ക്കു­ക­യാണ് - നൊമ്പ­ര­പ്പെ­ടു­ക­യാണ് - രക്തത്തിന്റെ നില­വി­ളി­കേ­ട്ട­പ്പോള്‍ ദൈവം കായേ­നോട് ചോദി­ച്ചു. നിന്റെ സഹോ­ദ­രന്‍ ഏവി­ടെ­യാണ് ? നിന്റെ വയ­ലില്‍ എങ്ങ­നെ­യാണ് ചോര വീണ­ത്. കായേനെ അവന്റെ ഇളം­ത­ല­മുറ അമ്പ് എയ്തു വീഴ്ത്തി - അവന്‍ ഹൃദയസ്‌നേഹം നഷ്ട­മായ മനുഷ്യനാ­യി­രു­ന്നു. നോമ്പു­കാ­രന്‍ കര­യു­ക­യാ­ണ്, നഷ്ടമായ ഒരാണ്ടിലെ മറന്നുപോയ സ്‌നേഹത്തെ യോര്‍ത്ത്! തകര്‍ന്നു­പോയ ബന്ധ­ങ്ങ­ളുടെ പൊട്ടിയ കണ്ണി­കള്‍, നോമ്പു­കാ­ലത്ത് വെല്‍ഡ് ചെയ്ത് തലോടി നോക്കു­മ്പോള്‍ - ഒരു ദീര്‍ഘ­നി­ശ്വാസം - ഇതാണ് നോമ്പിലെ ആശ്വാ­സം.

പരാ­ജ­യ­പ്പെ­ടു­ത്താ­നുള്ള പട­യോ­ട്ട­ത്തി­ലാ­യി­രുന്നു സാദു­ക്യനും പരീ­ശ­നും. യേശു അവ­ര്‍ക്ക് വിപ­രീത വഴി­ക­ളില്‍ സഞ്ച­രി­ക്കു­ന്ന­വ­നായി - അവന്റെ വഴി­ക­ളില്‍ മുറിവും ക്ഷാമവും രോഗവും അനാ­ഥ­ത്വവും തലചായ്ച്ചിരു­ന്നു. ആശ്വാസമാഗ്രഹിച്ച ആരൊ­ക്കെയോ അവന്റെ കൂടെ കൂടി. ഗ്രാമ­ജീ­വി­ത­ത്തിന്റെ കടം­ക­ഥ­ക­ളിലൂടെ മതാ­ന്വേ­ഷ­ണ­ങ്ങ­ളുടെ ലോക­യാ­ത്ര­യില്‍ മാറ്റ­ത്തിന് വിധേ­യ­മായ മനു­ഷ്യ­സം­ഘ­ങ്ങളെ സൃഷ്ടി­ച്ച­തിന്റെ ക്രഡിറ്റ് യേശു­വി­ന്റേ­തു­മാ­ത്രം. അവി­ടുന്ന് അവ­രുടെ പ്രമാ­ണ­ങ്ങള്‍ മാറ്റി­യെ­ഴുതി. അവ­രുടെ - പ്രാണ­നില്‍ അവന്‍ നിറ­ഞ്ഞു­നി­ന്നു. അമ്മ­മാര്‍, വിധ­വ­കള്‍, അനാ­ഥര്‍, മുക്കുവക്കൂട്ട­ങ്ങള്‍ - ­അ­വ­രൊക്കെ അവ­നെ­ക്കു­റിച്ച് സദാവാചാ­ല­രാ­യി. എന്തൊ­ക്കെയോ മരി­പ്പിച്ചാല്‍, കാല­ത്തിന് കുതി­ക്കാന്‍ പറ്റു­മെന്നും മനു­ഷ്യന് ഉയര്‍ക്കാന്‍ സാധിക്കുമെന്ന് അവന്‍ അവരെ ചിന്തിപ്പിക്കുകയായിരുന്നു. അവന്റെ ജന­സ­മ്മിതിയുടെ സൂചിക ഉയര്‍ന്ന് തുട­ങ്ങിയ കാലം. ആരൊ­ക്കെയോ അവനെ ഭയ­പ്പെട്ട് തുട­ങ്ങി. അവന്റെ ചുറ്റും കൂടിയ ആള്‍ക്കൂ­ട്ടത്തെ കണ്ട­വര്‍ ഭയ­പ്പെ­ട്ടു­പോയി. ഒരു ദിവസം ആരൊക്കെയോ - അവന്‍ നിണാള്‍ വാഴ­ട്ടെ­യെന്ന് വിളി­ച്ചു­പ­റ­യു­ന്നു. ഓശാ­ന­യുടെ ആരവം - മതനേതൃത്വത്തെ നിരാ­ശ­പ്പെ­ടു­ത്തി. തങ്ങള്‍ വായിച്ചു തീര്‍ത്ത മത­പാ­ഠ­ങ്ങള്‍ക്ക് മനു­ഷ്യ­പറ്റ് വരു­ന്ന­ത് - അവര്‍ക്ക് സഹി­ക്കാ­വു­ന്ന­തിലും അധി­ക­മാ­യി­രു­ന്നു. അവര്‍ അവനെ ചുംബിച്ച് കീഴ്‌പ്പെടുത്തി. ചുരു­ക്കി­യെ­ഴു­തിയ അവന്റെ മൊഴി­യില്‍ ""സത്യം'' ഒരു പോയന്റ് ഓഫ് ഓഡര്‍ - ഇന്ന് നമുക്ക് ന്യായ­സ­ന­ങ്ങള്‍-അന്യാ­യ­കോ­ട­തി­കള്‍! കപ­ടമായ ആശ­യ­ങ്ങള്‍ കൊണ്ട് മറു­കണ്ടം ചാടുന്ന പ്രജാ­വ­തി­കളെ ചോദ്യം ചെയ്യുന്ന ആര്‍ജ­വ­ത്തിന് മുന്നില്‍ - അവന്‍ ജന­ങ്ങളെ ഭിന്നി­പ്പി­ക്കു­കയും ""വര്‍ഗ്ഗ'' വല്‍ക്ക­രി­ക്കു­കയും ചെയ്ത­തായി - ആരോ­പ­ണം. എല്ലാം പെട്ടെന്ന് അവ­നെ­തി­രായി അവ­ത­രി­പ്പി­ക്ക­പ്പെ­ടു­ക­യാ­യി­രുന്നു - വിശ­ക്കു­ന്ന­വന്റെ ആഹാ­രവും ദാഹി­ക്കു­ന്ന­വന്റെ ജലവും തര്‍ക്ക­വി­ഷ­യ­മായി - പുതു­ക്ക­പ്പെ­ടുന്ന സമയം പോലും, അതിന്റെ ഉദ്ദേ­ശ­ശു­ദ്ധിയും ചോദ്യം ചെയ്യ­പ്പെ­ട്ടു. അവ­സാനം അവനെ നര­ക­ത്തി­ലൂടെ കടത്തിവിടാന്‍ അവര്‍ തീരു­മാ­നി­ച്ചു. ഒരാള്‍ കൈ കഴുകി ഇറ­ങ്ങി­പ്പോ­യി. അവര്‍ സംഘ­മായി സഹ­ക­ര­ണ പാ­പ­ത്തി­ലേക്ക് അവര്‍ നീങ്ങി. പ്രതിസന്ധിയില്‍ യേശു ഒറ്റപ്പെട്ടു, അവന്റെ ബോധം കെടുത്താന്‍ നാടന്‍ വാറ്റു­ക­ലര്‍ത്തിയ കലര്‍ത്തിയ കൈപ്പുനീര്‍ കുടിക്കാന്‍ നല്‍കി, അവന്റെ പിതാവ് ഉള്‍പ്പെടെ എല്ലാ­വരും അവനെ ഉപേ­ക്ഷി­ച്ചു. ശാബതശുദ്ധ­മാ­കാ­തി­രി­ക്കാന്‍ ശാബ­തിന്റെ പിതാ­വിനെ പെട്ട­ന്ന­വര്‍ മറ­വു­ചെ­യ്തു. മൂന്നാം നാള്‍ കഥ മാറി ... അതാ­ണല്ലോ ഈസ്റ്റര്‍! ആരൊക്കെ ഉപേക്ഷിച്ചാലും നമുക്ക് ഉയര്‍ക്കാനാകുമെന്ന് നോമ്പുകാലം നമ്മെ ചിന്തിപ്പിക്കുന്നില്ലെ - ഇതാണ് നോമ്പുകാരന്റെ ആത്മീയത.

ജീവിതം ഒരു മലകയറ്റമാണ്. മൗണ്ടന്‍ മാനുവല്‍ മനസ്സിലാക്കാതെ ആരും കൊടുമുടിയില്‍ എത്താറില്ല. വേദപുസ്തകത്തില്‍ മല കയറിയവര്‍ പലരുമുണ്ട്. സിപ്പോറയുടെ കൈപിടിച്ച് കുന്നുകയറിയിറങ്ങി ജീവിച്ചിരുന്ന മോശയെ, ഒരുനാള്‍ മലയിലേക്ക് വിളിച്ചുകയറ്റി ദൈവം കല്പ­ന­കള്‍ - കല്പ­ലക­യില്‍ എഴു­തി­കൊ­ടു­ത്തു. മോശ മല­യി­റ­ങ്ങി വന്നു. കാള കുട്ടിയെ കണ്ട­പ്പോള്‍ അവന്റെ കണ്ണില്‍ ഇരുട്ട് കയ­റി. ദൈവമഹത്വം പ്രേരിപ്പിച്ചപ്പോള്‍ വര്‍ഗ്ഗകോപം ജ്വലിച്ചു - എറിഞ്ഞുടച്ചു കല്പനകളുടെ കല്ലുപലകകള്‍ - പിന്നെയും എഴുതികൊടുക്കുന്നു. അബ്രാഹം മല കയ­റി­യത് ചങ്ക് പൊട്ടുന്ന മന­സ്സോടെ-അയാള്‍ സന്തോ­ഷ­ത്തോടെ തിരി­ച്ചി­റ­ങ്ങി - ദാവീദ് - കണ്ണള്‍ പര്‍വ്വ­ത­ത്തി­ലേക്ക് പായി­ച്ചു. യെശ്ശയ്യ പ്രവാ­ച­കന്‍ (2:3) ദൈവ­ത്തിന്റെ മല പ്രത്യേകം ശ്രദ്ധി­ച്ച­വന്‍. യേശു താബോര്‍ മല­യില്‍ കയറി - കൂടെ മൂന്ന് പേര്‍ - സ്വര്‍ഗ്ഗ­ത്തില്‍ നിന്ന്, ഭൂമി­യില്‍ നിന്ന് പോയ­വര്‍ തിരി­യെ­യി­റങ്ങി വന്നു - കളര്‍ മാറിയ മല­യായി അങ്ങനെ - താബോര്‍. യേശു മറ്റൊരു മല കയറി - ഹാത്ത് മല - ഗിരിഗീത - അവി­ടുന്ന് ഒഴു­കി­വന്നു. യേശുവിന്റെ അവസാനത്തെ മലകയറ്റം ദാരുണമായിരുന്നു. മറ്റുള്ളവരുടെ കുരിശ് തോളില്‍ വെച്ച് അവന്‍ മല കയറി. രംഗം കണ്ട് ആരൊക്കെയോ മനം നൊന്ത് കരഞ്ഞു. അവന്‍ അവരെയും ആശ്വസിപ്പിച്ചു. നോമ്പുകാരണം ആശ്വസിക്കാം. അയാള്‍ ആശ്വസിപ്പിക്കുന്നവനാണ്. ഇവിടെ നാം മറ്റൊരു കഥാപാത്രത്തെ കണ്ടുമുട്ടുന്നു. ചുമട്ട് തൊഴിലാളി ശീമോന്‍. അയാള്‍ അവന്റെ കുരിശ് താങ്ങി. വാസ്തവത്തില്‍ മതം സ്ഥാപിച്ചത് കുറേനക്കാരന്‍ ശീമോനല്ലയെന്ന് ചിന്തിച്ച് പോകുന്നു! മനുഷ്യന്റെ ഭാരം ചുമക്കുന്ന പ്രസ്ഥാനത്തെ മതമെന്ന് വിളിക്കുക.ഭൂമിയിലെ പ്രധാന മതങ്ങള്‍ക്ക് ഒക്കെ മലകയറ്റമുണ്ട്. ശബരി മല മുതല്‍ ഹിമാലയം വരെ. ജീവിതമെന്ന മലകയറ്റത്തിന്റെ ഇടവേളയാക്കുക-നോമ്പുകാലം. വിശപ്പ്, ദാഹം, നിന്ദ, അവഹേളനം തുടങ്ങി - എത്രയോ ദയനീയതയിലൂടെയാണ് അവന്റെ മലകയറ്റത്തിന്റെ പരിസമാപ്തി. ദുരന്തങ്ങളുടെ മരണം - ജീവന്റെ തുടിപ്പാക്കി - ത്രസിപ്പിച്ചപ്പോഴും, എല്ലാം അവന് എതിരായിരുന്നു. കരുണാമയനായ ദൈവത്തെ പരിചയപ്പെടുത്തിയവന്‍ ഒരു റിബ്ബല്‍ ആയി വധിക്കപ്പെടുകയായിരുന്നു. കുറ്റവാളികള്‍ ഇരുപുറവും നിന്ന് അവന്റെ മരണം അലങ്കരിച്ചു. മുറിവിന് മുറിവ് പകരമാക്കാത്തവന്റെ ഹൃദയത്തിന് കുന്തം കൊണ്ട് കുത്തേറ്റു. യഥാര്‍ത്ഥത്തില്‍ ലോകമത തിന്മയുടെ ഇര യേശുവായിരുന്നു-അവന്റെ അനുയായികള്‍ ഇന്നും മൃഗത്തെപ്പോലെ വേട്ടയാടപ്പെടുന്നു. എന്നിട്ടും മൂന്നാം നാളിലെ പ്രഭാതത്തില്‍ - അവന്‍ ചോദിക്കുന്നു - നി എന്തിന് കരയുന്നു - നോമ്പുകാര - കരഞ്ഞുകലങ്ങിയ കണ്ണുകളോടെ - ചിരിക്കു - വെള്ളിമേഘം ചാഞ്ഞുവരുന്ന ഒലിവ് മലയുടെ മനോഹാരിതയില്‍ - മുറിവേറ്റ വിരിച്ച കരങ്ങളോടെ - അവന്‍ നിറഞ്ഞു നില്ക്കുന്നു - നമ്മുക്കെന്നും ഓര്‍മ്മിക്കാന്‍ - നോമ്പുകാലചിന്തയുടെ ചിറകിലേറി - വാനമേഘേ - പറന്ന് ഉയരുക. ആരോ നിന്നോട് ചോദിക്കുന്നില്ലെ - എന്തിന് കരയുന്നു - എന്തിന് വെറുതെ കരയുന്നു - ഇതാവട്ടെ - നോമ്പുകാലത്തിന്റെ ചോദ്യം ?...

(തു­ട­രും....)
നോമ്പുകാലചിന്തകള്‍ -4 (ദീപം ബൈബിള്‍ സ്റ്റഡി: ഇ.­വി.­പി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക