Image

മല­യാ­ളത്തെ പ്രണ­യി­ക്കുന്ന സിനിമാ ജീനി­യ­സിന്റെ ആറാം തമ്പു­രാന്‍ (രച­ന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 21 February, 2016
മല­യാ­ളത്തെ പ്രണ­യി­ക്കുന്ന സിനിമാ ജീനി­യ­സിന്റെ ആറാം തമ്പു­രാന്‍ (രച­ന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
പച്ച­യായ ജീവി­ത­ത്തിലും സര്‍ഗ്ഗാ­ത്മ­ക ജീവി­ത­ത്തിലും മല­യാ­ളത്തെ ആലിം­ഗനം ചെയ്ത ജ്ഞാന രാജ­ശേ­ഖ­രന്റെ ആറാ­മത്തെ ചല­ച്ചിത്രം വരു­ന്നു--വിവേ­കാ­ന­ന്ദന്‍. ഒന്നര നൂറ്റാ­ണ്ടു­മുമ്പ് നരേന്ദ്ര ദത്ത­യായി കല്‍ക്ക­ത്ത­യില്‍ ജനിച്ച ഈ വിശ്വ­മാ­ന­വന്‍ ബംഗാ­ളി­കള്‍ക്കും തമി­ഴര്‍ക്കും മല­യാ­ളി­കള്‍ക്കും ഒരു പോലെ പ്രിയ­ങ്ക­ര­നാ­ണ്. എഴു­ത്തു­കാ­ര­നാ­യി­രുന്നു ജി. വിവേ­കാ­ന­ന്ദന്‍ ഉള്‍പ്പെടെ ഒരു­പാടു വിവേ­കാ­ന­ന്ദന്‍മാര്‍ മല­യാ­ള­ത്തി­ലു­മു­ണ്ട്.

കന്യാ­കു­മാ­രിലെ വിവേ­കാ­ന­ന്ദ­പാ­റ­യില്‍ സ്വാമിയുടെ ഉത്തംഗ ശില്പം സ്ഥാപി­ച്ചു­കൊണ്ടു തമി­ഴകം സ്വാമി­യുടെ സ്മര­ണയ്ക്കു മുമ്പില്‍ അഞ്ജലി ബദ്ധ­രാ­കു­ന്നു. വര്‍ണ്ണ വെറി­യ­ന്മാര്‍ നിറഞ്ഞ കേര­ളത്തെ ഭ്രാന്താ­ല­യ­മെന്നു വിളി­ച്ചെ­ങ്കിലും അദ്ദേ­ഹത്തെ മല­യാ­ളി­കള്‍ ആദ­രി­ക്കു­ന്നു. ""വിവേ­കാ­ന­ന്ദന്‍ ഒരു തമി­ഴ­നാ­ണെ­ന്നാണ് തമി­ഴ­രുടെ വിചാ­രം. അവി­ടെ­യുണ്ട്. നൂറു­ക­ണ­ക്കിനു വിവേ­കാ­ന­ന്ദ­ന്മാര്‍''- പുതിയ ചിത്ര­ത്തിന്റെ പണി­പ്പു­ര­യില്‍ നിന്നു രാജ­ശേ­ഖ­രന്‍ പറ­യു­ന്നു.

തമി­ഴ്‌നാ­ട്ടില്‍ ജനിച്ചു, കേരള കേഡര്‍ ഐ. എ. എസ് കാര­നാ­യി. "" അതു ജീവിതം പക്ഷെ സിനി­മ­യോ­ടാ­ണെന്റെ പ്രണയം''- പുതു­പള്ളി നിയോ­ജ­ക­മ­ണ്ഡ­ല­ത്തിലെ തെക്കുംതല ഗ്രാമ­ത്തില്‍ രാജ്യത്തെ മൂന്നാ­മത് ഫിലിം ഇന്‍സ്റ്റി­റ്റിയൂട്ടിന്റെഡയ­റ­ക്ട­റായ രാജ­ശേ­ഖ­രന്‍ മനസ്സു തുറ­ന്നു. പൂനെയും കല്‍ക്ക­ത്തയും കഴി­ഞ്ഞാല്‍ തെക്കും­ത­ല­യിലെ കെ. ആര്‍. നാരാ­യ­ണന്‍ ഇന്‍സ്റ്റി­റ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സാണു ഏറ്റം പുതിയ ചല­ച്ചിത്ര പഠന കേന്ദ്രം. ഡയ­റ­ക്ട­റുടെ പിന്നില്‍ രാജാ­ര­വി­വര്‍മ്മ ചിത്ര­ങ്ങള്‍ക്കൊപ്പം എം. എഫ്. ഹുസൈന്റെ വി­ശ്വോ­ത്തര പെയിന്റിം­ഗും.

ഇന്‍സ്റ്റി­റ്റിയൂ­ട്ടില്‍ സിനി­മാ­ട്ടോ­ഗ്രാഫി ഉള്‍പ്പെടെ ആറു വിഷ­യ­ങ്ങള്‍ക്കു പത്തു­വിദ്യാര്‍ത്ഥി­കള്‍ വീതം. ഇപ്പോള്‍ ബംഗാ­ളി­കള്‍ ഉള്‍പ്പെടെ നൂറി­ലേ­റെ­പേര്‍ പഠി­ക്കു­ന്നു. പന്ത്രണ്ട് അദ്ധ്യാ­പ­ക­രില്‍ പതി­നൊന്നും പൂനെ ഫിലിം ആന്‍ഡ് ടെലി­വി­ഷന്‍ ഇന്‍സ്റ്റി­റ്റിയൂ­ട്ടില്‍ നിന്നെ­ത്തിയ മല­യാ­ളി­കള്‍. ഒരാ­ളുണ്ട് പേരിനു കല്‍ക്ക­ത്ത­യിലെ സത്യ­ജിത്‌റേ ഇന്‍സ്റ്റി­റ്റിയൂ­ട്ടില്‍ നിന്ന്. ആരി­ഫ്‌ളെക്‌സ് ക്യാമറ ഉള്‍പ്പെടെ എട്ടു­കോടി രൂപ­യുടെ സാമ­ഗ്രി­കള്‍ ആയി. സ്റ്റുഡിയോ. തീയ­റ്റ­റു­ക­ളുടെ പണിതകൃതി­യായി നട­ക്കു­ന്നു.

""ഒരു പക്ഷെ സിനിമയെ­ടു­ക്കാന്‍ ഔദ്യോ­ഗി­ക­മായി അവധി നേടിയ ആദ്യത്തെ ഐ. എ. എസ്’­­കാ­രന്‍ ഞാനാ­യി­രി­ക്കും- രാജ­ശേ­ഖ­രന്‍ പറ­യു­ന്നു. ചെന്നൈ­ക്ക­ടുത്ത പള്ളി­ക്കൊണ്ട ഗ്രാമ­ത്തില്‍ ജനി­ച്ചു. അദ്ധ്യാ­പക ദമ്പ­തി­മാ­രുടെ മകന്‍. ഫിസിക്‌സ് എടുത്തു ബി. എസ്. സിയും എം. എസ്.­സിയും. അഡ­യാ­റിലെ ചല­ച്ചി­ത്ര­പ­ഠ­ന­കേ­ന്ദ്ര­ത്തില്‍ പ്രവേ­ശനം തേടി­യ­പ്പോള്‍ സംവി­ധാ­യ­കന്‍ കെ. ബാല­ച­ന്ദര്‍ പറഞ്ഞു 85 ശത­മാനം മാര്‍ക്കോടെ ബി എസ് സി ജയിച്ച നിങ്ങള്‍ പഠിച്ചു മിടു­ക്ക­നാ­വു­ന്ന­താവും നല്ലത്''

എം. എസ്. സി കഴിഞ്ഞു നാലു വര്‍ഷം ബോംബെ­യില്‍ ജോലി ചെയ്തു. അക്കാ­ലത്തു നാട­ക­ങ്ങള്‍ എഴുതി സംവി­ധാനം ചെയ്തു. ആന, കുതി­ര, ഒട്ടകം അവ­യി­ലൊന്ന് മുപ്പതാം വയ­സ്സില്‍ ഐ. എ. എസ് നേടി. കേരള കേഡ­റില്‍ ആദ്യ നിയ­മ­നം. പാലാ സബ് കല­ക്ട­റാ­യി­ട്ടാ­യി­രു­ന്നു. പിന്നീട് കോട്ട­യത്ത് കരു­ണാ­ക­രന്‍ മുഖ്യ­മ­ന്ത്രി­യാ­യി­രി­ക്കു­മ്പോള്‍ തൃശ്ശൂര്‍ കല­ക്ട­റ­റാ­യി­രു­ന്നു. കല്ല്യാ­ണി­ക്കു­ട്ടി­യുടെ ഒരു ചിത്രം വരച്ചു കൊടു­ത്തു. മര­ണം­വരെ അദ്ദേഹം അതു തന്റെ കിട­പ്പ­റ­യില്‍ സൂക്ഷി­ക്കു­മാ­യി­രു­ന്നു. കേര­ള ഫിലിം ഡെവ­ല­പ്‌മെന്റ് "കോര്‍പ്പ­റേ­ഷ­ന്റെയും സെന്‍സര്‍ ബോര്‍ഡി­ന്റെയും ഡയ­റ­ക്ടര്‍ ആയ­പ്പോള്‍ സിനിമാ മോഹം വീണ്ടും നരച്ചു പൊങ്ങി.

അഞ്ചു ചിത്ര­ങ്ങള്‍ ചെയ്തു. ജാന­കി­രാ­മന്റെ നോവല്‍ അടി­സ്ഥാ­ന­മാക്കി നിര്‍മ്മിച്ച 'മോഹ­മുള്‍' (1995) ആദ്യ­ചിത്രം’ പത്തു­വ­യസ്സ് പ്രായം കൂടിയ സംഗീ­താ­ദ്ധ്യാ­പി­കയെ പ്രേമി­ക്കുന്ന കൗമാ­ര­ക്കാ­രന്റെ കഥ. "മുഖം' (1999) കഴിഞ്ഞ് മൂന്നു ജീവി­ത­കഥകള്‍ നിര്‍മ്മി­ച്ചു- ഭാരതി (2000), പെരി­യാര്‍ (2007), രാമാ­നു­ജന്‍ (2014) മോഹ­മുള്‍ നവാ­ഗ­ത­സം­വി­ധാ­യ­നുള്ള ദേശീ­യ­പു­ര­സ്കാരം ഇന്ദി­രാ­ഗാന്ധി അവാര്‍ഡ് നേടി. മറ്റു­ള്ളവ പുര­സ്കാ­ര­ങ്ങള്‍ വാരി­ക്കൂ­ട്ടി.

രാജ­ശേ­ഖ­രന്‍ എല്ലാ­ചിത്ര­ങ്ങ­ളിലും മല­യാ­ള­ത്തെയും തമി­ഴ­ക­ത്തെയും കൂട്ടി­ചേത്തു’അഭി­നേ­താ­ക്ക­ളുടെ പേരു­കള്‍ തന്നെ അതിനു തെളി­വ്. നെടു­മുടി വേണു, കൃഷ്ണന്‍കു­ട്ടി­നാ­യര്‍, സത്യ­രാ­ജ്, നാസര്‍, അബ്ബാ­സ്, ഭാമ, സുഹാ­സിനി, ജ്യോതി­ര്‍മയി എന്നി­ങ്ങ­നെ. സണ്ണി ജോസഫ് ക്യാമറ’ പെരു­ന്ത­ച്ചനിലെ അജയനും കൂടെ കൂടി. ഏഴ­ര­കോടി മുട­ക്കുള്ള "രാമാ­നു­ജന്‍' അദ്ദേഹം പഠിച്ച കേബ്രി­ഡ്ജിലും ഷൂട്ടു ചെയ്തു. നൂറു ഇംഗ്ലീ­ഷു­കാര്‍ അതില്‍ പ്രത്യ­ക്ഷ­പ്പെ­ട്ടു. "പെരി­യാര്‍' കേര­ള­ത്തിലും ചിത്രീ­ക­രിച്ചു, വൈക്കം സത്യാ­ഗ്രഹം കാണി­ക്കാന്‍.

മല­യാ­ള­ത്തില്‍ ഒരു­കാ­ലത്തു നല്ല കഥ­കളെ അടി­സ്ഥാ­ന­മാ­ക്കി­യുള്ള കാത­ലുള്ള ചിത്ര­ങ്ങള്‍ ഉണ്ടാ­യി­രു­ന്നു. ഇന്ന് അതില്ല. ലോക­ത്തില്‍ ഏറ്റവും കൂടു­തല്‍ ചിത്ര­ങ്ങള്‍ നിര്‍മ്മി­ക്കുന്ന ഇന്ത്യ­യില്‍70 ശത­മാനം ചവ­റാ­ണ്. 30 ശത­മാനമേ വരു കാലി­ക­പ്ര­സ­ക്തിയും കലാ­മൂ­ല്യ­വു­മുള്ള ചിത്ര­ങ്ങള്‍’

ശകു­ന്തള രാജ­ശേ­ഖ­രന്‍ എം. ബി. എ’ ആണ്. ബാങ്കില്‍ നിന്നു പിരിഞ്ഞ് ഭര്‍ത്താ­വിന്റെ ചിത്ര­ങ്ങള്‍ക്കു വസ്ത്രാ­ല­ങ്കാരം ചെയ്യു­ന്നു. രണ്ടു പെണ്‍മ­ക്കള്‍- എഡിന്‍ ബറോ­യില്‍ ക്രിയേ­റ്റീവ് റൈറ്റിംഗ് പഠിച്ച സിന്ധുവും ലണ്ട­നില്‍ വിഷ്വല്‍ ആര്‍ട്‌സ് പഠിച്ച നന്ദി­തയും കൂടി­ചേര്‍ന്നാല്‍ ഒരു വിഷ്വല്‍ ആര്‍ട്‌സ് കുടും­ബ­മാ­യി- രാജ­ശേ­ഖ­രന്‍ അഭി­മാ­ന­പൂര്‍വ്വം പറ­യു­ന്നു. ജപ്പാന്‍ ഉള്‍പ്പെടെ കിഴ­ക്കോട്ടും അമേ­രിക്ക ഒഴികെ പടി­ഞ്ഞാ­റോട്ടും പല­വുരു സഞ്ച­രി­ച്ചി­ട്ടു­ണ്ട്.
മല­യാ­ളത്തെ പ്രണ­യി­ക്കുന്ന സിനിമാ ജീനി­യ­സിന്റെ ആറാം തമ്പു­രാന്‍ (രച­ന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
"രാമാ­നു­ജനി'ല്‍ അ­ഭി­നയും(ജമിനി സാമി­ത്രി­മാ­രുടെ കൊച്ചു­മ­കന്‍)­ഭാമ­യും.
മല­യാ­ളത്തെ പ്രണ­യി­ക്കുന്ന സിനിമാ ജീനി­യ­സിന്റെ ആറാം തമ്പു­രാന്‍ (രച­ന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
രാജ­ശേ­ഖരന്‍, ജി. സോമന്‍, പ്രദീപ് കുമാര്‍ വിദ്യാര്‍ത്ഥി­ക­ളോ­ടൊ­പ്പം.
മല­യാ­ളത്തെ പ്രണ­യി­ക്കുന്ന സിനിമാ ജീനി­യ­സിന്റെ ആറാം തമ്പു­രാന്‍ (രച­ന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
സംവി­ധാ­യ­കന്റെ കസേരയില്‍: വലത്ത് സുഹാ­സിനി
മല­യാ­ളത്തെ പ്രണ­യി­ക്കുന്ന സിനിമാ ജീനി­യ­സിന്റെ ആറാം തമ്പു­രാന്‍ (രച­ന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
കെ. ആര്‍. നാരാ­യ­ണന്‍ ചല­ച്ചി­ത്ര ­പ­ഠ­ന­കേന്ദ്രം
മല­യാ­ളത്തെ പ്രണ­യി­ക്കുന്ന സിനിമാ ജീനി­യ­സിന്റെ ആറാം തമ്പു­രാന്‍ (രച­ന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
സുഹാ­സി­നി, ഭാമ ചിത്രം: രാമാ­നു­ജന്‍
മല­യാ­ളത്തെ പ്രണ­യി­ക്കുന്ന സിനിമാ ജീനി­യ­സിന്റെ ആറാം തമ്പു­രാന്‍ (രച­ന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
രാഷ്ട്ര­പ­തി­യില്‍ നിന്നു ഇന്ദി­രാ­ഗാന്ധി പുര­സ്കാ­രം.
മല­യാ­ളത്തെ പ്രണ­യി­ക്കുന്ന സിനിമാ ജീനി­യ­സിന്റെ ആറാം തമ്പു­രാന്‍ (രച­ന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
ആദരം സ്വന്തം നടി ഖുശ്ബു­വില്‍ നിന്ന്
മല­യാ­ളത്തെ പ്രണ­യി­ക്കുന്ന സിനിമാ ജീനി­യ­സിന്റെ ആറാം തമ്പു­രാന്‍ (രച­ന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
സേതു­ല­ക്ഷ്മി, അനു­കൃ­ഷ്ണ, മാന­സശ്രീ ഇന്‍സ്റ്റി­റ്റിയൂട്ട് വിദ്യാര്‍ത്ഥി­കള്‍
മല­യാ­ളത്തെ പ്രണ­യി­ക്കുന്ന സിനിമാ ജീനി­യ­സിന്റെ ആറാം തമ്പു­രാന്‍ (രച­ന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
രാജ­ശേ­ഖ­രന്‍ ഓഫീ­സില്‍, പിന്നില്‍ എം. എഫ്. ഹുസൈന്‍ ചിത്രം
മല­യാ­ളത്തെ പ്രണ­യി­ക്കുന്ന സിനിമാ ജീനി­യ­സിന്റെ ആറാം തമ്പു­രാന്‍ (രച­ന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
സിനി­മാ­ട്ടോ­ഗ്രാഫി സ്റ്റുഡി­യോ­യില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക