Image

മിഷിഗണില്‍ വെടിവെയ്പ്പില്‍ ആറ് പേര്‍ മരിച്ചു

Published on 21 February, 2016
മിഷിഗണില്‍ വെടിവെയ്പ്പില്‍ ആറ് പേര്‍ മരിച്ചു

ഷിക്കാഗോ:   മിഷിഗണിലുണ്ടായ വെടിവെയ്പ്പില്‍ ആറ് പേര്‍ മരിച്ചു.  കലാമസൂവില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. 

റസ്റ്റോറന്റിലും കാര്‍ ഷോപ്പിലുമാണ്‌ അഞ്ജാതന്‍ വെടിയുയിര്‍ത്തത്‌. വെടിയേറ്റ് ആറ് പേര്‍ മരിക്കുകയും മൂന്ന്  പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പ്രത്യേക ലക്ഷ്യം വെച്ച് ആസൂത്രണം ചെയ്തതല്ല വെടിവെപ്പെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കഴിഞ്ഞ ദിവസം ചിക്കാഗോയില്‍ നടന്ന വെടിവെപ്പിന്റെ തുടര്‍ച്ചയാകാം ഇതെന്നും പോലീസ് പറഞ്ഞു. 

ഷെവര്‍ലെ കാര്‍ ഓടിച്ച വെളുത്ത വര്‍ഗക്കാരാനായ മധ്യവയസ്‌കനെ പൊലീസ് തെരയുന്നുണ്ടെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഇവിടെ തന്നെയുണ്ടായ വെടിവെപ്പുമായി ഇതിന് ബന്ധമുണ്ടാകാമെന്നാണ് കരുതുന്നത്. ഈ വെടിവെപ്പില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക