Image

ജോണ്‍ ഏബ്രഹാം (ജോയി) നിര്യാതനായി

വര്‍ഗീസ് പ്ലാമൂട്ടില്‍ Published on 21 February, 2016
ജോണ്‍ ഏബ്രഹാം (ജോയി) നിര്യാതനായി
ഫിലാഡല്‍ഫിയ: ജോണ്‍ ഏബ്രഹാം (ജോയി) (75) ഫെബ്രുവരി 19 ന് നിര്യാതനായി. ഇലന്തൂര്‍ പരിയാരം ഇഞ്ചക്കിലേത്ത് കുടുംബാംഗമായിരുന്നു. ഫിലഡല്‍ഫിയയില്‍ കാര്‍ഡോണ്‍ ഇന്‍ഡസ്ട്രീസിലെ ഔദ്യോഗിക ജീവിതത്തിനുശേഷം ഭാര്യാസമേതം കണക്റ്റിക്കട്ടിലെ ഡാന്‍ബറിയില്‍ ഏക മകളോടും കുടുംബത്തോടുമൊപ്പം വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.

പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം പീരുമേട്ടിലും മൂന്നാറിലും മുംബെയിലും ജോലി ചെയ്തു. ഫിലഡല്‍ഫിയയിലെ അസന്‍ഷന്‍ മാര്‍ത്തോമ്മ ഇടവകയുടെ രൂപീകരണത്തിനുവേണ്ടി മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചവരില്‍ ഒരാളായിരുന്നു ജോണ്‍ ഏബ്രഹാം. ഇടവകയുടെ പ്രാരംഭകാലത്തെ പ്രയാസങ്ങളെയും ബൂദ്ധിമുട്ടുകളെയും അതിജീവിക്കുവാന്‍ അദ്ദേഹത്തിന്റെ കൈത്താങ്ങലും കഠിനാദ്ധ്വാനവും, ലക്ഷ്യബോധവും ഉള്‍ക്കാഴ്ചയും വളരെയധികം നിര്‍ണ്ണായകമായിരുന്നു.ഫിലഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമ്മ ഇടവകയുടെ അംഗമായി അമേരിക്കയിലെ തന്റെ ജീവിതകാലമത്രയും അദ്ദേഹം തുടരുകയും ചെയ്തു.

ഫോര്‍ട്ട് കൊച്ചി പുത്തന്‍പുരയ്ക്കല്‍ ഐവി വര്‍ഗീസ് ജോണാണ് ഭാര്യ.(റിട്ട. ടീച്ചര്‍, റ്റി. എം. വി. എം. ഹൈസ്‌കൂള്‍ വെട്ടിയാര്‍). ജയാ ജോണ്‍സണ്‍ ഏക മകളും, ബാബു ജോണ്‍സണ്‍ മരുമകനുമാണ്. കൊച്ചുമക്കള്‍: സാറ, സറീന. സഹോദരന്മാര്‍: ഹര്‍ജീ,രാജന്‍, തരകന്‍. സഹോദരിമാര്‍: തങ്കമണി, പാമല, ഓമന.

പൊതു ദര്‍ശനം അസന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച്, ഫിലാഡല്‍ഫിയയില്‍ ഫെബ്രുവരി 21 ഞായറാഴ്ച
3.30 മുതല്‍ 8.30 വരെ. Ascension Marthoma Church, 10197 Northeast Ave, Philadelphia, PA
19116 Sunday 2/21/ 2016 3:30 – 8:30 p.m.

സംസ്‌കാരംശുശ്രൂഷ ഫെബ്രുവരി 22 തിങ്കളാഴ്ച രാവിലെ 9 മണിക്ക് അസന്‍ഷന്‍ മാര്‍ത്തോമ്മാ
ചര്‍ച്ചില്‍ വച്ച് നടത്തപ്പെടും.FUNERAL SERVICE:Lamb Funeral Home, Inc.101 Byberry Road, Huntingdon Valley, PA 19006

ജോണ്‍ ഏബ്രഹാം (ജോയി) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക